ജപ്പാനും അമേരിക്കയും ദക്ഷിണ കൊറിയയും ചേര്‍ന്നുള്ള സംയുക്ത നാവികാഭ്യാസത്തിന് പിന്നാലെ വെള്ളത്തിനടിയില്‍ ഉപയോഗിക്കാവുന്ന ആണവായുധം പരീക്ഷിച്ച് ഉത്തര കൊറിയ...

വെള്ളത്തിനടിയില്‍ ഉപയോഗിക്കാവുന്ന ആണവായുധം പരീക്ഷിച്ച് ഉത്തര കൊറിയ. ജപ്പാനും അമേരിക്കയും ദക്ഷിണ കൊറിയയും ചേര്‍ന്നുള്ള സംയുക്ത നാവികാഭ്യാസത്തിന് പിന്നാലെയാണ് പരീക്ഷണം.
സംയുക്ത നാവികാഭ്യാസം ഉത്തര കൊറിയയുടെ സുരക്ഷയ്ക്ക് ഭീഷണിയായതിനാലാണ് വെള്ളത്തിനടിയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ആണവായുധ സംവിധാനമായ ഹെയ്ല്‍ 523 പരീക്ഷിച്ചതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ പറഞ്ഞു.
അടുത്തിടെയാണ് ജെജു ദ്വീപിലെ കടലില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ സംയുക്ത നാവികാഭ്യാസം നടന്നത്.
"
https://www.facebook.com/Malayalivartha

























