Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

എട്ട് ഹൂതി കേന്ദ്രങ്ങളെ, ഓസ്‌ട്രേലിയ, ബഹറൈന്‍, കാനഡ, നെതര്‍ലന്‍ഡ്സ് എന്നീ രാജ്യങ്ങളുടെ പിന്തുണയോടെ ആക്രമിച്ച് യു.എസും യു.കെയും...

24 JANUARY 2024 02:45 PM IST
മലയാളി വാര്‍ത്ത

ചെങ്കടലില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി വീണ്ടും ഹൂതികള്‍ക്ക് നേരെ ആക്രമണവുമായി യു.എസും യു.കെയും. എട്ട് ഹൂതി കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്നാണ് യു.എസ് വ്യോമസേനാ വക്താവ് അറിയിച്ചത്. ആക്രമണം സംബന്ധിച്ച് ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവന പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. ചെങ്കടല്‍ സുരക്ഷിതമാകും വരെ ആക്രമണം തുടരുമെന്ന് യു.എസ് അറിയിച്ചു. എട്ട് ഹൂതി കേന്ദ്രങ്ങളെയാണ് ഓസ്‌ട്രേലിയ, ബഹറൈന്‍, കാനഡ, നെതര്‍ലന്‍ഡ്സ് എന്നീ രാജ്യങ്ങളുടെ പിന്തുണയോടെ ഇരു രാജ്യങ്ങളും ലക്ഷ്യമിട്ടത്. യെമനിന്റെ ഭൂരിഭാഗം പ്രദേശങ്ങളുടെയും നിയന്ത്രണമുള്ള ഹൂതികളുടെ ഭൂഗര്‍ഭ കേന്ദ്രം, മിസൈല്‍- നിരീക്ഷണ ശേഷി എന്നിവയെ തകര്‍ക്കുക എന്നീ ഉദ്ദേശ്യത്തോടെയായിരുന്നു ആക്രമണം.

ആഗോള വ്യാപാരത്തിനും നിരപരാധികളായ നാവികരുടെ ജീവവും ഭീഷണിയാകുന്ന ഹൂതി നടപടികളെ ചെറുക്കാനാണ് ആക്രമണം നടത്തിയതെന്ന് തിങ്കളാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ രാജ്യങ്ങള്‍ അറിയിച്ചു. ഗള്‍ഫ് ഓഫ് ഏദനില്‍ വച്ച് അമേരിക്കന്‍ സൈനിക ചരക്ക് കപ്പലായ ഓഷ്യന്‍ ജാസ് ആക്രമിച്ചതായി ഹൂതികള്‍ അവകാശപ്പെട്ടതിന് പിന്നാലെയാണ് പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതലാണ് ചെങ്കടലിലൂടെയുള്ള ചരക്കു കപ്പല്‍ ഗതാഗതം തടസപ്പെടുത്താന്‍ ഹൂതികള്‍ ആരംഭിച്ചത്.

ഗാസയിലെ ഇസ്രയേല്‍ നടപടി അവസാനപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൂതികള്‍ ആക്രമണം നടത്തുന്നത്. പലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടത്തുന്ന നീക്കത്തിന്റെ ഭാഗമായി ഇറാന്‍ പിന്തുണയുള്ള സായുധ സംഘം, ഇതുവരെ മുപ്പതോളം അന്താരാഷ്ട്ര കപ്പലുകളെയാണ് ഉന്നമിട്ടത്. ഈ പശ്ചാത്തലത്തില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ ഒരു ബഹുരാഷ്ട്ര പ്രതിരോധ സഖ്യം അമേരിക്ക രൂപീകരിച്ചിരുന്നു. യെമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ യുഎസ്- യുകെ സഖ്യം നടത്തുന്ന മൂന്നാമത്തെ ആക്രമണ പരമ്പരയാണിത്.

പുതിയ ആക്രമണങ്ങള്‍ എപ്പോഴാണ് ഉണ്ടായത് എന്നതിനെ പറ്റി ഹൂതികളുടെ ഭാഗത്തുനിന്ന് പ്രതികരണം ഒന്നുമുണ്ടായിട്ടില്ല. എന്നാല്‍ തങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്ക് മറുപടി പറയുമെന്ന് സംഘം അറിയിച്ചിട്ടുണ്ട്. എന്നാല്‍ ആക്രമണത്തില്‍ ആര്‍ക്കെങ്കിലും ജീവന്‍ നഷ്ടമായോ എന്നതില്‍ യു.എസ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ആഴ്ച ചെങ്കടലില്‍ ഒരു അമേരിക്കന്‍ കപ്പലിന് നേരെ ഹൂതികള്‍ ആക്രമണ ശ്രമം നടത്തിയിരുന്നു.

 

യു.എസ് കേന്ദ്രമായുള്ള ഈഗിള്‍ ബള്‍ക്ക് എന്ന കമ്പനിയുടെ ജിബ്രാള്‍ട്ടര്‍ ഈഗിള്‍ എന്ന പേരിലുള്ള ചരക്ക് കപ്പലിനു നേരെയാണ് ആക്രമണം ഉണ്ടായത്. കപ്പലിന് ചെറിയ കേടുപാട് മാത്രമാണ് സംഭവിച്ചതെന്നും ആര്‍ക്കും പരിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. യുദ്ധക്കപ്പലിനു നേരെ അയച്ച മിസൈലുകള്‍ ലക്ഷ്യത്തില്‍ പതിക്കും മുന്‍പ് തകര്‍ത്തതായും അമേരിക്ക വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (3 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (3 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (4 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (4 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (4 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (6 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (7 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (7 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (7 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (12 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (12 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (13 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (13 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (13 hours ago)

Malayali Vartha Recommends