Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ഗാസയിൽ ഹമാസ് ഭീകരർക്കുള്ള മൂന്നിൽ രണ്ട് റെജിമെന്റുകളും തകർത്തതായി... ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.... വിജയത്തിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണെന്നും അത് പൂർണമാകുന്നത് വരെ യുദ്ധം..

19 JANUARY 2024 03:49 PM IST
മലയാളി വാര്‍ത്ത

ഗാസയിൽ ഹമാസ് ഭീകരർക്കുള്ള മൂന്നിൽ രണ്ട് റെജിമെന്റുകളും തകർത്തതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വിജയത്തിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണെന്നും അത് പൂർണമാകുന്നത് വരെ യുദ്ധം തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി.” യുദ്ധത്തിന് രണ്ട ഘട്ടങ്ങളാണ് ഉള്ളത്. ഹമാസ് റെജിമെന്റുകൾ തകർക്കുക എന്നതായിരുന്നു ഇതിൽ ആദ്യത്തേത്. കാരണം അവരുടെ പ്രധാന കേന്ദ്രം എന്ന് പറയുന്നത് ഇവിടമാണ്. ആകെയുള്ള 24 റെജിമെന്റുകളിൽ 16 എണ്ണവും നശിപ്പിക്കപ്പെട്ടു കഴിഞ്ഞു. ഹമാസ് ഭീകരരെ ആ പ്രദേശത്ത് നിന്ന് ഉന്മൂലനം ചെയ്യുക എന്നതാണ് അടുത്ത ഘട്ടം. ആദ്യത്തേത് അത്ര കഠിനമായ ശ്രമമല്ലെങ്കിലും, രണ്ടാമത്തെ ലക്ഷ്യം നടപ്പാക്കാൻ സമയമെടുത്തേക്കാം.ഇസ്രായേലിന് വേണ്ടി സൈനികർ നടത്തിയ ജീവത്യാഗം വെറുതെയാകില്ല.

 

പോരാട്ടത്തിന്റെ അവസാനം ഹമാസിനെ പൂർണമായി പരാജയപ്പെടുത്തിക്കൊണ്ട് തന്നെയായിരിക്കും. ഭീകരർ ബന്ദികളാക്കിയ എല്ലാവരേയും മോചിപ്പിക്കുക എന്ന ലക്ഷ്യത്തിൽ നിന്ന് പിന്മാറില്ല. പോരാട്ടം അവസാനിപ്പിക്കാൻ ഇനിയും മാസങ്ങളെടുത്തേക്കാം. എങ്കിലും ഞങ്ങൾ ഓരോരുത്തരും ദൃഢനിശ്ചയത്തോടു കൂടിയാണ് മുന്നോട്ട് പോകുന്നതെന്നും” നെതന്യാഹു വ്യക്തമാക്കി.ഗസ്സയിൽ ഹമാസുമായും ലെബനാനിൽ ഹിസ്ബുല്ലയുമായും യുദ്ധം തുടരുന്ന ഇസ്രായേൽ ആഭ്യന്തര യുദ്ധത്തിന്റെ വക്കിലാണെന്ന് മുന്നറിയിപ്പ്. ടെൽ അവീവിൽ പ്രധാനമന്ത്രി ബെഞ്ചമി​ൻ നെതന്യാഹുവിനെതിരെനടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഇസ്രായേൽ പത്രമായ ഹാരെറ്റ്സ് മുന്നറിയിപ്പ് നൽകിയത്.യുദ്ധം രൂക്ഷമാകുന്നതിനിടെ ജനക്കൂട്ടം തെരുവിലിറങ്ങുന്നത് അത്യന്തം അപകടമാണ്. തെരുവുകൾ അസ്ഥിരവും സ്ഫോടനാത്മകവുമാകും. ആഭ്യന്തര യുദ്ധത്തിന്റെ ലക്ഷണങ്ങൾ പലതും കാണാം.

രാജ്യം ഒരു ​​പൊട്ടിത്തെറിയുടെ വക്കിലാണെന്നും ഹാരെറ്റ്സിന്റെ റിപ്പോർട്ടിലുണ്ട്.രാഷ്ട്രീയ​ നേതാക്കൾക്കെതിരെയും സൈനിക മേധാവികൾക്കെതിരെയും പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്നത് വലിയ വിനാശമാകും. രാഷ്ട്രീയ ബന്ധങ്ങളുടെ അടിസ്ഥാനത്തിൽ വൻതോതിൽ തോക്കുകളും ആയുധങ്ങളും വിതരണം ചെയ്യുന്നുണ്ട്. പ്രതിഷേധക്കാർ ഇതെടുത്ത് ഉപയോഗിച്ചാൽ സ്ഥിതി രൂക്ഷമാകും.നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലുള്ളത് പേടിസ്വപ്നമായി മാറിയിട്ടുണ്ട്. സർക്കാർ നിരവധി വാഗ്ദാനങ്ങൾ നൽകിയെങ്കിലും അവ നടപ്പാക്കുന്നതിൽ പരാജയപ്പെട്ടു.വെസ്റ്റ്ബാങ്കിൽ പ്രശ്നങ്ങൾ രൂക്ഷമാകുമ്പോഴും ഗസ്സയിലും ലെബനാന്റെ വടക്കൻ അതിർത്തിയിലും യുദ്ധം തുടരുന്നതിലാണ് ഇസ്രായേൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. യുദ്ധം തുടരുകയാണ് സർക്കാറിന്റെ നിലനിൽപ്പിന് വേണ്ടതെന്നും റിപ്പോർട്ടിലുണ്ട്.2024 ഭീകരവും പ്രശ്‌നങ്ങൾ നിറഞ്ഞതുമായ വർഷമാകും. പ്രതിസന്ധികളുടെ പരമ്പരയാണ് വരാൻ പോകുന്നത്. യുദ്ധത്തിൽ കൊല്ലപ്പെട്ടവർ,

 

ഗസ്സയിലെയും ലെബനാൻ അതിർത്തിയിലെയും ചെറുത്തുനിൽപ്പുകൾ, ഹമാസിന്റെ കൈവശമുള്ള ബന്ദികൾ എന്നിവയെല്ലാം ഇസ്രായേലിന്റെ മുമ്പിൽ പ്രതിസന്ധിയായി തുടരും.അശാന്തിയും പുതിയ പ്രതിഷേധങ്ങളും സുരക്ഷ സേനയുടെ നിലവിലെ അവസ്ഥയുമെല്ലാം കൂടുതൽ പ്രതിസന്ധി തീർക്കും. ഇതിന് പുറമെയാണ് രാജ്യം നേരിടുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധിയെന്നും പത്രം ചൂണ്ടിക്കാട്ടുന്നു.കഴിഞ്ഞ ദിവസങ്ങളിൽ പതിനായിരക്കണക്കിന് പേർ പ​ങ്കെടുത്ത പ്രതിഷേധ പ്രകടനങ്ങൾ ടെൽ അവീവിനെ പ്രകമ്പനം കൊള്ളിച്ചിരുന്നു. ഹമാസിന്റെ കൈവശമുള്ള ബന്ദികളെ തിരികെ കൊണ്ടുവരണമെന്നും നെതന്യാഹുവിന്റെ സർക്കാറിനെ പുറത്താക്കണമെന്നും തെരഞ്ഞെടുപ്പ് വേഗത്തിലാക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.ബന്ദികളുടെ പ്രശ്‌നം കൈകാര്യം ചെയ്യുന്നതിൽ പ്രധാനമന്ത്രി കടുത്ത രാഷ്ട്രീയ തിരിച്ചടി നേരിടുന്നുണ്ടെന്ന് നേരത്തെ ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. പ്രതിപക്ഷ നേതാക്കളും യുദ്ധമന്ത്രിസഭയിലെ ചില അംഗങ്ങളും യുദ്ധതന്ത്രം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (4 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (4 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (4 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (5 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (5 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (7 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (7 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (8 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (8 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (13 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (13 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (14 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (14 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (14 hours ago)

Malayali Vartha Recommends