Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

'ഹലാക്കിന്റെ അവിലുംകഞ്ഞി' പോലെ ഇറാനും, ഇറാഖും, പാക്കിസ്ഥാനും സുന്നികളും ഷിയകളും തമ്മിലുള്ള തർക്കം...ഇസ്ലാമിക രാഷ്ട്രങ്ങൾ പരസ്പരം വെട്ടി മരിക്കുന്നു..

03 FEBRUARY 2024 04:46 PM IST
മലയാളി വാര്‍ത്ത

ഇറാനും, ഇറാഖും, പാക്കിസ്ഥാനും സുന്നികളും ഷിയകളും തമ്മിലുള്ള തർക്കം തന്നെയാണ് അടിസ്ഥാനപരമായി ഇറാനും, ഇറാഖും, പാക്കിസ്ഥാനും തമ്മിലുള്ളത് . എ. ഡി 632 -ൽ പ്രവാചകൻ മുഹമ്മദ് നബിയുടെ മരണശേഷം, സുന്നികൾ , ഇസ്ലാമിക സമൂഹത്തിന്റെ ഖലീഫയായി അബൂബക്കർ വരുമെന്ന് പറഞ്ഞപ്പോൾ ഷിയാക്കൾ മുഹമ്മദ് നബിയുടെ പിൻഗാമിയായി അലി വരണം എന്ന് വാദിച്ചു. ഈ തർക്കം ഇന്നും തുടരുകയാണ്.

ഇറാൻ ഒരു ഷിയാ രാഷ്ട്രമാണ്. എന്നാൽ സുന്നി രാഷ്ട്രങ്ങളാണ് പാക്കിസ്ഥാനും, ഇറാഖും. പാക്കിസ്ഥാനിലൊക്കെ ഇന്നും ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്ന വിഭാഗമാണ് ഷിയാക്കൾ. എന്നാൽ തങ്ങൾക്ക് ഭൂരിപക്ഷമുള്ള ഇറാനിൽ ഷിയാക്കൾ തന്നെ പീഡകർ ആവുന്നു. ഇറാഖിലെയും, പാക്കിസ്ഥാനിലെയും സുന്നി ഗ്രൂപ്പുകൾ ഇറാനെതിരെയാണ് .

ഇറാനും, പാക്കിസ്ഥാനും, ഇറാഖും ഒരുപോലെ ഇസ്രയേലിന് എതിരാണ്. എന്നിട്ടും ഇറാൻ, പാക്കിസ്ഥാനെയും ഇറാഖിനെയും ആക്രമിച്ചു. അതുപോലെ യമനിലെ ഹൂതികളുമായി സൗദി അറേബ്യ നീണ്ട യുദ്ധത്തിലാണ്. പക്ഷേ ഹൂതികളെ അമേരിക്ക ആക്രമിക്കുമ്പോൾ മിക്ക ഇസ്ലാമിക രാജ്യങ്ങളും അമേരിക്കയ്ക്ക് എതിരാണ്. എന്നാൽ സൗദി ആക്രമിക്കുമ്പോൾ സൗദിക്ക് അനുകൂലവുമാണ്. ഹൂതികളെ സഹായിക്കുന്നത് ഇറാനാണ്. ഇറാനും പാക്കിസ്ഥാനും ഇപ്പോൾ ശത്രുതയിലാണ്. ഈ പാക്കിസ്ഥാൻ ആകട്ടെ ഇസ്രയേലിന് എതിരുമാണ്.

ഇസ്രയേലിന് എതിരെ ആയതിനാൽ ലബനോണിലെ ഹിസ്ബുള്ള പാക്കിസ്ഥാന് അനുകൂലമാണ്. ഹിസ്ബുള്ളക്ക് വേണ്ട ആയുധങ്ങൾ കൊടുക്കുന്നത് ഇറാനാണ്. ഇറാനും ഇറാഖും ശത്രുതയിലാണ്. പക്ഷേ ഇറാഖും സൗദിയും സൗഹൃദത്തിലാണ്. അങ്ങനെ നോക്കിയാൽ പാക്കിസ്ഥാനെ സംബന്ധിച്ച് ശത്രുവിന്റെ ശത്രു ആയ ഇറാഖ് മിത്രം ആകേണ്ടതാണ്. പക്ഷേ ഇറാഖ്് ഹിസ്ബുള്ളക്ക് എതിരാണ്. അതിനാൽ അവർ തമ്മിലും ശത്രുത വരികയാണ്. ബംഗ്ലാദേശ് പാക്കിസ്ഥാന് എതിരാണ്. പക്ഷേ ബംഗ്ലാദേശ് റോഹിങ്യക്കാർക്ക് എതിരാണ്. പക്ഷേ ചൈനയിലെ ഉയിഗൂരികൾക്ക് അവർ അനുകൂലമാണ്. ഇസ്രായേൽ-ഹമാസ് യുദ്ധം 120-ാം ദിവസത്തിലേക്ക് കടന്നു.

ചുരുക്കിപ്പറഞ്ഞാൽ, 'ഹലാക്കിന്റെ അവിലുംകഞ്ഞി' എന്ന് മലബാറിൽ പറയുന്നതുപോലെയാണ്, ഒരേ ദൈവത്തെ ആരാധിക്കുന്ന, ഒരേ ആചാരനുഷ്ഠാനങ്ങൾ പിന്തുടരുന്ന ഇസ്ലാമികലോകത്തെ വിവിധ രാജ്യങ്ങളുടെ ബന്ധങ്ങൾ.. ആര് ആരുടെ മിത്രമാണ്, ആര് ആരുടെ ശത്രുവാണ് എന്ന് പറയാൻ കഴിയില്ല. ഒരേ സമയം പാക്കിസ്ഥാനെയും, ഇറാഖിനെയും ഇറാൻ ആക്രമിച്ചത് ലോകത്തെ ഞെട്ടിച്ചിരുന്നു.. . പാക്കിസ്ഥാൻ വൈകാതെ തന്നെ തിരിച്ചടിക്കയും ചെയ്തു. ഇതോടെ യുകൈന്രിലും, ഗസ്സയിലും, ചെങ്കടലിലുമൊക്കെ നിലനിൽക്കുന്ന സംഘർഷാവസ്ഥ കൂടുതൽ മേഖലകളിലേക്ക് കൂടി പടരുകയാണ്. അതോടൊപ്പം ഇസ്ലാമിക രാജ്യങ്ങൾ പരസ്പരം വെട്ടി മരിക്കയാണോ എന്ന ഗൗരവകരമായ ചോദ്യവും ഉയരുകയാണ്.

പാക്കിസ്ഥാനിലെ സുന്നി വിഘടനവാദ ഗ്രൂപ്പായ ജെയ്ഷ് അൽ അദ്ൽ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇറാൻ ആക്രമണം നടത്തിയത്, സ്വിറ്റ്സർലൻഡിലെ ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിൽ പാക്കിസ്ഥാൻ കാവൽ പ്രധാനമന്ത്രി അൻവാർ ഉൾ ഹഖ് കാക്കറും ഇറാൻ വിദേശകാര്യമന്ത്രി ആമിർ അബ്ദുല്ലാഹിയനും തമ്മിൽ ചർച്ച നടത്തിയ അതേ ദിവസംതന്നെയാണ് . മിസൈൽ, ഡ്രോൺ ആക്രമണത്തിൽ രണ്ടു കുട്ടികൾ കൊല്ലപ്പെട്ടു. ഇറാനിലെ ബലൂച് സായുധ ഗ്രൂപ്പ് താവളങ്ങൾക്കുനേരെ പാക്കിസ്ഥാനും മിസൈൽ ആക്രമണം നടത്തി. ഇതിൽ മൂന്നു സ്ത്രീകളും, നാല് കുട്ടികളും ഉൾപ്പെടെ ഏഴുപേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

 

ഇന്റലിജൻസ് വിഭാഗത്തിന്റെ സഹായത്തോടെ 'മാർഗ് ബർ സമർച്ചർ' എന്ന കോഡ് നെയിമിൽ നടത്തിയ ആക്രമണത്തിൽ നിരവധി ഭീകരർ കൊല്ലപ്പെട്ടതായി പാക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ബലൂചിസ്ഥാൻ തീവ്രവാദ സംഘടനകളുടെ കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തിയത് എന്നായിരുന്നു പാക് വാദം.
സാമ്പത്തികമായി തകർന്ന് പാപ്പരായ ഒരു രാജ്യമാണ് പാക്കിസ്ഥാൻ. ഇറാനും ആഭ്യന്തര പ്രക്ഷോഭങ്ങളും മറ്റുമായി വല്ലാതെ പിറകോട്ട് അടിച്ചു. എന്നിട്ടും ജനങ്ങളുടെ പട്ടിണി മാറ്റുന്നതിലും സമാധാനം കൊണ്ടുവരുന്നതിലുമല്ല. ആക്രമിക്കാനും അവസാനിപ്പിക്കാനുമാണ് ഇവർക്ക് താൽപ്പര്യം കൂടുതൽ!
ഇതിനിടയിലാണ് അമേരിക്കയുമായുള്ള ശത്രുത . വടക്കൻ ജോർദാനിലെ അമേരിക്കൻ സൈനിക താവളത്തിന് നേർക്കുണ്ടായ വ്യോമാക്രമണത്തിന് ഇറാന്റെ ശക്തികേന്ദ്രങ്ങളായ 85-ൽ അധികം കേന്ദ്രങ്ങൾക്കു നേരെ കനത്ത തിരിച്ചടി നൽകിയിരിക്കുകയാണ് അമേരിക്ക.
ഇതിന് തിരിച്ചടി നൽകാൻ ഇറാന്റെ ഭൗമാതിർത്തിക്കുള്ളിൽ അമേരിക്ക ആക്രമണം നടത്തിയില്ല. പകരം ഇറാഖിലെയും സിറിയയിലെയും ഐ.ആർ.ജി.സിയുമായി ബന്ധമുള്ള 85-ൽ അധികം കേന്ദ്രങ്ങൾക്കു നേരെയാണ് ആക്രമണം നടത്തിയത്. 30 മിനിറ്റ് നീളുന്നതായിരുന്നു അമേരിക്കയുടെ തിരിച്ചടി. ഇതിനുശേഷം യുദ്ധവിമാനങ്ങൾ മടങ്ങി. ഞായറാഴ്ചത്തെ ആക്രമണത്തിനുള്ള ആദ്യ മറുപടി മാത്രമായിരുന്നുവെന്നും തിരിച്ചടിയുടെ ഭാഗമായി ഉണ്ടായ നാശനഷ്ടത്തിന്റെ കണക്കെടുത്ത് വരുന്നതായി അമേരിക്ക വ്യക്തമാക്കി.

കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകൾ, റോക്കറ്റുകൾ, മിസൈലുകൾ, ഡ്രോൺ സംഭരണ കേന്ദ്രങ്ങൾ, ലോജിസ്റ്റിക്‌സ്, യുദ്ധോപകരണ വിതരണ ശൃംഖല സൗകര്യങ്ങൾ എന്നിവയുൾപ്പെടെ ലക്ഷ്യങ്ങമിട്ടാണ് ആക്രമണം നടത്തിയതെന്ന് യു എസ് സൈന്യം പ്രസ്താവനയിൽ പറഞ്ഞു. ആക്രമണം തുടരുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്.

 

സിറിയയിലെ നാല് സ്ഥലങ്ങളിലും ഇറാഖിലെ മൂന്ന് സ്ഥലങ്ങളിലുമായുള്ള വിവിധ കേന്ദ്രങ്ങളുമാണ് അമേരിക്ക ആക്രമിച്ചത്. എന്നാൽ എതിരാളികളുടെ ആയുധങ്ങൾ തകർക്കാൻ കഴിഞ്ഞെന്നും സ്‌ട്രൈക്കുകൾ വിജയകരമായിരുന്നുവെന്ന് തോന്നുന്നുവെന്നും ജോയിന്റ് സ്റ്റാഫ് ഡയറക്ടർ യുഎസ് ലെഫ്റ്റനന്റ് ജനറൽ ഡഗ്ലസ് സിംസ് പറഞ്ഞു.

വ്യോമാക്രമണത്തിൽ ലക്ഷ്യമിട്ടത് അമേരിക്കൻ സൈന്യത്തെ ആക്രമിച്ച കേന്ദ്രങ്ങളെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. ലക്ഷ്യം കാണുന്നതുവരെ ആക്രമണം തുടരുമെന്നും ബൈഡൻ മുന്നറിയിപ്പ് നൽകി. തന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇറാഖിലെയും സിറിയയിലെയും കേന്ദ്രങ്ങളിൽ ആക്രമണം നടന്നുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. മിഡിൽ ഈസ്റ്റിലോ ലോകത്ത് മറ്റ് എവിടെയെങ്കിലുമോ യു.എസ്. സംഘർഷം ആഗ്രഹിക്കുന്നില്ല. പക്ഷേ, ഞങ്ങളെ മുറിവേൽപ്പിക്കാൻ ആഗ്രഹിക്കുന്നവർ എല്ലാവരും ഇത് അറിഞ്ഞിരിക്കണം, ഞങ്ങൾ പ്രതികരിക്കും- ബൈഡൻ എക്സിൽ കുറിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (2 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (2 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (2 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (2 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (2 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (2 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (4 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (5 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (5 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (6 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (10 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (11 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (11 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (11 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (12 hours ago)

Malayali Vartha Recommends