ഗസ്സയിലെ ഇസ്രായേൽയുദ്ധം അറ്റമില്ലാതെ തുടരുന്നു.. ചെങ്കടലിലേക്കും തീക്കളി വ്യാപിക്കുകയും ചെയ്യുന്നതിനിടെ ഇറാനും പാകിസ്താനും തമ്മിൽ ഉടലെടുത്ത സംഘർഷം... യുദ്ധവ്യാപനത്തെക്കുറിച്ച ആശങ്ക വർധിപ്പിക്കുകയാണ്...ഇറാന്റെ യുദ്ധസമാന നീക്കത്തെ കുടത്തിലാക്കാൻ ചൈന രംഗത്തെത്തി. ..

ഗസ്സയിലെ ഇസ്രായേൽയുദ്ധം അറ്റമില്ലാതെ തുടരുകയും സയണിസ്റ്റ് അതിക്രമങ്ങളുടെ തുടർച്ചയെന്നോണം ഇറാൻ, ലബനാൻ, ഇറാഖ്, സിറിയ തുടങ്ങിയ പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കും ചെങ്കടലിലേക്കും തീക്കളി വ്യാപിക്കുകയും ചെയ്യുന്നതിനിടെ ഇറാനും പാകിസ്താനും തമ്മിൽ ഉടലെടുത്ത സംഘർഷം യുദ്ധവ്യാപനത്തെക്കുറിച്ച ആശങ്ക വർധിപ്പിക്കുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് ഇറാൻ വിരുദ്ധ ജയ്ശെ അദ്ൽ തീവ്രവാദികളുടെ കേന്ദ്രമെന്നുപറഞ്ഞ് പാകിസ്താൻ ബലൂചിസ്താൻ പ്രവിശ്യയിൽ ഡ്രോണുകളും മോർട്ടാറുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ രണ്ടു കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടു.ഇപ്പോൾ ഇറാന്റെ യുദ്ധസമാന നീക്കത്തെ കുടത്തിലാക്കാൻ ചൈന രംഗത്തെത്തി. യുദ്ധസാദ്ധ്യത എവിടെ രൂപപ്പെട്ടാലും ഏതെങ്കിലും വിധത്തിൽ അത് എല്ലാവരെയും ബാധിക്കുമെന്നിരിക്കെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കരുതലോടെയാണ് ഇറാനും പാകിസ്ഥാനും തമ്മിലുള്ള യുദ്ധനീക്കത്തെ നിരീക്ഷിക്കുന്നത്.
ഇറാനും പാകിസ്ഥാനും പരസ്പരം ആക്രമിച്ചതോടെ ഇരു രാജ്യങ്ങളുടെയും ഉറ്റ സുഹൃത്തായ ചൈന മദ്ധ്യസ്ഥതയ്ക്ക് ഒരുങ്ങുകയാണ്. സംയമനം പാലിക്കണമെന്നും സംഘർഷം രൂക്ഷമാക്കരുതെന്നും മദ്ധ്യസ്ഥതയ്ക്ക് തയ്യാറാണെന്നും ചൈനീസ് വിദേശകാര്യ വക്താവ് ബീജിംഗിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.ചൊവ്വാഴ്ച ഇറാൻ പാക് വ്യോമാതിർത്തി ലംഘിച്ച് നടത്തിയ മിസൈൽ ആക്രമണത്തിന് തിരിച്ചടിയായി ഇന്നലെ പുലർച്ചെ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ ഇറാനിൽ ഒൻപത് പേർ കൊല്ലപ്പെട്ടു. ഇറാനിലെ സിസ്താൻ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട്, ബലൂചിസ്ഥാൻ ലിബറേഷൻ ആർമി എന്നീ ഭീകരഗ്രൂപ്പുകളുടെ ഏഴ് താവളങ്ങൾ ആക്രമിച്ചതായും നിരവധി ഭീകരർ കൊല്ലപ്പെട്ടതായും പാക് വിദേശമന്ത്രാലയം അറിയിച്ചു. മർഗ് ബർ സർമാചാർ (ഗറില്ല പോരാളികൾക്ക് മരണം) എന്ന പേരിലായിരുന്നു പാക് ഓപ്പറേഷൻ.
സംഘർഷം രൂക്ഷമാക്കുന്ന കൂടുതൽ നടപടികളിലേക്ക് നീങ്ങരുതെന്ന് ഇറാന് പാകിസ്ഥാൻ മുന്നറിയിപ്പും നൽകി. ഇറാൻ വിദേശമന്ത്രാലയം പാക് നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി അടിയന്തര വിശദീകരണം ആവശ്യപ്പെട്ടു.പാക് പ്രധാനമന്ത്രി അൻവാറുൾ ഹഖ് കാക്കറും വിദേശമന്ത്രി ജലീൽ അബ്ബാസ് ജിലാനിയും വിദേശ സന്ദർശം വെട്ടിച്ചുരുക്കി നാട്ടിലേക്ക് തിരിച്ചു.പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ ജയ്ഷ് അൽ അദ്ൽ ഭീകരകേന്ദ്രങ്ങളിൽ ചൊവ്വാഴ്ച ഇറാന്റെ മിസൈൽ ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് ഇറാനിലെ തങ്ങളുടെ അംബാസഡറെ തിരിച്ചു വിളിച്ച പാകിസ്ഥാൻ, നാട്ടിലേക്ക് പോയ ഇറാൻ അംബാസഡർ തിരിച്ചുവരുന്നത് വിലക്കുകയും ചെയ്തിരുന്നു. ഇരുരാജ്യങ്ങളിലും ഭീകരഗ്രൂപ്പുകൾ സജീവമാണെങ്കിലും ആ പേരിൽ പരസ്പരം ആക്രമിക്കുന്നത് ആദ്യമാണ്.
ശത്രുവിനെ ഏത് രാജ്യത്തും കടന്നാക്രമിക്കുന്ന ശൈലിയാണ് ഇറാന്. 48 മണിക്കൂറിനുള്ളിലാണ് സിറിയയിലും ഇറാക്കിലും പാകിസ്ഥാനിലും ഇറാന്റെ മിസൈലാക്രമണം. ഭീകരതയാണ് കാരണമായി പറയുന്നത്.ഇറാനിലെ കെർമൻ നഗരത്തിൽ 84പേർ കൊല്ലപ്പെട്ട ബോംബാക്രമണത്തിന് പിന്നിൽ ഐസിസാണെന്നും കഴിഞ്ഞമാസം ഇറാൻ കമാൻഡർ സെയദ് റാസ മുസാവിയെ സിറിയയിൽ വധിച്ചത് ഇസ്രയേൽ ചാര ഏജൻസി മോസാദാണെന്നും ഇറാൻ പറയുന്നു. തിങ്കളാഴ്ച ഇറാക്കിൽ മോസാദിനെതിരെയും സിറിയയിൽ ഐസിസ് കേന്ദ്രത്തിലും ആക്രമണം നടത്തിയിരുന്നു.പാകിസ്ഥാന്റെ ഭീകരതയ്ക്കെതിരെ കടുത്ത നിലപാടുള്ള ഇന്ത്യ കരുതലോടെയാണ് പ്രതികരിച്ചത്. ഇറാനും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നമാണ്.ഭീകരതയോട് വിട്ടുവീഴ്ചയില്ല. സ്വയം പ്രതിരോധത്തിന് വേണ്ടിയാണ് ചില രാജ്യങ്ങൾ നടപടികളെടുക്കുന്നതെന്ന് ഇറാനെ പരോക്ഷമായി പരാമർശിച്ച് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
പാകിസ്ഥാനിൽ നടത്തിയ ആക്രമണങ്ങൾക്ക് തിരിച്ചടിയെന്നോണം ഇറാനിലെ പാക് വിരുദ്ധ തീവ്രവാദി താവളങ്ങൾക്കുനേരെ പാകിസ്താൻ നടത്തിയ പ്രത്യാക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. നയതന്ത്ര ബന്ധങ്ങളും വ്യാപാരമേള പങ്കാളിത്തവുമൊക്കെ റദ്ദാക്കിയതിനു പിറകെയായിരുന്നു പാകിസ്താന്റെ പ്രത്യാക്രമണം. ഇരുരാജ്യങ്ങളും തമ്മിൽ സമാധാനത്തിനും ഭീകരവാദ നിർവ്യാപനത്തിനും വേണ്ടിയുള്ള ചർച്ചകൾ നടന്നുവരുന്നതിനിടെ നടന്ന ആക്രമണം അന്താരാഷ്ട്രതലത്തിൽ വലിയ പ്രകമ്പനങ്ങളാണ് സൃഷ്ടിച്ചത്.ഹുർമുസ് കടലിടുക്കിൽ പാക്-ഇറാൻ നാവികസേനകൾ സംയുക്തമായി സൈനികാഭ്യാസം നടത്തുകയും ദാവോസിലെ ലോക സാമ്പത്തിക ഉച്ചകോടിക്കിടയിൽ പാകിസ്താനിലെകെയർടേക്കർ പ്രധാനമന്ത്രി അൻവാറുൽഹഖ് കാകറും ഇറാൻ വിദേശമന്ത്രി ഹുസൈൻ അമീർ അബ്ദുല്ലഹിയാനും തമ്മിൽ കൂടിക്കാഴ്ച നടത്തുകയും ചെയ്തതിനു പിറകെയാണ് ഇറാൻ പാകിസ്താനിൽ പാതിരാ മിന്നലാക്രമണം നടത്തുന്നത്.
തൊട്ടുതലേന്നാൾ ഇറാഖിലെയും സിറിയയിലെയും ചില കേന്ദ്രങ്ങളിൽ ഇറാൻ വ്യോമാക്രമണം നടത്തിയിരുന്നു. അതുകൊണ്ടുതന്നെയാണ് ഗസ്സ യുദ്ധത്തിൽ പരോക്ഷ പങ്കുള്ള ഇറാന്റെ ആക്രമണ വിപുലീകരണം സംഘർഷം നിയന്ത്രണാതീതമാക്കുമോ എന്ന ആശങ്കയുയർത്തിയിരിക്കുന്നത്.സിവിലിയന്മാരെ ഉന്നമിട്ടല്ല, പാകിസ്താന്റെ തെക്കുപടിഞ്ഞാറ് ബലൂചിസ്താൻ പ്രവിശ്യയിൽ പ്രവർത്തിക്കുന്ന സുന്നി തീവ്രവാദി വിഭാഗമായ ജയ്ശെ അദ്ലിന്റെ താവളങ്ങളിലാണ് ആക്രമണമെന്നാണ് ഇറാന്റെ വിശദീകരണം. അമേരിക്കൻ, ഇസ്രായേൽ പിന്തുണയുണ്ടെന്ന് ഇറാൻ ആരോപിക്കുന്ന ബലൂചി വിമതൻ അബ്ദുൽ മലിക് രീഗി സ്ഥാപിച്ച ജുൻദുല്ല എന്ന തീവ്രവാദി ഗ്രൂപ്, രീഗിയെ 2010ൽ ഇറാൻ തൂക്കിലേറ്റിയതിൽപിന്നെ പലതായി പിരിഞ്ഞ വിഭാഗത്തിലൊന്നാണ് ജയ്ശെ അദ്ൽ. ഇതേ മറുന്യായം ഉന്നയിച്ചാണ് കണ്ണിനു കണ്ണ് എന്ന മട്ടിൽ പാകിസ്താന്റെ പ്രത്യാക്രമണം. പാക് അതിർത്തിയോടുചേർന്ന ഇറാന്റെ മണ്ണിൽ 80 കിലോമീറ്ററോളം അകത്തുചെന്ന് ബലൂചിസ്താൻ ലിബറേഷൻ ഫോഴ്സ് എന്ന തീവ്രവാദി വിഭാഗത്തിന്റെ ഏഴു കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടത് എന്നാണ് ഇസ്ലാമാബാദിന്റെ വിശദീകരണം.
പാകിസ്താൻ, ഇറാൻ, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങൾ സംയുക്തമായി അതിരു പങ്കിടുന്ന ഭൂഭാഗമാണ് ബലൂച് ഗോത്രക്കാരുടെ ദേശം. പാകിസ്താനിൽ ബലൂചിസ്താനിലും ഇറാനിൽ സീസ്താൻ-ബലൂചിസ്താൻ ഭാഗത്തുമാണ് ഈ വിഭാഗം കേന്ദ്രീകരിച്ചിരിക്കുന്നത്. ജീവിതാവശ്യങ്ങൾക്കും പൗരാവകാശങ്ങൾ വകവെച്ചുകിട്ടുന്നതിനും വേണ്ടി ബലൂച് ദേശീയവാദികൾ നടത്തിവന്ന സമരം ക്രമേണ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള കലാപമായി പരിണമിക്കുകയായിരുന്നു. ഇതിൽ പാകിസ്താനിലുള്ള ജയ്ശെ അദ്ൽ ഇറാനിലും അവിടെ സജീവമായ ബി.എൽ.എഫിന്റെ സർമചാർ ഗറില്ലകൾ പാകിസ്താനിലും ഇടക്കിടെ ആക്രമണങ്ങൾ നടത്തിവരുന്നു. ഇറാനിൽ പാക് അതിർത്തിയോട് ചേർന്നുനടന്ന പല ഭീകരാക്രമണങ്ങളിലും ജയ്ശെ അദ്ൽ പ്രതിചേർക്കപ്പെട്ടിട്ടുണ്ട്.അത്തരത്തിൽ അവസാനത്തേതായിരുന്നു കഴിഞ്ഞ മാസം ഇറാന്റെ റസ്ക് മേഖലയിൽ 11 പൊലീസുകാരെ കൊലപ്പെടുത്തിയ സംഭവം. ജയ്ശെ സായുധസംഘം ഇറാനിലെ സീസ്താനിൽ പ്രവേശിച്ചത് ബലൂചിസ്താനിലെ പഞ്ച്ഗുറിൽ നിന്നാണെന്ന് അന്ന് ഇറാൻ വിദേശമന്ത്രി ആരോപിച്ചിരുന്നു. അവിടെ ജയ്ശെ പ്രവർത്തകരുടെ വീടുകൾ കേന്ദ്രീകരിച്ചായിരുന്നു ചൊവ്വാഴ്ച ഇറാന്റെ ആക്രമണം.
ഇറാനിലെ അനൗദ്യോഗിക കേന്ദ്രങ്ങളിലിരുന്ന് സർമചാർ ഗറില്ലകൾ പാകിസ്താനെതിരെ ആക്രമണങ്ങൾ സംഘടിപ്പിക്കുകയാണെന്ന് പാകിസ്താനും കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ വർഷം പാക് സൈനികർക്കുനേരെ രണ്ടുവട്ടം അവർ നടത്തിയ ഭീകരാക്രമണങ്ങളിൽ നിരവധി പാക് ഭടന്മാർ കൊല്ലപ്പെട്ടതായി ഇസ്ലാമാബാദ് കണക്കുനിരത്തുന്നു. സായുധ വിഭാഗങ്ങളുടെ പ്രവർത്തനങ്ങൾ ഇരുരാഷ്ട്രങ്ങൾക്കും ഒരുപോലെ തലവേദനയാണ്.
https://www.facebook.com/Malayalivartha

























