Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ഗാസയിലെ ആ കേന്ദ്രങ്ങളാണ് IDF ലക്ഷ്യം വെക്കുന്നത്;തകര്‍ന്നടിഞ്ഞ് ഹമാസിന്റെ തലപ്പൊക്കങ്ങള്‍,പള്ളികളും പൈതൃക കേന്ദ്രങ്ങളും തകര്‍ത്തെറിയുന്നു,യുദ്ധക്കളത്തിലേക്ക് ഹമാസ് ഭീകരരെല്ലാം ഇറങ്ങണം അതിനുള്ള നെതന്യാഹുവിന്റെ പ്ലാനാണിതെന്ന് വാദം,ഹമാസിന്റെ ആത്മാഭിമാനത്തിലും കയറി അടിച്ച് ജൂതപ്പട

21 JANUARY 2024 07:58 PM IST
മലയാളി വാര്‍ത്ത

മുഴുവന്‍ ഹമാസ് കൂട്ടരേയും യുദ്ധക്കളത്തില്‍ എത്തിക്കണം. എങ്കിലേ ഇസ്രയേലിന്റെ ഹമാസ് ഉന്മൂലനമെന്ന അജണ്ട സാധ്യമാകൂ. അതിന് ഹമാസിന്റെ ആത്മാഭിമാനത്തില്‍ കയറി അടിച്ചിരിക്കുകയാണ് ഐഡിഎഫ്. അവരുടെ വിശ്വാസത്തിലും പൈതൃകത്തിലും വരെ കൈവെക്കുന്നു. ഇതോടെ യുദ്ധക്കളത്തിലേക്ക് ഇരച്ചിറങ്ങുകയാണ് ഹമാസ്. ഈ അവസരമാണ് ജൂതപ്പട പ്രയോഗിക്കുന്നത്. ഗാസ എന്ന പ്രദേശത്ത് പരക്കെ ഇസ്രയേല്‍ വ്യാപകമായി ആക്രണം നടത്തുമ്പോള്‍ മേഖയിലെ പൗരാണിക സ്മാരകങ്ങള്‍ ഉള്‍പ്പെടെ തകര്‍ക്കപ്പെടുന്നു. ഹമാസിനെ ഇത് ചൊടിപ്പിക്കുന്നു.

നിരവധി പള്ളികള്‍ ഇതിനോടകം ഇസ്രയേല്‍ തകര്‍ത്തെറിഞ്ഞു. ഗാസയെന്ന നഗരമേ തുടച്ചുനീക്കാന്‍ വേണ്ടി നെതന്യാഹു നടത്തുന ത്ന്തരമാണിതെന്ന് ഹമാസ് പറയുന്നു. സാംസ്‌കാരിക ഉന്‍മൂലനം എന്ന രീതിയിലേക്കാണ് ഗാസയിലെ പ്രദേശങ്ങളുടെ തകര്‍ച്ച മാറിയിത് എന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചുണ്ടിക്കാട്ടുന്നു. നൂറ് ദിവസങ്ങള്‍ പിന്നിട്ട ആക്രമണങ്ങളില്‍ ഏകദേശം ഇരുന്നൂറില്‍ അധികം ചരിത്ര സ്മാരകങ്ങള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്. ഇസ്രയേലിന്റെ ആക്രമണങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ച ദക്ഷിണാഫ്രിക്ക ഉന്നയിച്ച ആക്ഷേപങ്ങളില്‍ ഒന്നായിരുന്നു ഒരു ജനതയുടെ സാംസ്‌കാരിക പൈതൃകത്തെ തുടച്ചുനീക്കുന്നു എന്നത്. ഇസ്രായേലിനെതിരെ ദക്ഷിണാഫ്രിക്ക ആരോപിക്കുന്ന നിരവധി യുദ്ധക്കുറ്റങ്ങളില്‍ ഒന്ന്. 'ലൈബ്രറികള്‍, മതപരമായി പ്രാധാന്യമുളള സ്ഥലങ്ങള്‍, പുരാതന ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങള്‍ എന്നിവയുള്‍പ്പെടെ പലസ്തീന്‍ എന്ന പ്രദേശത്തിന്റെ സംസ്‌കാരിക പ്രാധാന്യമുള്ള നിരവധി കേന്ദ്രങ്ങളെ ഇസ്രായേല്‍ നശിപ്പിക്കുകയും നശിപ്പിക്കുകയും ചെയ്തു'. എന്നാണ് ആക്ഷേപം. ഒരു പുരാതന തുറമുഖം, അപൂര്‍വ രേഖകളുള്ള പള്ളി, ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ക്രിസ്ത്യന്‍ ആശ്രമങ്ങളില്‍ ഒന്ന് തുടങ്ങി നിരവധി കേന്ദ്രങ്ങള്‍ ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്ന ചിലത് മാത്രം എന്നാണ് അല്‍ജസീറ ചൂണ്ടിക്കാട്ടുന്നത്.

ഗസയില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ നിരവധി പള്ളികള്‍ നശിച്ചതായി റിപ്പോര്‍ട്ട്. തുടരെ നടന്നുകൊണ്ടിരിക്കുന്ന ബോംബാക്രമണത്തിനിടെ ഗസക്ക് നഷ്ടമായത് ചരിത്രപരവും പുരാവസ്തു ശാസ്ത്രപരവുമായും പേരുകേട്ട അല്‍ ഒമാരി മസ്ജിദ് ഉള്‍പ്പെടെയുള്ള നിരവധി പള്ളികളാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ഒക്ടോബര്‍ ഏഴ് മുതലുള്ള കണക്കുകള്‍ പ്രകാരം ഇസ്രയേല്‍ സൈന്യം 300ലധികം മുസ്ലിം പള്ളികളും മൂന്ന് പള്ളികളും പൂര്‍ണമായും ഭാഗികമായും തകര്‍ത്തിട്ടുണ്ട്. ഇത് നിലവില്‍ ദുരിത ബാധിത പ്രദേശങ്ങളില്‍ പ്രാര്‍ത്ഥന സമയങ്ങളില്‍ വലിയ ശൂന്യത ഉണ്ടാക്കിയിട്ടുണ്ട്. ഒരിക്കല്‍ നഗരത്തിലുടനീളം പ്രതിധ്വനിച്ചിരുന്ന പ്രാര്‍ത്ഥനസ്വരങ്ങള്‍ ഇന്ന് നാമമാത്രമായിരിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഖലീഫ ഒമര്‍ ബിന്‍ അല്‍ ഖത്താബിന്റെ ഭരണകാലത്താണ് ഗ്രാന്‍ഡ് ഒമാരി മസ്ജിദ് സ്ഥാപിതമായത്. ഗസയിലെ പലസ്തീന്‍ സ്‌ക്വയറിന് സമീപം 4,100 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള പള്ളിക്ക് 1,190 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള മുറ്റമുണ്ട്. ഈ മുറ്റത്തില്‍ 3,000ലധികം വിശ്വാസികളെ ഉള്‍ക്കൊള്ളുവാന്‍ സാധിക്കും. പലസ്തീന്‍ പൈതൃകം തുടച്ചുനീക്കാനുള്ള ഇസ്രഈലിന്റെ പദ്ധതിയുടെ ഭാഗമായാണ് ഒമാരി മസ്ജിദ് തകര്‍ത്തതെന്ന് ഗസയിലെ ടൂറിസം, പുരാവസ്തു മന്ത്രാലയം പറഞ്ഞു.

പഴയ ഗസ തുറമുഖം, ചര്‍ച്ച് ഓഫ് പോര്‍ഫിറിയസ്, ജബാലിയ മസ്ജിദ്, തുടങ്ങി നിരവധി ചരിത്ര കെട്ടിടങ്ങളും മ്യൂസിയങ്ങളും ഇസ്രയേല്‍ നശിപ്പിച്ച കെട്ടിടങ്ങളില്‍ ഉള്‍പെടുന്നുണ്ടെന്ന് പലസ്തീന്‍ മന്ത്രാലയം അറിയിച്ചു. ഇതിനെതിരെ അന്താരാഷ്ട്ര ഇടപെടലും പലസ്തീന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ഫലസ്തീന്‍ ജനതയുടെ പൈതൃകത്തിനും ജീവിതത്തിനുമെതിരെയുള്ള ആക്രമണം അവസാനിപ്പിക്കാന്‍ ഇസ്രഈലിനെ നിര്‍ബന്ധിക്കണമെന്നും, അത്തരം പ്രവൃത്തികള്‍ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഫലസ്തീന്‍ ജനതയുടെ നിശ്ചയദാര്‍ഢ്യത്തെ തടയില്ലെന്നും മന്ത്രാലയം അറിയിച്ചു.

ഇതിനിടെ ഗസയില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തില്‍ ഇസ്രയേല്‍ ഭരണകൂടം കുറഞ്ഞത് 94 യൂണിവേഴ്‌സിറ്റി പ്രൊഫസര്‍മാരെയും നൂറുകണക്കിന് അധ്യാപകരെയും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെയും കൊലപ്പെടുത്തിയതായി സ്വതന്ത്ര മനുഷ്യാവകാശ സംഘടനയുടെ റിപ്പോര്‍ട്ട്. ആക്രമണത്തിന്റെ 107ാം ദിവസമായ ശനിയാഴ്ച നടത്തിയ പ്രസ്താവനയിലൂടെയാണ് യൂറോമെഡ് ഹ്യൂമന്‍ റൈറ്റ്‌സ് മോണിറ്റര്‍ വിവരങ്ങള്‍ പുറത്ത് വിട്ടത്. ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്. ഇസ്രയേല്‍ സൈന്യം പലസ്തീനിലെ അക്കാദമിക്, ശാസ്ത്ര, ബൗദ്ധിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളെ ലക്ഷ്യംവെച്ചു. മുന്നറിയിപ്പ് കൂടാതെ അവരുടെ വീടുകളില്‍ ബോധപൂര്‍വമായ വ്യോമാക്രമണങ്ങള്‍ നടത്തി. ഇത്തരം വ്യക്തികളെ ലക്ഷ്യം വെച്ചതിന് പിന്നില്‍ പ്രത്യേക കാരണങ്ങള്‍ ഒന്നുമില്ല എന്ന് പ്രൈമറി ഡാറ്റ സൂചിപ്പിക്കുന്നു.

യൂറോമെഡ് പറയുന്നതനുസരിച്ച്, ഇസ്രയേല്‍ ഭരണകൂടം അധിനിവേശത്തിനിടെ ഗസയിലെ സര്‍വ്വകലാശാലകളെല്ലാം തന്നെ വളരെ ആസൂത്രിതമായാണ് നശിപ്പിച്ചത്. 231 അധ്യാപകരുടെയും 4,327 വിദ്യാര്‍ത്ഥികളുടെയും ജീവന്‍ യുദ്ധം അപഹരിച്ചതായി ഗസ ആസ്ഥാനമായുള്ള പലസ്തീന്‍ വിദ്യാഭ്യാസ മന്ത്രാലയം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. സര്‍വ്വകലാശാലകള്‍, സ്‌കൂളുകള്‍, ലൈബ്രറികള്‍, ആര്‍ക്കൈവുകള്‍ എന്നിവയെല്ലാം നശിപ്പിക്കപ്പെട്ടു. സാംസ്‌കാരികവും ചരിത്രപരവുമായ ഫലസ്തീന്റെ സമ്പാദ്യം മനഃപൂര്‍വം നശിപ്പിക്കുന്നത് ഗസ മുനമ്പിനെ വാസയോഗ്യമല്ലാതാക്കാനുള്ള ഇസ്രയേലിന്റെ ആസൂത്രിതമായ നയത്തിന്റെ ഭാഗമാണ്,' യൂറോമെഡ് മുന്നറിയിപ്പ് നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (3 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (3 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (4 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (4 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (4 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (6 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (7 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (7 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (7 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (12 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (12 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (13 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (13 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (13 hours ago)

Malayali Vartha Recommends