Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ഇറാനും ഹിസ്ബുള്ളയ്ക്കും തിരിച്ചടി നൽകി ഇസ്രയേലിന്റെ മിന്നൽ ഓപ്പറേഷൻ... സിറിയൻ തലസ്ഥാനമായ ഡമസ്‌കസിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാനിലെ ഇസ്‌ലാമിക് റെവലൂഷനറി ഗാർഡിലെ അഞ്ച് സൈനിക ഉപദേഷ്ടാക്കൾ കൊല്ലപ്പെട്ടു...

21 JANUARY 2024 01:14 PM IST
മലയാളി വാര്‍ത്ത

ഇറാനും ഹിസ്ബുള്ളയ്ക്കും തിരിച്ചടി നൽകി ഇസ്രയേലിന്റെ മിന്നൽ ഓപ്പറേഷൻ. സിറിയൻ തലസ്ഥാനമായ ഡമസ്‌കസിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാനിലെ ഇസ്‌ലാമിക് റെവലൂഷനറി ഗാർഡിലെ അഞ്ച് സൈനിക ഉപദേഷ്ടാക്കൾ കൊല്ലപ്പെട്ടു. റെസിഡൻഷ്യൽ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഇറാന്റെ രഹസ്യാന്വേഷണ കേന്ദ്രത്തിന് നേരെയാണ് ഇസ്രയേൽ ആക്രമണം നടത്തിയത്.

ഹുജ്ജത്തുല്ല ഒമിദ്‌വാർ, അലി അഗസാദിഹ്, ഹുസൈൻ മുഹമ്മദി, സയ്യിദ് കരീമി, മുഹമ്മദ് അമിൻ സമദി എന്നിവരാണ് കൊല്ലപ്പെട്ടത്. നാല് മിസൈലുകൾ ഉപയോഗിച്ചുള്ള ആക്രമണത്തിൽ നാലു നില കെട്ടിടം പൂർണമായി തകർന്നു. ഏതാനും സിറിയക്കാരും കൊല്ലപ്പെട്ടതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു.



കഴിഞ്ഞ മാസം ഡമസ്‌കസിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ സിറിയയിലെ ഇറാൻ റവല്യൂഷനറി ഗാർഡ് കമാൻഡറായിരുന്ന സഈദ് റാസി മൂസവി കൊല്ലപ്പെട്ടിരുന്നു. ഇതിന് ശേഷം ഇസ്രയേലിന്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന്റെ ഇറാഖിലെ കേന്ദ്രത്തിന് നേരെ ഇറാൻ വ്യോമാക്രമണം നടത്തി. ഇതിന് തിരിച്ചടി എന്നോണമാണ് ഇപ്പോൾ ആക്രമണം ഉണ്ടായിരിക്കുന്നത്.

ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാനിലെ ഇസ്‌ലാമിക് റെവലൂഷനറി ഗാർഡിലെ അഞ്ച് സൈനിക ഉപദേഷ്ടാക്കൾ കൊല്ലപ്പെട്ട സംഭവത്തോടെ മേഖലയിൽ സംഘർഷം മൂർച്ഛിച്ചു. ഇസ്രയേൽ നടത്തിയത് കുറ്റകൃത്യമാണെന്നാണ് ഇറാന്റെ പ്രതികരണം. ഇതിന് തിരിച്ചടി ഉറപ്പെന്നും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം അൽ റഈസി വ്യക്തമാക്കി.

കഴിഞ്ഞമാസം ഡമസ്‌കസിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ സിറിയയിലെ ഇറാൻ റവല്യൂഷനറി ഗാർഡ് കമാൻഡറായിരുന്ന സഈദ് റാസി മൂസവി കൊല്ലപ്പെട്ടിരുന്നു. ഇസ്രയേൽ ക്രൂരതക്ക് തിരിച്ചടി ഉറപ്പാണെന്ന് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയും ഇറാൻ റവല്യൂഷനറി ഗാർഡ് മേധാവി ജനറൽ ഹുസൈൻ സലാമിയും പ്രതികരിച്ചു. ഇസ്രയേലിന്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന്റെ ഇറാഖിലെ കേന്ദ്രത്തിന് നേരെ കഴിഞ്ഞ ദിവസം ഇറാൻ വ്യോമാക്രമണം നടത്തിയിരുന്നു.

 

 



ഇറാഖിൽ അൽ അസദ് വ്യോമതാവളത്തിനു നേർക്ക് ഇറാഖിലെ ഇസ്‌ലാമിക് റെസിസ്റ്റൻസ് വിഭാഗം നടത്തിയ ആക്രമണത്തിൽ ചുരുങ്ങിയത് രണ്ട് അമേരിക്കൻ സൈനികർക്ക് പരിക്കേറ്റു. ഒരു ഇറാഖി സുരക്ഷാ ഉദ്യോഗസ്ഥനും പരിക്കുണ്ട്. സൈനികരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന് പെന്റഗൺ അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (3 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (3 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (4 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (4 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (4 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (6 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (7 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (7 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (7 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (12 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (12 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (13 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (13 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (13 hours ago)

Malayali Vartha Recommends