Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ഗാസയിൽ ഇതുവരെ കാൽലക്ഷത്തോളം പലസ്തീൻകാരുടെ ജീവനെടുത്തിട്ടും ഇസ്രയേൽ ആക്രമണങ്ങൾക്കു ശമനമില്ല...വീടു തകർന്ന് കൊച്ചുകുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ 12 പേർ കൊല്ലപ്പെട്ടു...

17 JANUARY 2024 12:04 PM IST
മലയാളി വാര്‍ത്ത

ഗാസയിൽ ഇതുവരെ കാൽലക്ഷത്തോളം പലസ്തീൻകാരുടെ ജീവനെടുത്തിട്ടും ഇസ്രയേൽ ആക്രമണങ്ങൾക്കു ശമനമില്ല. തെക്കൻ ഗാസയിലെ റഫായിൽ ഇന്നലെയുണ്ടായ ആക്രമണത്തിൽ വീടു തകർന്ന് കൊച്ചുകുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ 12 പേർ കൊല്ലപ്പെട്ടു. ഗാസയിലെമ്പാടുമായി 24 മണിക്കൂറിനുള്ളിൽ 158 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ ഒക്ടോബർ 7നു തുടങ്ങിയ യുദ്ധത്തിൽ ഇതുവരെ 24,285 പേരാണു ഗാസയി‍ൽ കൊല്ലപ്പെട്ടത്. 61,154 പേർക്കു പരുക്കേറ്റു.ചെങ്കടലിൽ കപ്പലുകൾക്കുനേരെ ഹൂതി ആക്രമണം ഇന്നലെയുമുണ്ടായി. യെമനിലെ സലീഫ് തുറമുഖത്തിനടുത്ത് ഗ്രീക്ക് ഉടമസ്ഥതയിലുള്ള സൊഗ്രാഫിയ എന്ന കപ്പലിനു നേരെയാണു മിസൈലാക്രമണം ഉണ്ടായത്. ചരക്കിറക്കിയ ശേഷം വിയറ്റ്നാമിൽനിന്ന് ഇസ്രയേലിലേക്കു വരികയായിരുന്ന കപ്പലിൽ 24 ജീവനക്കാരുണ്ടായിരുന്നു. ജീവനക്കാർക്കു പരുക്കില്ലെന്ന് ഗ്രീക്ക് ഷിപ്പിങ് മന്ത്രാലയം അറിയിച്ചു.

 

ഹൂതി ആക്രമണം ഭയന്ന് തങ്ങളുടെ കപ്പലുകൾ ചെങ്കടലിലെ സുരക്ഷിത മേഖലയിൽ പിടിച്ചിട്ടിരിക്കുകയാണെന്നും വഴി തിരിച്ചുവിടുമെന്നും ജപ്പാൻ ഷിപ്പിങ് കമ്പനി നിപ്പോൺ യുസെൻ അറിയിച്ചു. ചെങ്കടൽ പാത ഒഴിവാക്കുന്നതോടെ കേപ് ഓഫ് ഗുഡ് ഹോപ് വഴി ആഫ്രിക്ക ചുറ്റി അധികദിവസമെടുത്താണ് കപ്പലുകൾക്ക് യൂറോപ്പിലെത്താനാകുക. ഗതാഗത അധികച്ചെലവ് ഇറക്കുമതി വസ്തുക്കൾക്ക് യൂറോപ്പിൽ വിലക്കയറ്റമുണ്ടാക്കുമെന്ന് ആശങ്കയുണ്ട്.ചെങ്കടൽ വഴിയുള്ള ചരക്കുകൾക്കുള്ള വാർ റിസ്ക് ഇൻഷുറൻസ് പ്രീമിയവും ഉയർന്നിട്ടുണ്ട്. ഇതിനിടെ, തെക്കൻ ലെബനനിലെ സുലുകി വാലിയിൽ ഇസ്രയേൽ ആക്രമണം രൂക്ഷമായി. ഗാസയിലെ ഹമാസിനു പിന്തുണ പ്രഖ്യാപിച്ച് ഇസ്രയേലിനെതിരെ ഹിസ്ബുല്ലയുടെ ആക്രമണം ശക്തമായതോടെയാണ് ലെബനന്റെ തെക്കൻ അതിർത്തി പോരാട്ടമുഖമായത്. വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ സേനയുടെ റെയ്ഡുകളും ആക്രമണവും തുടരുകയാണ്.

ദുറ പട്ടണത്തിൽ പലസ്തീൻകാരനായ കടയുടമയെ ഇസ്രയേൽ പട്ടാളം കവചമാക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ഇതിനിടെ, ഏദൻ കടലിടുക്കിൽ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ സൊമാലിയയിലേക്കു കടത്തുന്നെന്നു സംശയിച്ച ഒരു കപ്പൽ പരിശോധിക്കാനായി പോയ യുഎസ് നേവി സീൽ അംഗങ്ങളെ കടലിൽ കാണാതായി.ഗാസയിലേക്ക് മാനുഷിക സഹായമെത്തിക്കുന്നതിൽ ഇസ്രയേൽ ഹമാസ് ധാരണ. ഖത്തറിന്റെയും ഫ്രാൻസിന്റെയും മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ കൂടുതൽ അവശ്യ സാധനങ്ങൾ ഗാസയിലേക്ക് കടത്തിവിടാൻ ധാരണയായി. ദോഹയിൽ നിന്ന് ഈജിപ്തിലേക്ക് അയക്കുന്ന സഹായ സാമഗ്രിഹകൾ, അവിടെ നിന്ന് ഗാസയിലേക്ക് കൊണ്ടുപോകാനാണ് ധാരണ.ഇസ്രയേലി ബന്ദികൾക്കുള്ള മരുന്നുകളും ഇങ്ങനെയെത്തിക്കും. ഇപ്പോഴും 132 ഇസ്രയേലികൾ ഹമാസിന്റെ ബന്ദികളായി തുടരുന്നുണ്ട്. ഇസ്രയേൽ ആക്രമണത്തിൽ ഇത് വരെ 24,000ലധികം പേർ കൊല്ലപ്പെട്ടതായാണ് കണക്ക്.

 

85 ശതമാനം ഗാസ നിവാസുകൾക്കും സ്വന്തം വീടുപേക്ഷിച്ച് പോകേണ്ടി വന്നെന്നാണ് പലസ്തീന്റെ കണക്ക്.ഒക്ടോബർ ഏഴിന് ഇസ്രയേലിന്റെ അതിർത്തി കടന്ന് ഹമാസ് 240 ലേറെ പേരെയാണ് തട്ടിക്കൊണ്ടുപോയത്. ഇവരിൽ 132 പേരാണ് ഇപ്പോഴും ബന്ദികളായി തുടരുന്നത്. ഇസ്രയേലിന്റെ പ്രത്യാക്രമണത്തിൽ ആയിരക്കണക്കിന് ആളുകളാണ് ഗാസയിൽ കൊല്ലപ്പെട്ടത്. ഇരു പക്ഷത്തെയും ആക്രമണം നൂറ് ദിവസം പിന്നിട്ടപ്പോഴേക്കും ഗാസയിൽ മാത്രം 24000 പേ‍ര്‍ കൊല്ലപ്പെടുകയും 60000 ത്തിലേറെ പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിലുമേറെപ്പേര്‍ ഗാസ വിട്ട് മറ്റിടങ്ങളിലേക്ക് പലായനം ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (4 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (4 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (4 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (5 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (5 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (7 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (7 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (8 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (8 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (13 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (13 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (14 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (14 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (14 hours ago)

Malayali Vartha Recommends