Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

3 US സൈനികരെ കൊന്ന ഇറാന്റെ 85 ശക്തി കേന്ദ്രങ്ങള്‍ തകര്‍ത്തു;സിറിയയില്‍ ഭീകരരുടെ നിലവിളി,30 മിനുട്ടിലധികം നീണ്ടുനിന്ന ആക്രമണത്തില്‍ ടെഹ്‌റാന്‍ പോലും വിറച്ചു,ഇറാനുമായി യുദ്ധം ആഗ്രഹിക്കുന്നില്ല പക്ഷേ അമേരിക്കന്‍ സേനയ്‌ക്കെതിരായ ആക്രമണങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല,ഇബ്രാഹിം റെയ്‌സിക്ക് താക്കീത് കൊടുത്ത് ബൈഡന്‍

03 FEBRUARY 2024 08:30 PM IST
മലയാളി വാര്‍ത്ത

മൂന്ന് അമേരിക്കന്‍ സൈനികരെ കൊലപ്പെടുത്തി ബൈഡനെ വെല്ലുവിളിച്ച ഇറാന്റെ കൂട്ടക്കരച്ചില്‍ ഉയരുന്നു. ഇറാനുമായ് ബന്ധപ്പെട്ട 85 ശക്തികേന്ദ്രങ്ങളില്‍ കയറി താണ്ഡവമാടി അമേരിക്കന്‍ സൈന്യം. സിറിയയിലും ഇറാഖിലുമായ് പലിടത്തായ് പരന്നുകിടക്കുന്ന ഇറാന്‍ ഭീകരഗ്രൂപ്പുകളുടേയും ഇറാന്‍ റെവല്യൂഷ്ണറി ഗാര്‍ഡിന്റെയും കേന്ദ്രങ്ങള്‍ തകര്‍ത്തെറിഞ്ഞു. അമേരിക്കന്‍ പോര്‍വിമാനങ്ങള്‍ ഇറാഖിനും സിറിയക്കും മുകളില്‍ വട്ടമിട്ട് പറന്നതോടെ ഭീകരര്‍ അപകടം മണത്തിരുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന് മുന്‍പ് തന്നെ എല്ലാം തവിടുപൊടിയായി. 30 മിനുട്ടിലധികം നീണ്ടുനിന്നു. ആക്രമണശേഷം അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ മടങ്ങി. അമേരിക്കന്‍ നടപടിയില്‍ ഞെട്ടി ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി. ടെഹ്‌റാനില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്.

വടക്കുകിഴക്കന്‍ ജോര്‍ദാനില്‍ സിറിയന്‍ അതിര്‍ത്തിക്ക് സമീപമുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടതിന് വന്‍തിരിച്ചടിയുമായി അമേരിക്ക. ഇറാനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ ആക്രമണം തുടങ്ങി. ഇറാനുമായി ബന്ധപ്പെട്ട സിറിയയിലെയും ഇറാഖിലെയും 85 കേന്ദ്രങ്ങളിലാണ് അമേരിക്കന്‍ സൈന്യം വ്യോമാക്രമണം ഉള്‍പ്പെടെ നടത്തിയത്. ഞായറാഴ്ചത്തെ ആക്രമണത്തിനുള്ള ആദ്യ മറുപടി മാത്രമാണിതെന്നും ആക്രമണം തുടരുമെന്നുമാണ് അമേരിക്കയുടെ മുന്നറിയിപ്പ് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു അമേരിക്കയുടെ ആക്രമണം. ഞായറാഴ്ച ജോര്‍ദനിലെ ആക്രമണത്തില്‍ മൂന്ന് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ നാല്‍പതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനുള്ള മറുപടിയാണ് സിറിയയിലെയും ഇറാഖിലെയും കേന്ദ്രങ്ങളിലെ ആക്രമണമെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്.

അമേരിക്കന്‍ സൈന്യത്തെ ആക്രമിച്ച കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്ന് ജോ ബൈഡന്‍ പറഞ്ഞു. സിറിയയിലെ നാല് സ്ഥലങ്ങളിലും ഇറാഖിലെ മൂന്ന് സ്ഥലങ്ങളിലുമായുള്ള വിവിധ കേന്ദ്രങ്ങളിലാണ് ആക്രമണം നടന്നത്. ആക്രമണം 30 മിനുട്ടിലധികം നീണ്ടുനിന്നു. ആക്രമണശേഷം അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ മടങ്ങി. നാശനഷ്ടത്തിന്റെ കണക്കെടുത്തുവരുന്നുവെന്നും അമേരിക്ക അറിയിച്ചു. സിറിയയിലും ഇറാഖിലും ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയാണ് യുഎസ് സൈന്യത്തെ ആക്രമിച്ചതെന്നാണ് നേരത്തെ ബൈഡന്‍ വ്യക്തമാക്കിയത്. ഇതിന് കരത്ത തിരിച്ചടി നല്‍കുമെന്നും ബൈഡന്‍ വ്യക്തമക്കിയിരുന്നു. ഗസ്സയില്‍ യുദ്ധം തുടങ്ങിയതിന് ശേഷം ആദ്യമായാണ് യു.എസ് സൈനികര്‍ കൊല്ലപ്പെടുന്നത്. ഡ്രോണ്‍ ആക്രമണത്തില്‍ 34 യു.എസ് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ചിലരുടെ പരിക്ക് ഗുരുതരമാണെന്നും സൈനികവൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം, അതിര്‍ത്തിക്ക് പുറത്തുള്ള യു.എസ് സൈനിക താവളത്തിന് നേരെയാണ് ഡ്രോണ്‍ ആക്രമണം നടന്നതെന്ന് ജോര്‍ദാന്‍ അറിയിച്ചു. പരസ്പര ധാരണ പ്രകാരമാണ് അതിര്‍ത്തി മേഖലയിലെ യു.എസ് സൈനിക സാന്നിധ്യമെന്നും ജോര്‍ദാന്‍ അധികൃതര്‍ വെളിപ്പെടുത്തി. ഇറാന്‍ പിന്തുണയുള്ള സായുധ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് ജോ ബൈഡന്‍ പറഞ്ഞു. ഇറാഖിലെ ഇസ്‌ലാമിക് റെസിസ്റ്റന്‍സ് വിഭാഗം ഉത്തരവാദിത്തം ഏറ്റതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗസ്സയില്‍ ഇസ്രയേലിന്റെ കൊടും ക്രൂരതകളെ പിന്തുണക്കുന്നത് അവസാനിപ്പിക്കും വരെ മേഖലയിലെ യു.എസ് കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം തുടരുമെന്ന് സായുധവിഭാഗം അറിയിച്ചിരുന്നു.

സംഭവത്തില്‍ ആരെങ്കിലും കൊല്ലപ്പെട്ടോ എന്ന് വ്യക്തമല്ല. എന്നാല്‍ എതിരാളികളുടെ ആയുധങ്ങള്‍ തകര്‍ക്കാന്‍ കഴിഞ്ഞെന്നും സ്‌ട്രൈക്കുകള്‍ വിജയകരമായിരുന്നുവെന്നും ജോയിന്റ് സ്റ്റാഫ് ഡയറക്ടര്‍ യുഎസ് ലെഫ്റ്റനന്റ് ജനറല്‍ ഡഗ്ലസ് സിംസ് പറഞ്ഞു. വെള്ളിയാഴ്ച ബൈഡനും പെന്റഗണ്‍ നേതാക്കളും ഡെലവെയറിലെ ഡോവര്‍ എയര്‍ഫോഴ്‌സ് ബേസില്‍ പങ്കെടുത്തിരുന്നു. ഐആര്‍ജിസിക്കും അതുമായി ബന്ധപ്പെട്ടവര്‍ക്കുമെതിരെ കൂടുതല്‍ നടപടിക്ക് ബൈഡന്‍ നിര്‍ദ്ദേശം നല്‍കിയതായി യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു. ഇത് തങ്ങളുടെ പ്രതികരണത്തിന്റെ തുടക്കമാണ് എന്നും ഓസ്റ്റിന്‍ പറഞ്ഞു. എന്നാല്‍ ഇറാനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും ടെഹ്‌റാനും യുദ്ധം ആഗ്രഹിക്കുന്നുവെന്ന് വിശ്വസിക്കുന്നില്ലെന്നും പെന്റഗണ്‍ പറഞ്ഞു. ഞങ്ങള്‍ മിഡില്‍ ഈസ്റ്റിലോ മറ്റെവിടെയെങ്കിലുമോ സംഘര്‍ഷത്തിന് ആഗ്രഹിക്കുന്നില്ല, പക്ഷേ അമേരിക്കന്‍ സേനയ്‌ക്കെതിരായ ആക്രമണങ്ങള്‍ ഞാനും പ്രസിഡന്റും വെച്ചുപൊറുപ്പിക്കില്ല,'' ഓസ്റ്റിന്‍ പറഞ്ഞു. യു എസിന് ഇറാഖില്‍ ഏകദേശം 2500 സൈനികരും സിറിയയില്‍ 900 സൈനികരും ഉണ്ട്. മാരകമായ ഇസ്രായേലി ആക്രമണങ്ങള്‍ കാരണം സിറിയയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ വിന്യസിക്കുന്നത് ഐആര്‍ജിസി അടുത്തിടെ കുറച്ചിരുന്നു.

ഇസ്രായേലിലെ ഹമാസ് ആക്രമണത്തിന് ശേഷം ഇറാഖ്, സിറിയ, ജോര്‍ദാന്‍ എന്നിവിടങ്ങളില്‍ 160ലധികം തവണ യുഎസ് സൈനികര്‍ ആക്രമിക്കപ്പെട്ടു. അതേസമയം ആക്രമണങ്ങള്‍ ഇറാഖിലെ യുഎസ് സൈനിക സാന്നിധ്യം കൂടുതല്‍ സങ്കീര്‍ണ്ണമാക്കും. ഇറാഖ് അതിര്‍ത്തി പ്രദേശത്താണ് ആക്രമണം നടന്നതെന്നും മേഖലയില്‍ അസ്ഥിരതയ്ക്ക് തിരികൊളുത്തിയേക്കുമെന്നും ഇറാഖ് സൈന്യം മുന്നറിയിപ്പ് നല്‍കി.
എന്നാല്‍ ആക്രമണത്തെക്കുറിച്ച് ഇറാഖ് സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിച്ചതായി വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. ഇറാഖിലെ യുഎസ് നേതൃത്വത്തിലുള്ള സൈനിക സഖ്യത്തിന്റെ ഭാവിയെക്കുറിച്ച് ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് ഒരു കമ്മിറ്റി രൂപീകരിക്കാന്‍ ബാഗ്ദാദും വാഷിംഗ്ടണും സമ്മതിച്ച പശ്ചാത്തലത്തിലാണ് പുതിയ സംഭവവികാസങ്ങള്‍.

ഇറാന്‍ യുദ്ധം തുടങ്ങിവെക്കില്ലെന്നും എന്നാല്‍, തങ്ങളെ ഭീഷണിപ്പെടുത്താന്‍ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്നും ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസി പറഞ്ഞു. 'സൈനിക നടപടി പരിഗണനയിലുണ്ടെന്ന് മുമ്പ് അമേരിക്ക പറഞ്ഞു. എന്നാല്‍, ഇറാനുമായി ഏറ്റുമുട്ടാന്‍ ഉദ്ദേശ്യമില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. മേഖലയിലെ ഇറാന്റെ സൈനിക ശക്തി ഒരു രാജ്യത്തിനും ഭീഷണിയായിട്ടില്ല. മറിച്ച് മേഖലയിലെ രാജ്യങ്ങള്‍ക്ക് വിശ്വസിക്കാനും ആശ്രയിക്കാനും കഴിയുന്ന സുരക്ഷ ഉറപ്പാക്കുന്ന ശക്തിയാണ് ഇറാന്‍'' ടി.വി അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന്റെ സുഹൃത്ത് നിനവ് അറസ്റ്റില്‍  (2 hours ago)

മൂന്നാം ട്വന്റി20യില്‍ വെസ്റ്റിന്‍ഡീസിനെ 14 റണ്‍സിന് വീഴ്ത്തി ഇന്ത്യ  (2 hours ago)

നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നുള്ള 10 വിമാന സര്‍വീസുകള്‍ റദ്ദാക്കി  (2 hours ago)

കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ച നിലയില്‍  (2 hours ago)

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു  (2 hours ago)

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (2 hours ago)

വിവാഹജീവിതത്തെ കുറിച്ച് രശ്മികയ്ക്ക് പറയാനുള്ളത്  (4 hours ago)

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം  (5 hours ago)

നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവം: 19 വയസുകാരന് മദ്യം നല്‍കിയ ബാറുകള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (5 hours ago)

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം  (6 hours ago)

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (10 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (11 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (11 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (11 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (12 hours ago)

Malayali Vartha Recommends