Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ഇസ്രായേലിനു തിരിച്ചടി ഹമാസുകള്‍ മുന്നോട്ട്..ഞെട്ടിവിറച്ച് അമേരിക്ക

25 JANUARY 2024 11:35 AM IST
മലയാളി വാര്‍ത്ത

ഇസ്രയേല്‍ സൈന്യത്തിനും നെചന്യാഹുവിനും ഗാസയില്‍ കാലിടറുകയാണ്. പിന്നില്‍ അമേരിക്കയുടെ സാന്നിധ്യമുണ്ടായിട്ടും ഹമാസിന്റെ തിരിച്ചടികളെ ചെറുക്കുന്നതില്‍ ഇസ്രായേലിന് വന്‍വീഴ്ചയാണ് സംഭവിക്കുന്നത്.  ചൊവ്വാഴ്ച മുതല്‍ തുടര്‍ച്ചയായി സംഭവിക്കുന്ന  തിരിച്ചടികളില്‍ നിരവധി സൈനികരാണ്  കൊല്ലപ്പെട്ടിരിക്കുന്നത്. ഇസ്രായേലിന്റെയും ഇസ്രായേല്‍ സൈന്യത്തിന്റെയും ധൈര്യം ചോരുകയാണ് ഈ ദിവസങ്ങളില്‍ ഗാസയുടെ മണ്ണില്‍.
ഒരു മാസത്തിനുള്ളില്‍ ഹമാസുകളെ ചുട്ടുചാമ്പലാക്കാനും തുരങ്കങ്ങളില്‍ വിശപ്പുകയടിച്ചു കയറ്റി ഉന്‍മൂലനാശം വരുത്താനും ഹമാസ് ഭീകരരെ തുരത്താനും ഇറങ്ങിത്തിരിച്ച ഇസ്രായേല്‍ സൈന്യം നാലാം മാസവും പ്രതീക്ഷിച്ച ലക്ഷ്യം കൈവരിക്കുന്നില്ല. അമേരിക്കന്‍ ആയുധവും യുദ്ധമുറകളും ലഭിച്ചിട്ടും ഹമാസുകളുടെ യുദ്ധ വീര്യത്തെ പൂര്‍ണമായി തരിപ്പണമാക്കാന്‍ ഇസ്രായേലിന് സാധിക്കുന്നില്ല. ഇനിയുള്ള ദിവസങ്ങളില്‍ ഇസ്രായേലിന് കനത്ത തിരിച്ചടിയുണ്ടായേക്കുമെന്നും നെതന്യാഹുവിന്റെ സൈന്യം പതറുമെന്നുമാണ് ഇസ്ലാമിക ചേരി ഒന്നടങ്കം പറയുന്നത്. ഈജിപ്ത്, സിറിയ, ഇറാന്‍ ഉള്‍പ്പെടെ ആറു രാജ്യങ്ങളുടെ സംയുക്തമായ സഹായമാണ് ഹമാസുകള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഗാസയില്‍ കരയാക്രമണം ആരംഭിച്ചശേഷം ഇസ്രായേലിന്റെ ഭാഗത്ത് ഏറ്റവും അധികം സൈനികര്‍ കൊല്ലപ്പെട്ട ദിനമായിരുന്നു തിങ്കളാഴ്ച. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി ഹമാസിന്റെ ഗ്രനേഡ് ആക്രമണത്തില്‍ 24 ഇസ്രായേല്‍  സൈനികരാണ് കൊല്ലപ്പെട്ടത്. കെട്ടിടത്തിന് സമീപം നിലയുറപ്പിച്ചിരുന്ന ഇസ്രായേലിന്റെ അത്യാധുനിക യുദ്ധ ടാങ്കുകള്‍ ഹമാസുകള്‍ അപ്പാടെ തകര്‍ക്കുകയും ചെയ്തു.

 

 


ഹമാസിനെതിരായ യുദ്ധത്തില്‍ ഒരു ദിവസത്തിനിടെ ഇത്രയേറെ സൈനികര്‍ കൊല്ലപ്പെടുന്നത് ഇതാദ്യമാണ്. തെക്കന്‍ ഗാസയിലുണ്ടായ മറ്റൊരു ആക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടതായി സൈന്യം നേരത്തെ വ്യക്തമാക്കിയിരുന്നു.യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷമുള്ള ഞങ്ങളുടെ ഏറ്റവും പ്രയാസകരമായ ദിവസങ്ങളിലൊന്നാണ്  ഞങ്ങള്‍ അനുഭവിച്ചതെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
ഇസ്രായേല്‍ യുദ്ധം 110  ദിവസം പിന്നിടുമ്പോഴും ഹമാസുകള്‍  ഇസ്രായേല്‍  സേനയുമായി സമാനതകളില്ലാത്ത ചെറുത്തുനില്‍പ്പാണ് നടത്തിവരുന്നത്.  ഖാന്‍ യൂനിസിന് പടിഞ്ഞാറ് ഓസ്ട്രിയ ടവറിന് തെക്കുഭാഗത്തുള്ള തുര്‍ക്കിഷ് സെമിത്തേരിക്ക് ചുറ്റുമുണ്ടായിരുന്ന ഇസ്രായേല്‍ സൈനികര്‍ക്കും വാഹനങ്ങള്‍ക്കും നേരെയും അല്‍ബേനിയന്‍ മസ്ജിദിന് സമീപവും ഷെല്ലാക്രമണം നടത്തുകയുണ്ടായി.
.ഇസ്രായേല്‍ സൈന്യം പുതുവര്‍ഷത്തിലെ ഏറ്റവും വലിയ കരയുദ്ധം നടത്തുന്നതിനിടയിലാണ് മരണങ്ങള്‍ സംഭവിച്ചത്. തിങ്കളാഴ്ച മുതല്‍ വന്‍ ആക്രമണമാണ് ഇസ്രായേല്‍ നടത്തുന്നതെങ്കിലും അപ്രതീക്ഷിതമായ പാളിച്ചയാണ് ഇവര്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മരിച്ചവരുടെയും പരിക്കേറ്റവരുടെയും അടുത്തേക്ക് എത്താന്‍പോലും രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിക്കുന്നില്ല.
നെതന്യാഹുവിന്റെ യുദ്ധതന്ത്രത്തില്‍ ഇസ്രായിലില്‍ തന്നെ അതൃപ്തിയുടെ ആദ്യ ഇളക്കങ്ങള്‍ കണ്ടുതുടങ്ങിയ സമയത്താണ് യുദ്ധത്തില്‍ ഇസ്രായേല്‍ സൈനികര്‍ കൂട്ടമായി കൊല്ലപ്പെടുന്നത്.

 

 


മാസങ്ങളായി യുദ്ധം തുടരുന്ന സാഹചര്യത്തില്‍ കടുത്ത പ്രതിസന്ധിയിലാണ് ഹമാസുകള്‍. പട്ടിണിയും രോഗവും ഹമാസുകളെ വലയ്ക്കുന്ന സാഹചര്യത്തിലും അവര്‍ ധീരമായി പോരാടുകയാണ്.
ഇന്നേ വരെ ഇസ്രായേല്‍ നടത്തിവരുന്ന  ആക്രമണത്തില്‍ ഗാസയിലെ 1,000 പള്ളികള്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഗാസ മുനമ്പിലെ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍, ഇവിടുത്തെ 80 ശതമാനത്തോളം പള്ളികളാണ് തകര്‍ന്നത്.
ആകെ 1,200 പള്ളികളാണ് ഇവിടെ ഉണ്ടായിരുന്നത്. ഈ പള്ളികളുടെ 4150 കോടി രൂപ ചെലവ് വരുമെന്നാണ് സൂചനകള്‍.
പലസ്തീനിലെ ചരിത്ര പ്രസിദ്ധമായ ഗ്രേറ്റ് ഒമാരി മോസ്‌കും സെന്റ് പോര്‍ഫിറിയസ് ചര്‍ച്ചും ആക്രമണത്തില്‍ തകര്‍പ്പെട്ടവ പള്ളികളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു.ഗാസയില്‍ സൈനിക ആക്രമണം ആരംഭിച്ചതിന് ശേഷം ഇസ്രായേല്‍ സൈന്യം ഇതിനകം നൂറിലേറെ മതപണ്ഡിതന്മാരെയും മതപ്രഭാഷകരെയും ഇമാമുമാരെയും വധിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇസ്രായേല്‍ അറ്റകൈ പ്രയോഗത്തിന് തയാറുമോ എന്നതാണ് നിലവില്‍ ലോകം ഭയപ്പെടുന്നത്. ആണവായുധ പ്രയോഗം ഉള്‍പ്പെടെ ഏത് നീക്കത്തിനും ഇസ്രായേല്‍ തയാറാകുമെന്നാണ് നിലവിലെ സൂചനകള്‍.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (2 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (3 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (3 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (3 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (3 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (3 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (5 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (6 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (6 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (6 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (11 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (11 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (12 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (12 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (12 hours ago)

Malayali Vartha Recommends