ഗാസയില്‍ മാനുഷിക ദുരന്തം ഭയാനകമായിരിക്കുമെന്ന മുന്നറിയിപ്പുമായി യു.എന്‍...

യുദ്ധത്തില്‍ നിന്ന് ജനങ്ങള്‍ അഭയം തേടിയ തെക്ക് ഭാഗങ്ങളില്‍ സൈനിക പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനുള്ള ഇസ്രായേല്‍ പദ്ധതികളെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയില്‍ ഗാസയില്‍ മാനുഷികദുരന്തം ഭയാനകമായിരിക്കുമെന്ന മുന്നറിയിപ്പുമായി യു.എന്‍. ഫലസ്തീന്‍ തടവുകാരെ വിട്ടയക്കുന്നതിനു പകരമായി ബന്ദിമോചനവും രണ്ടു മാസത്തെ വെടിനിര്‍ത്തലും എന്ന ഇസ്രായേല്‍ നിര്‍ദേശം ഹമാസ് തള്ളിയതായി ഈജിപ്ത് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച ഇന്ധനക്ഷാമം മൂലം സഹായ കയറ്റുമതി തടസ്സപ്പെടുകയും സ്ട്രിപ്പിലുടനീളം ആശയവിനിമയം തടസ്സപ്പെടുകയും ചെയ്തു.
തങ്ങളുടെ ട്രക്കുകള്‍ക്ക് നീങ്ങാന്‍ കഴിയില്ലെന്നും ഡെലിവറികള്‍ ഏകോപിപ്പിക്കാനാവില്ലെന്നും യുഎന്‍ പറഞ്ഞു. ഫോണ്‍, ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ ഇനി മുതല്‍ പവര്‍ ചെയ്യാന്‍ കഴിയില്ലെന്ന് പലസ്തീന്‍ നെറ്റ്വര്‍ക്ക് ഓപ്പറേറ്റര്‍മാര്‍ പറഞ്ഞു. ഫലസ്തീന്‍ ജനതക്ക് കൂട്ടശിക്ഷ വിധിക്കുന്ന ഇസ്രായേല്‍ നീക്കം സര്‍വസീമകളും ലംഘിച്ചതായി യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഗാസയിലേയ്ക്കുള്ള സഹായം തടസപ്പെടുത്തുന്ന ഇസ്രായേല്‍ നടപടി പട്ടിണിക്ക് ആക്കം കൂട്ടുകയാണ്.
ഫലസ്തീന്‍ അവകാശങ്ങള്‍ കവര്‍ന്നും ദ്വിരാഷ്ട്ര ഫോര്‍മുല തള്ളിയും ഇസ്രായേല്‍ മുന്നോട്ടു നീങ്ങുന്നത് സംഘര്‍ഷം അനിശ്ചിതമായി നീളാന്‍ കാരണമാകുമെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ മുന്നറിയിപ്പ് നല്‍കി. ഗാസയില്‍ വെടിനിര്‍ത്തല്‍ വൈകരുതെന്ന് നോര്‍വീജിയയും സ്ലൊവേനിയയും ആവശ്യപ്പെട്ടു. 24മണിക്കൂറിനിടെഗസ്സയില്‍ ഹമാസ് ആക്രമണത്തില്‍ 24 സൈനികര്‍ കൊല്ലപ്പെട്ടതിന്റെ ആഘാതത്തിലാണ് ഇസ്രോയല്‍. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുമെന്നും സൈന്യം വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























