Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ബന്ദികളെ മോചിപ്പിക്കാൻ ഹമാസുമായി ചർച്ചയ്ക്കുള്ള സമയമായി; അതല്ലെങ്കില്‍ അവരെല്ലാം ശവപ്പെട്ടികളില്‍ മടങ്ങിവരും...

23 JANUARY 2024 01:12 PM IST
മലയാളി വാര്‍ത്ത

ഇസ്രായേലികളെ തിരികെ കൊണ്ടുവരാനുള്ള ബന്ദി ഇടപാടിനെക്കുറിച്ച് ഹമാസ് ഗ്രൂപ്പുമായി ചര്‍ച്ച നടത്തേണ്ട സമയമായെന്ന് പ്രതികരിച്ച് ഇസ്രായേല്‍ മേജര്‍ ജനറല്‍ നോം ടിബോണ്‍. അവരെ തിരികെ കൊണ്ടുവരാനുള്ള സമയമാണിത്. അതല്ലെങ്കില്‍ അവരെല്ലാം ശവപ്പെട്ടികളില്‍ മടങ്ങിവരും അല്ലെങ്കില്‍ വരില്ല- ടിബോണ്‍ പറഞ്ഞു. അതിനിടെ കൃത്രിമ ദ്വീപ് നിര്‍മിച്ച് ഫലസ്തീനികളെ പുനരധിവസിപ്പിക്കണമെന്ന ഇസ്രായേല്‍ നിര്‍ദേശം ഞെട്ടിക്കുന്നതാണെന്ന് യൂറോപ്യന്‍ യൂനിയന്‍ പ്രതികരിച്ചു. കൃത്രിമ ദ്വീപ് നിര്‍മിച്ച് ഫലസ്തീനികളെ അവിടേക്ക് പുറന്തള്ളാനുള്ള നിര്‍ദേശം ആപല്‍ക്കരമെന്ന് ഇന്നലെ ബ്രസല്‍സില്‍ ചേര്‍ന്ന യൂറോപ്യന്‍ യൂനിയന്‍ വിദേശകാര്യ മന്ത്രിമാരുടെ യോഗം ചൂണ്ടിക്കാട്ടി.

അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച വാര്‍ത്ത വന്നതോടെ അത്തരമൊരു നിര്‍ദേശം തങ്ങള്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഗാസയില്‍ കൃത്രിമദ്വീപ് നിര്‍മ്മിച്ച് ഒരു തുറമുഖം ഒരുക്കണമെന്ന നിര്‍ദേശമാണ് സമര്‍പ്പിച്ചതെന്നും ഇസ്രായേല്‍ അറിയിച്ചു. സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തെ നിരാകരിച്ച ഇസ്രായേല്‍ നടപടിയും യൂറോപ്യന്‍ രാജ്യങ്ങളുടെ കടുത്ത എതിര്‍പ്പിനിടയാക്കി. ഇസ്രായേലിന് കൂടി ഉപകാരപ്പെടുന്ന നിര്‍ദേശമാണിതെന്ന് വൈറ്റ്ഹൗസ് പ്രതികരിച്ചു.

ബന്ദികളുടെ മോചനം ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് ഇസ്രായേലില്‍ പ്രക്ഷോഭം ശക്തമായതോടെ നെതന്യാഹു സര്‍ക്കാര്‍ സമ്മര്‍ദത്തിലായി. ഹമാസ് നിര്‍ദേശം അംഗീകരിച്ചുളള ഒരു ചര്‍ച്ചക്കും ഇല്ലെന്ന നെതന്യാഹുവിന്റ നിലപാട് ബന്ദികളുടെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കുമെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി.

ഇന്നലെ ഇസ്രായേല്‍ പാര്‍ലമെന്റിലേക്കും ബന്ധുക്കള്‍ ഇരച്ചുകയറിയത് സംഘര്‍ഷ സാഹചര്യം രൂപപ്പെടുത്തി. ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ട് താല്‍ക്കാലിക വെടിനിര്‍ത്തലിനെ പിന്തുണക്കുമെങ്കിലും സമ്പൂര്‍ണ വെടിനിര്‍ത്തലിനോട് യോജിപ്പില്ലെന്ന് അമേരിക്ക അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (3 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (3 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (4 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (4 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (4 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (6 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (7 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (7 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (7 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (12 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (12 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (13 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (13 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (13 hours ago)

Malayali Vartha Recommends