Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ഹമാസ് രാക്ഷസന്മാരുടെ കരാര്‍ കടലില്‍ തള്ളി നെതന്യാഹു;ബന്ദികളെ വെച്ച് വിലപേശണ്ട ഭീകരരുടെ ഒരു കളിയും ഇവിടെ ചെലവാകില്ലെന്ന് ഐഡിഎഫ്,ഇറാന്റെ പിന്തുണയോടെ ഉഡായിപ്പ് കരാറുമായ് വന്ന ഹമാസിനെ പൊളിച്ചടുക്കി,ബന്ദിമോചനത്തിനായി ഇസ്രായേലില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് നെതന്യാഹു കരാര്‍ തള്ളിയത്,പലസ്തീന്‍ പ്രദേശങ്ങള്‍ക്ക് മുകളിലുള്ള ജൂതരാഷ്ട്രത്തിന്റെ നിയന്ത്രണം തുടരുമെന്ന ഭയത്തില്‍ ഇറാന്‍

22 JANUARY 2024 08:36 PM IST
മലയാളി വാര്‍ത്ത

തെക്കന്‍ ഇസ്രായേലില്‍ ഹമാസ് ഭീകരര്‍ പ്രകോപനമില്ലാതെ ആക്രമണം അഴിച്ചുവിടുകയും നൂറുകണക്കിന് നിരപരാധികളെ കൂട്ടക്കൊല ചെയ്യുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ബന്ദികളാക്കപ്പെടുകയും ചെയ്തതിന് പിന്നാലെ യുദ്ധം ആരംഭിച്ചതുമുതല്‍, ഇരുപക്ഷത്തിനും ആയിരക്കണക്കിന് ജീവനാണ് നഷ്ടപ്പെട്ടത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തെ കടുത്ത ശത്രുക്കള്‍ തമ്മിലുള്ള ഏറ്റവും ദൈര്‍ഘ്യമേറിയതും രക്തരൂക്ഷിതമായതും വിനാശകരവുമായ ഏറ്റുമുട്ടലായി ആണ് കണക്കാക്കപെടുന്നത്.

ഇസ്രായേല്‍ പ്രതിരോധ സേന ഗാസയില്‍ വ്യോമാക്രമണവും കര ആക്രമണവും നടത്തി. ഈ മേഖലയിലെ കനത്ത ബോംബാക്രമണം നടത്തി നൂറുകണക്കിന് ഹമാസ് ഭീകരരെ ഇല്ലാതാക്കുകയും ആയിരക്കണക്കിന് ഗസ്സക്കാരെ കുടിയൊഴിപ്പിക്കുകയും ചെയ്തു. ആക്രമണത്തിനിടെ ഹമാസ് ഭീകരതയുടെ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന ചില ആശുപത്രികളും സ്‌കൂളുകളും ഇസ്രായേല്‍ തകര്‍ത്തു. മാധ്യമപ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, യുഎന്‍ ജീവനക്കാര്‍, മാനുഷിക സഹായ പ്രവര്‍ത്തകര്‍ എന്നിവരുടെ ജീവനും നഷ്ടമായി.

ബന്ദികളെ മോചിപ്പിക്കാനും യുദ്ധം അവസാനിപ്പിക്കാനുമായി ഹമാസ് മുന്നോട്ടുവെച്ച കരാര്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു തള്ളിയിരിക്കുകയാണ് . ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി ഇസ്രായേല്‍ സൈന്യത്തെ പിന്‍വലിക്കുക, തടവിലുള്ള ഫലസ്തീനികളെ മോചിപ്പിക്കുക, ഗസ്സയിലെ ഹമാസ് ഭരണകൂടത്തെ അംഗീകരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ഹമാസ് മുന്നോട്ടുവെച്ചത്. എന്നാല്‍, ഹമാസിന്റെ കരാര്‍ അംഗീകരിക്കുന്നത് ഇസ്രായേല്‍ സൈന്യത്തിന്റെ ശ്രമങ്ങളെ വ്യര്‍ഥമാക്കുന്നതാണെന്ന് നെതന്യാഹു പറഞ്ഞു. ബന്ദിമോചനത്തിനായി ഇസ്രായേലില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് നെതന്യാഹു കരാര്‍ തള്ളിയത്.

പാലസ്തീന്‍ പ്രദേശങ്ങള്‍ക്ക് മുകളിലുള്ള ഇസ്രയേലിന്റെ നിയന്ത്രണം തുടരുമെന്ന് അറിയിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിച്ചു വ്യക്തമാക്കി . 'ഹമാസ് രാക്ഷസന്മാര്‍ മുന്നോട്ടുവെച്ച കരാര്‍ പൂര്‍ണമായും തള്ളുന്നു. ഇത് നമ്മള്‍ അംഗീകരിക്കുകയാണെങ്കില്‍ നമ്മുടെ പൗരന്മാര്‍ക്ക് സുരക്ഷയെ കുറിച്ച് ഒരുറപ്പും നല്‍കാന്‍ നമുക്കിനി കഴിയില്ല. കുടിയൊഴിപ്പിക്കപ്പെട്ടവരെ തിരികെ സുരക്ഷിതരായി കൊണ്ടുവരാന്‍ കഴിയില്ല. അടുത്ത ഒക്ടോബര്‍ ഏഴ് ഏത് സമയത്തും സംഭവിച്ചേക്കാം' നെതന്യാഹു പറഞ്ഞു. ഇസ്രയേല്‍ ഹമാസിനെ ഇല്ലാതാക്കിയാലും ഗാസ ഒരിക്കലും രാജ്യത്തിന് ഭീഷണിയാകാതിരിക്കാന്‍ ഗാസയുടെ മേലുള്ള സുരക്ഷാ നിയന്ത്രണം നിലനിര്‍ത്തുമെന്ന് ബൈഡനുമായി നടത്തിയ ചര്‍ച്ചയില്‍ നെതന്യാഹു വ്യക്തമാക്കി . ഹമാസ് നേതാക്കള്‍ ഒളിച്ചിരിക്കുന്നുവെന്ന് വിശ്വസിക്കുന്ന ഖാന്‍ യൂനുസില്‍ ഇസ്രേയല്‍ സൈന്യം തിരച്ചില്‍ നടത്തുകയാണ്. കഴിഞ്ഞ ദിവസം ആശുപത്രി പരിസരത്തുള്‍പ്പെടെ ആക്രമണങ്ങളുമുണ്ടായിരുന്നു.

സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രമെന്ന സങ്കല്‍പ്പത്തെ താന്‍ എതിര്‍ക്കുന്നതായി കഴിഞ്ഞ ദിവസം നെതന്യാഹു ആവര്‍ത്തിച്ചിരുന്നു. ജോര്‍ഡന് പടിഞ്ഞാറ് മുഴുവന്‍ നിയന്ത്രണവും ഇസ്രായേലിന് വേണമെന്നും അത് ഫലസ്തീന്‍ രാഷ്ട്രത്തിന് എതിരാണെന്നും നെതന്യാഹു എക്‌സില്‍ കുറിച്ചു. അതേസമയം, ഹമാസ് ബന്ദികളാക്കിയവരുടെ മോചനം വൈകുന്നതില്‍ ഇസ്രായേലില്‍ നെതന്യാഹുവിന് മേല്‍ സമ്മര്‍ദം കനക്കുകയാണ്. ബന്ദികളുടെ കുടുംബാംഗങ്ങള്‍ പ്രതിഷേധ റാലികളും പരിപാടികളും തുടരുകയാണ്. രാഷ്ട്രീയപാര്‍ട്ടികളും സമ്മര്‍ദം ചെലുത്തുകയാണ്. യുദ്ധം അവസാനിക്കണമെന്നാവശ്യപ്പെട്ടും കാമ്പയിന്‍ നടക്കുന്നുണ്ട്. നെതന്യാഹുവിന്റെ സ്വകാര്യ വസതിക്ക് മുന്നിലാണ് പ്രതിഷേധം. നിങ്ങളുടെ കാല്‍ക്കീഴില്‍ വീഴുന്ന കാലം കഴിഞ്ഞുവെന്നും തങ്ങള്‍ക്ക് മറുപടി വേണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

നെതന്യാഹു ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ വിശദീകരിക്കണമെന്നാണ് വീടിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയവരുടെ ആവശ്യം. ഇത്രയും ദിവസങ്ങള്‍ ഞങ്ങള്‍ കാത്തിരുന്നു. ഇനിയെങ്കിലും ബന്ദികളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കണം. നിങ്ങളുടെ നേതൃത്വത്തിന്റെ കരുത്ത് തെളിയിക്കണം. ബന്ദികളെ മോചിപ്പിക്കാന്‍ എന്ത് പദ്ധതിയാണ് തയാറാക്കിയിട്ടുള്ളതെന്ന് വിശദീകരിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. അടുത്ത സഖ്യകക്ഷിയായ യു.എസുമായി സ്വരച്ചേര്‍ച്ചകളുണ്ടാകുന്നതും നെതന്യാഹുവിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. ദ്വിരാഷ്ട്ര പരിഹാരം സാധ്യമാണെന്നായിരുന്നു നെതന്യാഹുവുമായുള്ള ഫോണ്‍ സംഭാഷണത്തിനു ശേഷം യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. എന്നാല്‍, ഇതിന് പിന്നാലെയാണ് ഫലസ്തീന്‍ രാഷ്ട്രമെന്ന സങ്കല്‍പ്പത്തെ എതിര്‍ത്ത് നെതന്യാഹു തന്നെ പ്രസ്താവനയിറക്കിയത്.

സംഘര്‍ഷം രൂക്ഷമായ ഗസ്സയില്‍ 24 മണിക്കൂറിനിടെ ഇസ്രായേല്‍ ആക്രമണത്തില്‍ 142 പേര്‍കൂടി കൊല്ലപ്പെട്ടു. 278 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗസ്സ സിറ്റിയിലെ അല്‍ ഷിഫ ഹോസ്പിറ്റലിന് സമീപത്തെ പാര്‍പ്പിട സമുച്ചയത്തിലുണ്ടായ വ്യോമാക്രമണത്തില്‍ 12 പേരും ഖാന്‍ യൂനിസില്‍ 10 പേരും കൊല്ലപ്പെട്ടു. 29 മൃതദേഹങ്ങള്‍ ദേര്‍ എല്‍ ബലാഹിലെ അല്‍ അഖ്‌സ ആശുപത്രിയില്‍ എത്തിച്ചു. ഇസ്രായേല്‍ സൈന്യം പ്രദേശത്ത് ആക്രമണം തുടരുകയാണ്. ഒക്ടോബര്‍ ഏഴിന് യുദ്ധം തുടങ്ങിയതിനുശേഷം ഗസ്സയില്‍ ഇതുവരെ 24,762 പേരാണ് കൊല്ലപ്പെട്ടത്. 62,108 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (3 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (3 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (4 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (4 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (4 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (6 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (7 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (7 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (7 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (12 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (12 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (13 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (13 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (13 hours ago)

Malayali Vartha Recommends