Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ചൈനയിൽ ശക്തമായ ഭൂചലനം രേഖപ്പെടുത്തിയതായി റിപ്പോർട്ട്...തുടർന്ന് ഡൽഹിയുടെ പലഭാഗങ്ങളിലും പ്രകമ്പനമുണ്ടായി...ആളപായം സംഭവിച്ചതായി റിപ്പോർട്ടുകളില്ല... കെട്ടിടങ്ങൾക്കും കേടുപാടുകൾ രേഖപ്പെടുത്തിയിട്ടില്ല...

23 JANUARY 2024 12:32 PM IST
മലയാളി വാര്‍ത്ത

ചൈനയിൽ ശക്തമായ ഭൂചലനം രേഖപ്പെടുത്തിയതായി റിപ്പോർട്ട്. റിക്ടർ സ്‌കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ചൈനയുടെ ദക്ഷിണ മേഖലയായ ഷിൻജിയാങിലാണ് ഉണ്ടായത്. ആളപായം സംഭവിച്ചതായി റിപ്പോർട്ടുകളില്ല. കെട്ടിടങ്ങൾക്കും കേടുപാടുകൾ രേഖപ്പെടുത്തിയിട്ടില്ല.ചൈന-കിർഗിസ്ഥാൻ അതിർത്തി പ്രദേശമായ ഉച്ച്ടർപാൻ കൗണ്ടിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പ്രാദേശികസമയം പുലർച്ചെ രണ്ട് മണിയോടെയാണ് ഭൂചലനമുണ്ടായത്. തുടർന്ന് ഡൽഹിയുടെ പലഭാഗങ്ങളിലും പ്രകമ്പനമുണ്ടായി. രാത്രി 11.30ഓടെയാണ് ഡൽഹിയിൽ നേരിയ തോതിൽ പ്രകമ്പനങ്ങൾ രേഖപ്പെടുത്തിയത്. കസാഖിസ്ഥാൻ, കിർഗിസ്ഥാൻ രാജ്യങ്ങളിലും പ്രകമ്പനങ്ങൾ രേഖപ്പെടുത്തി. 6.2 തീവ്രതയിലാണ് കിർഗിസ്ഥാൻ മേഖലയിൽ ഭൂചലനമുണ്ടായത്.ചൈനയിലെ ഭൂകമ്പത്തിന് തൊട്ടുപിന്നാലെ 14 തുടർചലനങ്ങളും രേഖപ്പെടുത്തി. ഇതിൽ രണ്ടെണ്ണം 5.0 തീവ്രതയ്‌ക്ക് മുകളിലാണ്.

 

കസാഖിസ്ഥാൻ അതിർത്തിയിൽ ഉയിഗുർ മുസ്ലീം വിഭാഗക്കാർ വസിക്കുന്ന മേഖലയിലാണ് ഭൂചലനമുണ്ടായത്. ഇവിടെ -18 ഡിഗ്രിയായിരുന്നു താപനില.80 കിലോമീറ്ററോളം ഭൂചലനത്തിന്റെ തീവ്രത അനുഭവപ്പെട്ടെന്ന് നാഷനൽ സെന്റർ ഓഫ് സീസ്മോളജി അറിയിച്ചു. നിരവധി പേർക്കു പരുക്കേറ്റതായും വീടുകൾ തകർന്നതായും റിപ്പോർട്ടുണ്ട്. ഷിൻ ജിയാങ് റെയിൽവേ വകുപ്പ് പ്രവർത്തനം നിർത്തിവച്ചു. 27 ട്രെയിനുകൾ സർവീസ് അവസാനിപ്പിച്ചതായി അധികൃതർ പറഞ്ഞു.വലിയ ഭൂചലനത്തിനു പിന്നാലെ 3.0 തീവ്രതയിലും അതിലും ഉയർന്നതുമായ 14 തുടർ ചലനങ്ങള്‍ പ്രഭവകേന്ദ്രത്തിനു സമീപം രേഖപ്പെടുത്തി. ചൈനയിലെ ഭൂചലനത്തിന്റെ പ്രകമ്പനങ്ങൾ ഡൽഹിയിലും എൻസിആർ മേഖലയിലുമുണ്ടായി. 6.7 തീവ്രതയാണ് രേഖപ്പെടുത്തിയതെന്ന് കസാക്കിസ്ഥാന്‍ എമര്‍ജന്‍സീസ് മന്ത്രാലയം അറിയിച്ചു.അതേസമയം കനത്ത മഞ്ഞിനിടെയും കസാക്കിസ്ഥാനിലെ ഏറ്റവും വലിയ നഗരമായ അല്‍മാറ്റിയിലെ ജനങ്ങള്‍ ഭയന്ന് വീടുകളില്‍ നിന്ന് പുറത്തേക്കോടി.

ഇവര്‍ കൂട്ടത്തോടെ തെരുവില്‍ തന്നെ നില്‍ക്കുകയാണ്. പൈജാമയും മറ്റും ധരിച്ച് ഇവര്‍ തെരുവില്‍ നില്‍ക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.അതേസമയം നാശനഷ്ടങ്ങളോ, ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തുടര്‍ചലനങ്ങളും പ്രകമ്പനങ്ങളും ഉസ്‌ബെക്കിസ്ഥാനിലും ഉണ്ടായിട്ടുണ്ട്. ആദ്യ ഭൂകമ്പം കഴിഞ്ഞ് മുപ്പത് മിനുട്ടുകള്‍ക്ക് ശേഷമാണിത്. ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ഈ മാസം ഇത് രണ്ടാം തവണയാണ് ഭൂകമ്പമുണ്ടാവുന്നത്.ജനുവരി 11നായിരുന്നു ഇതിന് മുമ്പ് ഭൂകമ്പമുണ്ടായിരുന്നത്. അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷില്‍ ഉണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനമായിരുന്നു ഇത്. രാജസ്ഥാനിലും, ജമ്മു കശ്മീരിലും പ്രകമ്പനം അനുഭവപ്പെട്ടിരുന്നു.അതേ സമയം, ഇന്നലെ തെക്ക് പടിഞ്ഞാറൻ ചൈനയിലുണ്ടായ മണ്ണിടിച്ചിലിൽ മരണം എട്ടായി. കാണാതായ 47 പേർക്കായി തെരച്ചിൽ തുടരുകയാണ്.പൂജ്യത്തിന് താഴെയുള്ള താപനില അനുഭവപ്പെടുന്ന പ്രദേശമാണ് ഇത്.

 

മണ്ണിടിച്ചിലിന്റെ കാരണം വ്യക്തമല്ല. 500-ലധികം ആളുകളെ അവരുടെ വീടുകളിൽ നിന്ന് ഒഴിപ്പിച്ചു, ഏകദേശം 1,000 രക്ഷാപ്രവർത്തകരെ സ്ഥലത്തേക്ക് അയച്ചു. രക്ഷാപ്രവർത്തനത്തിന് മാർഗനിർദേശം നൽകുന്നതിനായി ചൈനീസ് വൈസ് പ്രീമിയർ ഷാങ് ഗുവോക്കിംഗ് ഒരു സംഘത്തെ സംഭവസ്ഥലത്തേക്ക് നയിച്ചതായി റിപ്പോർട്ടുണ്ട്.താമസക്കാരിൽ ഭൂരിഭാഗവും പ്രായമായവരോ കുട്ടികളോ ആണെന്ന് ഗ്രാമവാസികളിൽ ഒരാൾ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. തിങ്കളാഴ്ച രാവിലെ പലരും ഉറങ്ങിക്കിടക്കുമ്പോഴാണ് മണ്ണിടിച്ചിലുണ്ടായതെന്ന് മറ്റൊരു താമസക്കാരൻ പറഞ്ഞു.സോഷ്യൽ മീഡിയയിൽ പങ്കിട്ട വീഡിയോ ക്ലിപ്പുകൾ മഞ്ഞ് മൂടിയ പർവതങ്ങളുടെ പശ്ചാത്തലത്തിൽ അവശിഷ്ടങ്ങളുടെ കൂമ്പാരങ്ങളിൽ രക്ഷാപ്രവർത്തകർ നടക്കുന്നതായി കാണാം .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (3 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (3 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (4 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (4 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (4 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (6 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (7 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (7 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (7 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (12 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (12 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (13 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (13 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (13 hours ago)

Malayali Vartha Recommends