ഗാസയിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 25,000 കവിഞ്ഞു; വടക്കൻ ഗാസയിൽ നിന്ന് ഹമാസിനെ തുരത്തി ഇസ്രയേൽ; 24 മണിക്കൂറിനിടെ 178 പേർ കൊല്ലപ്പെട്ടു

കഴിഞ്ഞ ഒക്ടോബറിൽ തുടങ്ങിയ ഇസ്രയേൽ ഹമാസ് യുദ്ധം ഇപ്പോഴും തുടരുകയാണ്. ആക്രമണങ്ങളിൽ ഗാസയിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 25,000 കവിഞ്ഞിരിക്കുകയാണ് . വടക്കൻ ഗാസയിലെ ജബാലിയ മുതൽ തെക്കൻ നഗരമായ ഖാൻ യൂനിസ് വരെ കനത്ത ബോംബാക്രമണവും വെടിവയ്പും തുടരുന്നു . ഈ കാരണത്താൽ അവിടെ ചോരക്കളമായി മാറി.
വടക്കൻ ഗാസയിൽനിന്നു ഹമാസിനെ തുരത്തി എന്ന് ഇസ്രയേൽ പറയുന്നു. എന്നാൽ മേഖലയിലെ ജബാലിയ അഭയാർഥി ക്യാംപ് കേന്ദ്രീകരിച്ചു കനത്ത ഏറ്റുമുട്ടൽ തുടരുന്നു. ഇസ്രയേൽ ആക്രമണത്തിനിടെ 24 മണിക്കൂറിനിടെ 178 പേർ കൊല്ലപ്പെട്ടു. ഇതോടെ ആകെ 25,105 പലസ്തീൻകാർ കൊല്ലപ്പെട്ടെന്നു ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. 62681 പേർക്കാണ് പരുക്കേറ്റത്.
ഗാസയിൽ ഇതുവരെ 9,000 ഹമാസുകാരെ വധിച്ചെന്നാണ് ഇസ്രയേൽ അവകാശപ്പെട്ടത്.ഗാസ യുദ്ധത്തിൽ പരുക്കേറ്റ ആയിരത്തോളം പേർക്ക് ഈജിപ്ത് തുറമുഖത്തുള്ള യുദ്ധക്കപ്പലിൽ ചികിത്സ നൽകിയതായി ഫ്രാൻസ് അറിയിച്ചു.ഗാസ മുനമ്പിൽനിന്ന് 50 കിലോമീറ്റർ അകലെ അൽ അരിഷ് തുറമുഖത്തു നങ്കൂരമിട്ട ഫ്രഞ്ച് കപ്പലിൽ ഓപ്പറേഷൻ തിയറ്ററുകളും വാർഡുകളും 70 ആരോഗ്യപ്രവർത്തകരുമുണ്ട്. നിലവിൽ 120 പേരാണു ചികിത്സയിലുള്ളത്.
https://www.facebook.com/Malayalivartha

























