Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ഇറാൻ-പാകിസ്താൻ തർക്കം മുറുകുന്നു..ഇറാൻ നടത്തിയ വ്യോമാക്രമണത്തിനു പിന്നാലെ കടുത്ത നയതന്ത്ര പ്രതിസന്ധി . ഇറാനിലെ അംബാസഡറെ പാകിസ്താൻ തിരിച്ചുവിളിച്ചു ..തമ്മിലടിച്ച് ഇസ്ലാം രാജ്യങ്ങൾ

18 JANUARY 2024 03:45 PM IST
മലയാളി വാര്‍ത്ത

ഇറാൻ-പാകിസ്താൻ തർക്കം മുറുകുകയാണ് .   കഴിഞ്ഞ ദിവസം രാത്രിയിൽ പാക് അതിർത്തി കടന്ന് ഇറാൻ നടത്തിയ വ്യോമാക്രമണത്തിനു പിന്നാലെ കടുത്ത നയതന്ത്ര പ്രതിസന്ധി തന്നെയാണ് ഉണ്ടായിരിക്കുന്നത് . ഇറാനിലെ അംബാസഡറെ പാകിസ്താൻ തിരിച്ചുവിളിച്ചു കഴിഞ്ഞു . നാട്ടിൽ സന്ദർശനം നടത്തുന്ന ഇറാൻ പ്രതിനിധിയെ ഇനി പാകിസ്താനിലേക്ക് തിരിച്ചുവരാൻ അനുവദിക്കില്ലെന്നും പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മാത്രമല്ല നടക്കാനിരിക്കുന്നതും ഇപ്പോൾ നട‌ന്നുകൊണ്ടിരിക്കുന്നതുമായ എല്ലാ ഉന്നതതല ഇറാൻ സന്ദർശനവും പാകിസ്താൻ റദ്ദാക്കി.

പാകിസ്താനിൽ തെക്കു പടിഞ്ഞാറൻ ബലൂചിസ്താൻ പ്രവിശ്യയിലെ കോഹെ സബ്സിലാണ് ചൊവ്വാഴ്ച രാത്രി ഇറാൻ ഡ്രോണുകളും മിസൈലുകളും എത്തിയത്. ജെയ്ശെ അദ്ൽ തീവ്രവാദ സംഘടനയുടെ രണ്ടു ശക്തികേന്ദ്രങ്ങൾ തകർത്തതായി ഇറാൻ അവകാശപ്പെടുന്നു. സുന്നി ഭീകരസംഘടനയായ ജയ്ഷ് അല്‍ ആദിൽ . ഇതില്‍ രണ്ട് പെണ്‍കുട്ടികള്‍ കൊല്ലപ്പെടുകയും ഇറാന്റെ നടപടി രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റം ആണ്. അന്താരാഷ്‌ട്രനിയമങ്ങളുടെയും യുഎന്‍ ചട്ടങ്ങളുടെ ലംഘനവുമാണെന്നുമാണ് പാക്കിസ്ഥാന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. വിഷയം ഇരു രാജ്യങ്ങളും തമ്മിലുള്ളതാണെന്നാണ് ഇന്ത്യ പ്രതികരിച്ചത്.

2012-ല്‍ സ്ഥാപിതമായ സുന്നി ഭീകരസംഘടനയാണ് ജയ്ഷ് അല്‍ ആദില്‍. ജയ്ഷ് അല്‍ ദുലം എന്നും ഈ സംഘടനയ്‌ക്കു പേരുണ്ട്. ഡിസംബറില്‍ ഇറാനിലെ സിസ്റ്റാന്‍ ബലൂചിസ്താന്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് 11 പോലീസുകാരെ വധിച്ചതും അതിര്‍ത്തിയില്‍ റോന്തുചുറ്റുകയായിരുന്ന നാലുപോലീസുകാരെ 2023 ജൂലായില്‍ വധിച്ചതും ജയ്ഷ് അല്‍ ആദിലെന്ന് ഇറാന്‍ ആരോപിക്കുന്നു. 2019-ല്‍ റെവലൂഷണറി ഗാര്‍ഡ്സിലെ 27 അംഗങ്ങളെ വധിച്ചതിന്റെ ഉത്തരവാദിത്വം നേരത്തെ ജയ്ഷ് അല്‍ ആദില്‍ ഏറ്റെടുത്തിരുന്നു.

   ജനുവരി മൂന്നിന് 85 പേരുടെ മരണത്തിനിടയാക്കി ഇറാനിലെ കിർമാനിൽ നടന്ന ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് അയൽ രാജ്യങ്ങളിൽ ഇറാൻ വ്യാപക ആക്രമണം നടത്തിയത്. ഐ.എസുമായി ചേർന്ന് ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗമായിരുന്നു ഭീകരാക്രമണത്തിനു പിന്നിലെന്ന് ഇറാൻ പറയുന്നു.

ഇറാന്റെ സുരക്ഷ രാജ്യത്തിന് പരമാപ്രധാനമാണെന്ന് പ്രസിഡന്റ് ഇബ്രാഹിം റഈസിയും കൂട്ടിച്ചേർത്തു. ആദ്യമായാണ് ഇറാൻ പാക് അതിർത്തി കടന്ന് ഇത്ര കടുത്ത ആക്രമണം നടത്തുന്നത്. ഇരു രാജ്യങ്ങളുടെയും നാവിക സേനകൾ സംയുക്ത അഭ്യാസം തുടരുന്നതിനിടെയായിരുന്നു നടപടി.

 ബലൂചിസ്താന്‍ പ്രവിശ്യയില്‍ ഇറാൻ നടത്തിയ ആക്രമണത്തില്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് പാക്കിസ്ഥാന്‍ മു്ന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ പാക്കിസ്ഥാനും പ്രത്യാക്രമണം അഴിച്ചുവിട്ടു.   ബലൂചിസ്താന്‍ ലിബറേഷന്‍ ഫ്രണ്ടിന്റെയും ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയുടെയും ഇറാനിലുള്ള പോസ്റ്റുകള്‍ക്ക് നേരെയുമാണ് പാക്കിസ്ഥാന്‍ പ്രത്യാക്രമണം നടത്തിയത്.  

ഇറാനില്‍ പാകിസ്താന്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ നാല് പേര്‍ കുട്ടികളും മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു. പാക് അതിര്‍ത്തി നഗരമായ സറാവന്‍ നഗരത്തില്‍ നടത്തിയ ആക്രമണം ഇറാന്‍ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു. വിഘടനവാദികള്‍ ഉള്‍പ്പെടുന്ന മേഖലയിലാണ് ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആക്രമണം നടത്തിയതെന്ന് പാക് വിദേശകാര്യമന്ത്രാലയം അറിയിച്ചു

 



 പാകിസ്ഥാൻ അതിർത്തിക്കുള്ളിലെ ഭീകരരെ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണം നടത്തി രണ്ട് ദിവസത്തിന് ശേഷമാണ് ഈ ആക്രമണം. ഇറാനിലെ സരവൺ നഗരത്തിൽ നിരവധി സ്ഫോടന ശബ്ദങ്ങൾ കേട്ടതായി എഎഫ്പി റിപ്പോർട്ട് ചെയ്തു. വ്യോമാതിർത്തി ലംഘിച്ച ഇറാൻ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പു നൽകിയതിനു പിന്നാലെയാണ് പാകിസ്ഥാന്‌‍റെ തിരിച്ചടി.
 പ്രകോപനമില്ലാതെ വ്യോമാതിർത്തി ലംഘിച്ച് ഇറാൻ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും പാകിസ്ഥാൻ വക്താവ് മുംതാസ് സഹ്‌റ ബലോച്ച് പ്രസ്താവനയിലൂടെ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (4 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (4 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (4 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (5 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (5 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (7 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (7 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (8 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (8 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (13 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (13 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (14 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (14 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (14 hours ago)

Malayali Vartha Recommends