Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ഹമാസ് നിര്‍മ്മിച്ച തുരങ്കങ്ങളുടെ വ്യാപ്തിയും ആഴവും ഗുണനിലവാരവും തങ്ങളെ ഞെട്ടിച്ചതായി ഇസ്രായേൽ ഉദ്യോഗസ്ഥർ; ആശുപത്രിയുടെ അടിയില്‍ നിര്‍മിച്ചിരിക്കുന്നത് മൂന്ന് ഫുട്ബോള്‍ ഗ്രൗണ്ടിന്റെ വലിപ്പമുള്ള തുരങ്കം....

17 JANUARY 2024 03:35 PM IST
മലയാളി വാര്‍ത്ത

ഗാസ മുനമ്പിലെ ഹമാസിന്റെ തുരങ്കങ്ങളുടെ വിശദംശങ്ങള്‍ പുറത്ത് വിട്ട് ഇസ്രായേല്‍ സൈന്യം. ഹമാസ് നിര്‍മ്മിച്ച തുരങ്കങ്ങളുടെ വ്യാപ്തിയും ആഴവും ഗുണനിലവാരവും തങ്ങളെ ഞെട്ടിച്ചതായി ഇസ്രായേല്‍ ഉദ്യോഗസ്ഥരും സൈനികരും തുരങ്കങ്ങളില്‍ കഴിഞ്ഞവരും വെളിപ്പെടുത്തുന്നു. ഹമാസ് നേതാക്കള്‍ക്ക് ഒരു കാര്‍ ഓടിച്ചുപോവാന്‍ മാത്രം വലിപ്പത്തിലാണ് തുരങ്കങ്ങള്‍ നിര്‍മിച്ചിരിക്കുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഒരു ആശുപത്രിയുടെ അടിയില്‍ നിര്‍മിച്ചിരിക്കുന്ന തുരങ്കത്തിന് മൂന്ന് ഫുട്ബോള്‍ ഗ്രൗണ്ടിന്റെ വലിപ്പമുണ്ട്. മുതിര്‍ന്ന ഹമാസ് കമാന്‍ഡറുടെ വീടിന്റെ അടിയില്‍ പിരിയന്‍ ഗോവണിയിലൂടെ ഇറങ്ങാവുന്ന ഏഴ് നിലകളുടെ ഉയരമുള്ള തുരങ്കം ഇസ്രായേലി സൈനികര്‍ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചില തുരങ്കങ്ങളുടെ വീഡിയോകളും ഫോട്ടോകളും ഇസ്രായേല്‍ സൈന്യം പുറത്തുവിട്ടിട്ടുണ്ട്. ഗാസയില്‍ ആക്രമണം തുടങ്ങിയത് മുതല്‍ ഇസ്രായേല്‍ സൈന്യത്തിന് തുരങ്കങ്ങള്‍ വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ഇത്തരം തുരങ്കങ്ങള്‍ നിര്‍മിക്കാന്‍ ഹമാസ് ഉപയോഗിക്കുന്ന ചില യന്ത്രങ്ങള്‍ ഇസ്രായേല്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇതുപോലും അത്ഭുതപ്പെടുത്തുന്നതാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. തുരങ്കങ്ങളുടെ വലിപ്പം 250 മൈല്‍ ആണെന്നാണ് കഴിഞ്ഞ ഡിസംബറില്‍ ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത്.

എന്നാല്‍ അത് ഏകദേശം 350-450 മൈല്‍ വരുമെന്നാണ് ഇപ്പോള്‍ ഇസ്രായേലിന്റെ കണക്കുകൂട്ടലെന്ന് പേര് വെളിപ്പെടുത്താന്‍ തയ്യാറാവാത്ത ഇസ്രായേല്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തുരങ്കങ്ങളിലേക്ക് ഇറങ്ങാന്‍ 5,700 വഴികളുണ്ടെന്നും ഇവര്‍ പറയുന്നു. ഇപ്പോഴും ഹമാസ് തുരങ്കങ്ങളെക്കുറിച്ച് പൂര്‍ണമായ വിവരങ്ങള്‍ ഇസ്രായേലിന് ലഭിച്ചിട്ടില്ല.

 

ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലുള്ള വിവരങ്ങള്‍ മാത്രമാണ് ഇസ്രായേലിന്റെ കയ്യിലുള്ളത്. ഹമാസ് തുരങ്കങ്ങള്‍ ഇനിയൊരു വെല്ലുവിളിയാകില്ലെന്നും സൈനിക ശക്തികൊണ്ട് അത് തകര്‍ക്കാമെന്നുമാണ് 2023 ജനുവരിയില്‍ ചേര്‍ന്ന മുതിര്‍ന്ന സൈനികരുടെ യോഗത്തില്‍ വിലയിരുത്തലുണ്ടായത്. എന്നാല്‍ അത് തെറ്റിപ്പോയെന്ന് തെളിയിക്കുകയാണ് പുതിയ സംഭവവികാസങ്ങള്‍. ഗാസയെ ഒരു സമ്പൂര്‍ണ സൈനികത്താവളമാക്കി മാറ്റാനാണ് കഴിഞ്ഞ 15 വര്‍ഷം ഹമാസ് അവരുടെ സമയവും വിഭവങ്ങളും പൂര്‍ണമായും ഉപയോഗിച്ചതെന്ന് സി.ഐ.എ ഉദ്യോഗസ്ഥനായ ആരോണ്‍ ഗ്രീന്‍സ്റ്റോണ്‍ പറഞ്ഞു.

ഹമാസ് നേതാക്കളെ വധിക്കുമെന്ന് പ്രഖ്യാപിച്ച ഇസ്രായേലിന് ഏറ്റവും വലിയ തടസ്സമാകുന്നതും തുരങ്കങ്ങളാണ്. ഹമാസ് നേതാക്കളെയും അവരുടെ ആയുധശേഖരത്തെയും നിങ്ങള്‍ക്ക് ഇല്ലാതാകണമെങ്കില്‍ ആദ്യം തുരങ്കങ്ങള്‍ തകര്‍ക്കണമെന്നാണ് ഇസ്രായേലിലെ റീച്ച്മാന്‍ യൂണിവേഴ്സിറ്റിയിലെ തുരങ്ക യുദ്ധ വിദഗ്ധനായ ഡാഫ്നെ റിച്ചെമോണ്ട്-ബരാക് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (4 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (4 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (4 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (5 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (5 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (7 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (7 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (8 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (8 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (13 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (13 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (14 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (14 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (14 hours ago)

Malayali Vartha Recommends