Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ചാന്ദ്രപരീക്ഷണങ്ങളിൽ മറ്റൊരു നിർണായക നേട്ടവുമായി ചന്ദ്രയാൻ-3 ... ചന്ദ്രോപരിതലം തൊട്ട് ദൗത്യം പൂര്‍ത്തിയാക്കിയശേഷം മിഴിയടച്ച വിക്രം ലാന്‍ഡര്‍ ഇനി ചന്ദ്രനിലെ സ്ഥിരം ലൊക്കേഷന്‍ മാര്‍ക്കറായി വര്‍ത്തിക്കും... ലാൻഡറിലെ ലേസർ റിട്രോഫ്ലെക്ടർ അറേ (എൽ ആർ എ) ആണ് ഈ നിർണായക നേട്ടം കൈവരിച്ചിരിക്കുന്നത്...

20 JANUARY 2024 01:02 PM IST
മലയാളി വാര്‍ത്ത

ചാന്ദ്രപരീക്ഷണങ്ങളിൽ മറ്റൊരു നിർണായക നേട്ടവുമായി ചന്ദ്രയാൻ-3. ചന്ദ്രോപരിതലം തൊട്ട് ദൗത്യം പൂര്‍ത്തിയാക്കിയശേഷം മിഴിയടച്ച വിക്രം ലാന്‍ഡര്‍ ഇനി ചന്ദ്രനിലെ സ്ഥിരം ലൊക്കേഷന്‍ മാര്‍ക്കറായി വര്‍ത്തിക്കും. ലാൻഡറിലെ ലേസർ റിട്രോഫ്ലെക്ടർ അറേ (എൽ ആർ എ) ആണ് ഈ നിർണായക നേട്ടം കൈവരിച്ചിരിക്കുന്നത്.ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങി ചരിത്രം സൃഷ്ടിച്ച ചന്ദ്രയാൻ 3ലെ വിക്രം ലാൻഡർ ദൗത്യം പൂർത്തിയാക്കി നിശ്ചലമായെങ്കിലും അതിലെ ലൊക്കേഷൻ മാർക്കർ വീണ്ടും പ്രവർത്തിക്കുന്നത് ഐ.എസ്.ആർ.ഒ.യ്‌ക്ക് അഭിമാനമായി. നാസ നിർമ്മിച്ചു നൽകിയ ഇൗ ഉപകരണത്തിന്റെ സഹായത്തോടെ വിക്രം ലാൻഡർ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ വഴിവിളക്കായി കാലങ്ങളോളം നിലനിൽക്കും.ലൊക്കേഷൻ മാർക്കർ ബഹിരാകാശ ദൗത്യങ്ങൾക്ക് വലിയ മുതൽക്കൂട്ടാവും. ലാൻഡർ കിടക്കുന്ന ഇടത്തു നിന്ന് ഇത്ര ദൂരം അകലെ അല്ലെങ്കിൽ അടുത്ത് എന്ന് ദിശ കണക്കാക്കി പേടകങ്ങൾ ഇറക്കാം.

 

ചന്ദ്രന്റെ ഭ്രമണം, പരിക്രമണം, ഗുരുത്വബലം, ആന്തരിക ഘടന തുടങ്ങിയവയുടെ കൂടുതൽ വിവരങ്ങളും കിട്ടും.ലേസർ റിട്രോഫ്‌ളെക്ടർ അറേ (എൽ.ആർ.എ)​ എന്ന ലൊക്കേഷൻ മാർക്കർ രണ്ടിഞ്ച് മാത്രം വലിപ്പമുള്ള ഉപകരണമാണ്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപമുള്ള ഏക എൽ.ആർ.എയുമാണിത്. താഴികക്കുടം പോലെ അലൂമിനിയം ഫ്രെയിമിൽ നിർമ്മിച്ച ഉപകരണത്തിൽ മൂന്ന് കോണുള്ള എട്ട് ചെറു റിഫ്ളക്ടറുകൾ ഉണ്ട്.ഏത് ദിശയിൽ നിന്ന് വരുന്ന പ്രകാശവും പ്രതിഫലിപ്പിക്കുന്നതാണ് ഈ ആകൃതി. പ്രവർത്തിക്കാൻ വൈദ്യുതി വേണ്ട. അറ്റകുറ്റപ്പണിയും ആവശ്യമില്ല. അതിനാൽ കാലങ്ങളോളം നിലനിൽക്കും.ഭൂമിയിൽ നിന്ന് ഒരു വസ്തുവിന് നേർക്ക് അയയ്‌ക്കുന്ന ലേസർ രശ്മി തിരിച്ചുവരാൻ എത്ര സമയമെടുക്കുമെന്ന് കണക്കാക്കി ഭൂമിയെ ചുറ്റുന്ന ഉപഗ്രഹങ്ങളുടെ സ്ഥാനം ട്രാക്കുചെയ്യാൻ ഉപയോഗിക്കുന്നതാണ് എൽ.ആർ.എറിഫ്ളക്ടർ.

എന്നാൽ ചലിക്കുന്ന ബഹിരാകാശ പേടകത്തിൽനിന്ന് നിശ്ചലമായ ഒന്നിലേക്ക് ലേസർ രശ്മി അയച്ച് അതിന്റെ കൃത്യമായ സ്ഥാനം നിർണയിക്കുന്ന റിവേഴ്സ് സാങ്കേതിക വിദ്യയാണ് ഇതിൽ നാസ ഉപയോഗിച്ചത്. ഇതിന്റെ സിഗ്നലുകൾ നാസയുടെ ചാന്ദ്ര പേടകമായ ലൂണാർ റെക്കണൈസൻസ് ഒാർബിറ്ററാണ് കണ്ടെത്തിയത്. ഡിസംബർ 12മുതലാണ് സിഗ്നൽ ലഭിച്ചത്. വിക്രം ലാൻഡർ ഇറങ്ങിയ സ്ഥലത്തിന് ശിവശക്തി പോയിന്റ് എന്നാണ് ഇന്ത്യ പേരിട്ടിരിക്കുന്നത്. മാൻസിനസ് സി എന്ന ഗർത്തത്തിന് സമീപമുള്ള സമതലമാണിത്. ഇതിന് 100കിലോമീറ്റർ മുകളിലൂടെ പോകുമ്പോഴാണ് നാസയുടെ പേടകത്തിന് സിഗ്നൽ കിട്ടിയത്. ഇവിടേയ്‌ക്ക് ലൂണാർ ഓർബിറ്റർ അയച്ച ലേസർ രശ്മികൾ ലാൻഡറിൽ തട്ടി പ്രതിഫലിക്കുകയും സിഗ്നൽ ലഭിക്കുകയുമായിരുന്നെന്നു നാസ അറിയിച്ചു. ഇത് എന്നെങ്കിലും പ്രവർത്തിച്ചുതുടങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു ഐ.എസ്.ആർ.ഒ.യും ബഹിരാകാശ ഗവേഷകരും.

 

കഴിഞ്ഞ വർഷം ആഗസ്റ്റ് 23നാണ് വിക്രം ലാൻഡർ ചന്ദ്രനിൽ ഇറങ്ങിയത്.ചാന്ദ്ര പര്യവേക്ഷണത്തിന്റെ തുടക്കം മുതൽ നിരവധി എൽ ആർ എകൾ ചന്ദ്രനിൽ വിന്യസിച്ചിട്ടുണ്ട്. എന്നാൽ വിക്രം ലാൻഡറിലെ എൽ ആർ എ വളരെ ചെറുതും ലളിതവുമാണ്. രണ്ടിഞ്ച് മാത്രമാണ് വലുപ്പം. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം ലഭ്യമായ ഏക എൽ ആർ എയുമാണിത്.താഴികക്കുടത്തിന്റെ മാതൃകയിൽ അലൂമിനിയം ഫ്രെയിമിൽ സജ്ജമാക്കിയ ഉപകരണത്തിൽ മൂന്ന് കോണുള്ള എട്ട് ചെറു കണ്ണാടികൾ (റിട്രോഫ്ളെക്റ്ററുകൾ) ഉണ്ട് . ഏത് ദിശയിൽ നിന്നും വരുന്ന പ്രകാശത്തെ പ്രതിഫലിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ് എൽ ആർ എയുടെ രൂപം. പ്രവർത്തിക്കാൻ വൈദ്യുതിയോ അറ്റകുറ്റപ്പണിയും ആവശ്യമില്ലാത്ത ഉപകരണം പതിറ്റാണ്ടുകളോളം നിലനിൽക്കും. ഡിസംബര്‍ 12 ന് ആയിരുന്നു നാസയ്ക്കു ഈ ഉപകരണത്തില്‍ നിന്നുള്ള ആദ്യ സിഗ്‌നലുകള്‍ ലഭിച്ചത് . ചന്ദ്രനെ വലം വെക്കുന്ന നാസയുടെ എല്‍ ആര്‍ ഓര്‍ബിറ്റ് ഈ സമയം വിക്രം ലാന്‍ഡറിന്റെ 100 കിലോമീറ്റര്‍ മുകളിലൂടെ ആയിരുന്നു സഞ്ചരിച്ചിരുന്നത്. മാന്‍സിനസ് സി എന്ന ഗര്‍ത്തതിന് സമീപമുള്ള സമതല പ്രദേശത്താണ് ലാന്‍ഡര്‍ കിടക്കുന്നത്. ഇവിടേയ്ക്ക് എല്‍ ആര്‍ ഓര്‍ബിറ്റില്‍നിന്ന് അയച്ച ലേസര്‍ ആവേഗങ്ങള്‍ ലാന്‍ഡറില്‍ തട്ടി പ്രതിഫലിക്കുകയും സിഗ്‌നല്‍ ലഭിക്കുകയുമായിരുന്നെന്നു നാസ അറിയിച്ചു.

 

നാസയുടെ കണ്ടെത്തല്‍ ഐ എസ് ആര്‍ ഒയെ സംബന്ധിച്ചിടത്തോളം അഭിമാനിക്കാനേറെയുള്ള നേട്ടമാണ്. ചന്ദ്രോപരിതലത്തില്‍ ലാന്‍ഡറിന് സോഫ്റ്റ് ലാന്‍ഡിങ് സാധ്യമാക്കാന്‍ നമ്മുടെ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞതുകൊണ്ട് മാത്രമാണ് പേടകത്തിലെ ഈ ഉപകരണം സജീവമായി നിലനിര്‍ത്താന്‍ സാധിച്ചത്. ചന്ദ്രയാന്‍ - 2 ദൗത്യത്തിന്റെ ഭാഗമായുള്ള വിക്രം ലാന്‍ഡറിലും നാസ ഇതേ പേ ലോഡ് വെച്ചിരുന്നെങ്കിലും സോഫ്റ്റ് ലാന്‍ഡിങ് പിഴച്ചത് മൂലം പേടകം ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങി ഛിന്നഭിന്നമാകുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (4 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (4 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (4 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (5 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (5 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (7 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (7 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (8 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (8 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (13 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (13 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (14 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (14 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (14 hours ago)

Malayali Vartha Recommends