Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

പാകിസ്താൻ -ഇറാൻ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടെ കൂടുതൽ രാജ്യങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെടുമോ എന്ന ആശങ്ക സ്വാഭാവികമായും ഉയർന്നുവരുമ്പോൾ ആശ്വാസവാർത്തയായി സംഘര്‍ഷാവസ്ഥയ്ക്ക് അയവുവരുത്താന്‍ പാകിസ്താനും ഇറാനും തയ്യാറാകുന്നു എന്ന വാർത്ത

20 JANUARY 2024 05:36 PM IST
മലയാളി വാര്‍ത്ത

പാകിസ്താൻ -ഇറാൻ സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടെ കൂടുതൽ രാജ്യങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെടുമോ എന്ന ആശങ്ക സ്വാഭാവികമായും ഉയർന്നുവരുമ്പോഴാണ് ആശ്വാസവാർത്തയായി സംഘര്‍ഷാവസ്ഥയ്ക്ക് അയവുവരുത്താന്‍ പാകിസ്താനും ഇറാനും തയ്യാറാകുന്നു എന്ന വാർത്തകൾ വരുന്നത്

ഭീകരത്താവളങ്ങൾ പരസ്പരം ആക്രമിച്ചതിനെത്തുടർന്ന് രൂപപ്പെട്ട പ്രതിസന്ധി പരിഹരിക്കാനൊരുങ്ങിയിരിക്കുകയാണ് പാകിസ്താനും ഇറാനും. പാകിസ്താൻ വിദേശകാര്യമന്ത്രി ജലീൽ അബ്ബാസ് ജിലാനിയും ഇറാൻ വിദേശമന്ത്രി ഹൊസ്സൈൻ അമിർ അബ്ദുള്ളഹിയാനും വെള്ളിയാഴ്ച ഫോണിൽ സംസാരിച്ചതിന് പിന്നാലെയാണ് സംഘര്‍ഷാവസ്ഥയ്ക്ക് അയവുവരുത്താന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചത് .

ഇരു രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരും തമ്മിൽ ചർച്ച നടത്തി. പാകിസ്ഥാൻ പ്രസിഡന്‍റ് ജലീൽ അബ്ബാസ് ജിലാനിയും ഇറാനിയൻ പ്രസിഡന്‍റ് ഹുസൈൻ അബ്‌ദുള്ളാഹിയാനും തമ്മിൽ നടത്തിയ ചർച്ചയ്‌ക്കൊടുവിൽ സംഘർഷത്തിന് അയവുവരുത്താനാണ് ഇരു രാജ്യങ്ങളുടെയും തീരുമാനം.

ഇരു രാജ്യങ്ങളും ചർച്ചയിലൂടെ എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരമുണ്ടാകും. പാകിസ്ഥാനും ഇറാനും തമ്മിൽ സഹോദര ബന്ധമാണ് അതുകൊണ്ട് ശത്രുതവെടിഞ്ഞ് ഇരുവരും സംഘർഷത്തിന് അയവുവരുത്തുമെന്ന് പാക് അഡീഷണൽ വിദേശകാര്യ സെക്രട്ടറി റഹിം ഹയാത്ത് ഖുറേഷി മുൻപ് വ്യക്തമാക്കിയിരുന്നു.

രണ്ട് രാജ്യങ്ങളും തമ്മിൽ പരസ്‌പരം ശത്രുത വെടിഞ്ഞ് സാഹേദര്യത്തോടെ ഇറാനുമായി പ്രവർത്തിക്കാൻ പാക്കിസ്ഥാന് (iran strikes in Pakistan ) ആഗ്രഹമുള്ളതായി പാകിസ്ഥാൻ പ്രസിഡന്‍റ് ജലീൽ അബ്ബാസ് ജിലാനി അറിയിച്ചതായാണ് വിവരം . പ്രവർത്തന തലത്തിലുള്ള സഹകരണം ശക്തിപ്പെടുത്താൻ രണ്ട് മന്ത്രിമാരും സമ്മതിച്ചിരുന്നു.

വലിയ ആക്രമണമായിരുന്നു പാകിസ്ഥാനുനേരെ ഇറാൻ നടത്തിയത്. ഇറാനിലെ നിരവധി ഭീകരകേന്ദ്രങ്ങളിൽ പാകിസ്ഥാൻ ആക്രമണം നടത്തിയതായി അവകാശപ്പെട്ട് പാക് മാധ്യമങ്ങൾ രംഗത്തു വന്നതിനു ശേഷമാണ് ഇറാൻ പ്രത്യാക്രമണം നടത്തിയത് ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ സ്ഥിതി ചെയ്യുന്ന ജെയ്‌ഷെ അല്‍-അദ്‌ലിന്‍റെ ഏറ്റവും വലിയ ആസ്ഥാനം കേന്ദ്രീകരിച്ചാണ് ആക്രമണം നടന്നത്.

 

അതേസമയം ഇറാനിലെ ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന തീവ്രവാദ താവളങ്ങൾ ലക്ഷ്യമിട്ടാണ് ഈ ആക്രമണങ്ങൾ നടത്തിയതെന്നാണ് പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. . ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ), ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട് (ബിഎൽഎഫ്) തുടങ്ങിയ ബലൂച് വിഘടനവാദ തീവ്രവാദ ഗ്രൂപ്പുകൾ ഇറാനിൽ സജീവമാണെന്നും അവിടെയിരുന്നുകൊണ്ട് അവർ പാക് വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും പാകിസ്ഥാൻ അവകാശപ്പെട്ടു

2012ല്‍ ആണ് ഇറാന്‍ ഭീകര സംഘടനയായ ജെയ്‌ഷെ അല്‍-അദ്‌ല്‍ രൂപീകരിക്കപ്പെട്ടത്. ഇറാന്‍റെ തെക്കു കിഴക്കന്‍ പ്രവിശ്യയായ സിസ്‌താന്‍, ബലൂചിസ്ഥാന്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സുന്നി ഭീകര സംഘടനയാണ് ഇത് . വര്‍ഷങ്ങളായി ജെയ്‌ഷെ അല്‍-അദ്‌ല്‍ ഇറാനിയന്‍ സുരക്ഷ സേനയ്‌ക്കെതിരെ നിരന്തരം ആക്രമണം അഴിച്ചുവിടുകയാണ്.ഇക്കഴിഞ്ഞ ഡിസംബറില്‍ സിസ്‌താന്‍-ബലൂചിസ്ഥാനിലെ ഒരു പൊലീസ് സ്റ്റേഷന്‍ ആക്രമണം നടന്നിരുന്നു. പിന്നാലെ ആക്രമണത്തിന് ഉത്തരവാദിത്തം ജെയ്‌ഷെ അല്‍-അദ്‌ല്‍ ഏറ്റെടുത്തു.

 

പൊലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ 11 പൊലീസുകാര്‍ക്കാണ് ജീവന്‍ നഷ്‌ടമായത്. അഫ്‌ഗാനിസ്ഥാന്‍റെയും പാകിസ്ഥാന്‍റെയും അതിര്‍ത്തിയിലാണ് സിസ്‌താന്‍-ബലൂചിസ്ഥാന്‍. ഇറാന്‍റെ സുരക്ഷാസേനയും സുന്നി ഭീകരരും മയക്കുമരുന്ന് കടത്തുകാരും മേഖലയില്‍ നേരത്തെ ഏറ്റുമുട്ടിയിരുന്നു. ഇറാനിലെ ഏറ്റവും ദരിദ്രമായ പ്രദേശങ്ങളില്‍ ഒന്നാണ് സിസ്‌താന്‍-ബലൂചിസ്ഥാന്‍. ഈ മേഖലയിലെ ജനസംഖ്യയില്‍ ഭൂരിഭാഗവും സുന്നി വംശീയ ബലൂചിസ്ഥാനികളാണെന്ന് അല്‍ അറേബ്യ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേലിന്‍റെ ചാര ആസ്ഥാനം എന്നാരോപിച്ചായിരുന്നു ആക്രമണം. സിറിയയില്‍ ഐഎസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടിരുന്നതായും റിപ്പോര്‍ട്ട് ഉണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (4 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (4 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (4 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (5 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (5 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (7 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (7 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (8 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (8 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (13 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (13 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (14 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (14 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (14 hours ago)

Malayali Vartha Recommends