പ്രതീക്ഷയോടെ... ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തി മണിക്കൂറുകള്‍ പിന്നിട്ടു... പേടകത്തിലെ സോളാര്‍ പാനല്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന പ്രതീക്ഷയോടെ... ചന്ദ്രനില്‍ ഇറങ്ങിയ 'സ്‌ലിം' പേടകത്തില്‍ നിന്നുള്ള സിഗ്‌നലിനായി കാത്ത് 'ജാക്‌സ'

പ്രതീക്ഷയോടെ... ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തി മണിക്കൂറുകള്‍ പിന്നിട്ടു... പേടകത്തിലെ സോളാര്‍ പാനല്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന പ്രതീക്ഷയോടെ... ചന്ദ്രനില്‍ ഇറങ്ങിയ 'സ്‌ലിം' പേടകത്തില്‍ നിന്നുള്ള സിഗ്‌നലിനായി കാത്ത്് 'ജാക്‌സ'
ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ജപ്പാന്റെ 'സ്‌ലിം' (സ്മാര്‍ട്ട് ലാന്‍ഡര്‍ ഫോര്‍ ഇന്‍വെസ്റ്റിഗേറ്റിങ് മൂണ്‍) പേടകത്തിലെ സോളാര്‍ പാനല്‍ പ്രവര്‍ത്തന രഹിതം. ജപ്പാന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സി 'ജാക്‌സ' ആണ് ഇക്കാര്യം അറിയിച്ചത്.നിലവില്‍ പ്രധാന പേടകം അതിലെ ബാറ്ററി ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. 74 ശതമാനം ചാര്‍ജുള്ള ബാറ്ററിയെയാണ് ആശ്രയിക്കുന്നത്.
എന്നാല്‍, ബാറ്ററിക്ക് ഒരു പരിധിയുണ്ടെന്നും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വൈദ്യുതിയില്ലെന്നും വ്യക്തമാക്കി പ്രോജക്റ്റ് മാനേജര്‍ ഹിതോഷി കുനിനാക.
സമയം മാറുന്നതിന് അനുസരിച്ച് സൂര്യപ്രകാശത്തിന്റെ ദിശ മാറും. സൂര്യപ്രകാശം സോളാര്‍ പാനലിന്റെ സെല്ലുകളില്‍ പതിക്കാന്‍ സാധ്യതയുണ്ട്. സോളാര്‍ പാനല്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്നാണ് പ്രതീക്ഷയെന്നും ഹിതോഷി കുനിനാക വ്യക്തമാക്കി.
അതേസമയം, സോളാര്‍ പാനല്‍ പ്രവര്‍ത്തന രഹിതമായതിനാല്‍ പേടകത്തിലെ ബാറ്ററി റീ ചാര്‍ജ് ചെയ്യാന്‍ കഴിയില്ല. അതിനിടെ, ചന്ദ്രനില്‍ ഇറങ്ങിയ 'സ്‌ലിം' പേടകത്തില്‍ നിന്നുള്ള സിഗ്‌നലിനായി കാത്തിരിക്കുകയാണ് 'ജാക്‌സ'. കഴിഞ്ഞ ദിവസം രാത്രി ഇന്ത്യന്‍ സമയം 8.54നാണ് ജപ്പാന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ 'ജാക്‌സ'യുടെ 'സ്!ലിം' (സ്മാര്‍ട്ട് ലാന്‍ഡര്‍ ഫോര്‍ ഇന്‍വെസ്റ്റിഗേറ്റിങ് മൂണ്‍) പേടകം ചന്ദ്രോപരിതലത്തിലെ ശിയോലി ഗര്‍ത്തത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയത്.
അമേരിക്ക, സോവിയറ്റ് യൂണിയന്‍, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങള്‍ക്കു ശേഷം ചന്ദ്രനില്‍ മൃദുവിറക്കം നടത്തുന്ന അഞ്ചാമത്തെ രാജ്യവും ഇന്ത്യയുടെ ചാന്ദ്രയാന്‍ ദൗത്യ വിജയത്തിനു പിന്നാലെ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയ മറ്റൊരു ഏഷ്യന്‍ രാജ്യവും കുടിയാണ് ജപ്പാന്‍.
https://www.facebook.com/Malayalivartha






















