Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ഉക്രൈന്‍ യുദ്ധത്തിന് പിന്നാലെ ചൈനയും ഇന്ത്യയും അടങ്ങുന്ന രാജ്യങ്ങളിലേ, പ്രധാന ക്രൂഡ് ഓയില്‍ കയറ്റുമതിക്കാരായി റഷ്യ ഉയർന്ന് വന്നു... ഇതോടെ ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടി വന്ന രാഷ്ട്രങ്ങളില്‍ ഒന്ന് സൗദി അറേബ്യയായിരുന്നു...

24 JANUARY 2024 02:28 PM IST
മലയാളി വാര്‍ത്ത

ഉക്രൈന്‍ യുദ്ധത്തിന് പിന്നാലെ ചൈനയും ഇന്ത്യയും അടങ്ങുന്ന രാജ്യങ്ങളിലേ പ്രധാന ക്രൂഡ് ഓയില്‍ കയറ്റുമതിക്കാരായി റഷ്യ ഉയർന്ന് വന്നു. ഇതോടെ ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടി വന്ന രാഷ്ട്രങ്ങളില്‍ ഒന്ന് സൗദി അറേബ്യയായിരുന്നു. പ്രധാനപ്പെട്ട പല രാജ്യങ്ങളിലേക്കുമുള്ള സൗദി അറേബ്യയുടെ കയറ്റുമതി കുറഞ്ഞു. എന്നാല്‍ സൗദി അറേബ്യയുടെ മൊത്തത്തിലുള്ള കണക്കുകള്‍ എടുക്കുമ്പോള്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു ചിത്രമാണ് ലഭിക്കുന്നത്.സൗദി അറേബ്യയുടെ അസംസ്‌കൃത എണ്ണ കയറ്റുമതി നവംബറിൽ അഞ്ച് മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയെന്നാണ് ജോയിന്റ് ഓർഗനൈസേഷൻസ് ഡാറ്റാ ഇനിഷ്യേറ്റീവിന്റെ (ജോഡി) കണക്കുകൾ വ്യക്തമാക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ക്രൂഡ് കയറ്റുമതിക്കാരിൽ നിന്നുള്ള ക്രൂഡ് ഓയിൽ കയറ്റുമതി പ്രതിദിനം 39,000 ബാരൽ (ബിപിഡി) വർധിച്ച് നവംബറിൽ ഏകദേശം 6.34 ദശലക്ഷമായി ഉയർന്നു. ഒക്ടോബറില്‍ ഇത് 6.3 ദശലക്ഷം ബിപിഡിയായിരുന്നു.

 

അതേസമയം, സൗദി ക്രൂഡ് ഓയിൽ ഉൽപ്പാദനം നവംബറിൽ 122,000 ബിപിഡി കുറഞ്ഞ് 8.82 ദശലക്ഷം ബിപിഡി ആയി. ഒപെക് കരാറിന്റെ ഭാഗമായി രാജ്യം ഉൽപ്പാദനം വെട്ടിക്കുറയ്ക്കുകയും സ്വമേധയാ ഉൽപ്പാദനം കുറയ്ക്കുകയും ചെയ്തതാണ് ഇതിന് കാരണം. കണക്കുകൾ പ്രകാരം 2023 ലെ ഏറ്റവും താഴ്ന്ന നിലയാണിത്.2018 മുതൽ 2022 വരെയുള്ള കാലയളവിൽ സൗദി അറേബ്യയുടെ അസംസ്‌കൃത എണ്ണ ഉൽപ്പാദനം അഞ്ച് വർഷത്തെ ശരാശരി പരിധിക്ക് താഴെയാണ്.ഉൽപ്പാദനം കുറഞ്ഞെങ്കിലും കയറ്റുമതി വർധിപ്പിക്കാന്‍ കഴിഞ്ഞത് ഗള്‍ഫ് രാഷ്ട്രം നേട്ടമായിട്ടാണ് കാണുന്നത്. 2024-ന്റെ തുടക്കത്തിലും സൗദി അറേബ്യയുടെ ക്രൂഡ് ഓയിൽ ഉൽപ്പാദനം കുറയാനാണ് സാധ്യത.വിപണിക്ക് ആവശ്യമെങ്കിൽ ഒപെക് ഉൽപാദന വെട്ടിക്കുറവ് 2024 മാർച്ചിനുശേഷവും തുടരാന്‍ കഴിയുമെന്ന് 2023 അവസാനത്തോടെ സൗദി അറേബ്യയുടെ ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ വ്യക്തമാക്കിയിരുന്നു.

അതേസമയം, 2023 ൽ സൗദി അറേബ്യയെ മറികടന്ന് ചൈനയുടെയും ഏറ്റവും വലിയ ക്രൂഡ് ഓയിൽ വിതരണക്കാരനായി റഷ്യ മാറിയെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസമായിരുന്നു പുറത്ത് വന്നത്. കഴിഞ്ഞ വർഷം റഷ്യ ചൈനയിലേക്ക് 107.02 ദശലക്ഷം മെട്രിക് ടൺ ക്രൂഡ് ഓയിലാണ് കയറ്റി അയച്ചത്. ഇത് പ്രതിദിനം 2.14 ദശലക്ഷം ബാരലിന് (ബിപിഡി) തുല്യമാണെന്നും ചൈനീസ് കസ്റ്റംസ് ഡാറ്റ വ്യക്തമാക്കുന്നു.മറ്റ് പ്രധാന എണ്ണ കയറ്റുമതിക്കാരായ സൗദി അറേബ്യ, ഇറാഖ് എന്നിവയേക്കാൾ വളരെ കൂടുതലാണ് ചൈനയിലേക്കുള്ള റഷ്യയുടെ ഇറക്കുമതി. മുമ്പ് ചൈനയുടെ ഏറ്റവും വലിയ വിതരണക്കാരായ സൗദി അറേബ്യയിൽ നിന്നുള്ള ഇറക്കുമതി 1.8 ശതമാനം ഇടിഞ്ഞ് 85.96 ദശലക്ഷം ടണ്ണായി.ഉക്രൈന്‍ യുദ്ധത്തിനുള്ള സാമ്പത്തിക സ്രോതസ്സ് തടയുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും യുകെയുമൊക്കെ അടങ്ങുന്ന പാശ്ചാത്യ രാഷ്ടങ്ങള്‍ റഷ്യക്ക് ഉപരോധം ഏർപ്പെടുത്തി.

 

ഇതോടെ വന്‍വിലക്കിഴിവില്‍ ഇന്ത്യ ഉള്‍പ്പെടേയുള്ള രാജ്യങ്ങള്‍ക്ക് ക്രൂഡ് ഓയില്‍ നല്‍കാന്‍ റഷ്യ തീരുമാനിക്കുയായിരുന്നു. ഇതോടെ അറബ് രാഷ്ട്രങ്ങളെ മറികടന്ന് റഷ്യ ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാരായി മാറായി.ഇന്ത്യയില്‍ മാത്രമല്ല, ചൈനയിലും റഷ്യ അറബ് രാഷ്ട്രങ്ങള്‍ക്ക് വലിയ തിരിച്ചടി നല്‍കിയെന്ന റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. 2023 ൽ സൗദി അറേബ്യയെ മറികടന്ന് ചൈനയുടെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ വിതരണക്കാരനായി റഷ്യ മാറിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.മുമ്പ് ചൈനയുടെ ഏറ്റവും വലിയ വിതരണക്കാരായ സൗദി അറേബ്യയിൽ നിന്നുള്ള ഇറക്കുമതി 1.8 ശതമാനം ഇടിഞ്ഞ് 85.96 ദശലക്ഷം ടണ്ണായി. വിലക്കിഴിവുള്ള എണ്ണയ്‌ക്കായുള്ള ചൈനീസ്, ഇന്ത്യൻ റിഫൈനർമാരുടെ ഡിമാന്‍ഡ് വർധിച്ചോടെ റഷ്യൻ ESPO ക്രൂഡിന്റെ വില 2023-ഓടെ ഉയർന്നു. സൗദി അറേബ്യ ജൂലായ് മുതൽ അവരുടെ അറബ് ലൈറ്റിന്റെ വില ഉയർത്തിയോടെ ചില റിഫൈനർമാരെ വിലകുറഞ്ഞ രാജ്യങ്ങളിലേക്ക് തിരിയുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (3 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (3 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (4 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (4 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (4 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (6 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (7 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (7 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (7 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (12 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (12 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (13 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (13 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (13 hours ago)

Malayali Vartha Recommends