Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ


സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.... അടുത്ത നാല് ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി


വിവിധ പദ്ധതികള്‍ക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...


പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 75-ാം പിറന്നാള്‍....രണ്ടാഴ്ചത്തെ വിപുലമായ ആഘോഷ പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാരും ബി.ജെ.പിയും ഇന്ന് തുടക്കമിടും


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

ഫെബ്രുവരി മാസത്തിന് പുറമേ മാർച്ചിലെ ശമ്പളവും മുടങ്ങും, അടിയന്തരമായി ശമ്പളം നൽകണമെന്ന് ആവശ്യപ്പെട്ടെത്തിയ ഇടതുസംഘടന നേതാക്കൾക്ക് മുന്നിൽ കൈമലർത്തി എം.വി ഗോവിന്ദൻ, മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ശമ്പളം കിട്ടിയതോടെ ഇടതു പ്രവർത്തകർ സംഘടന വിടുന്നു...!!!

04 MARCH 2024 03:29 PM IST
മലയാളി വാര്‍ത്ത

More Stories...

'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

ഏവിയേഷൻ ഇൻഡസ്ട്രി കോർപറേഷൻ ഓഫ് ചൈന സന്ദർശിച്ച് പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി; യുദ്ധവിമാനങ്ങൾ ഉൾപ്പെടെ അണിനിരത്തി ചൈന സൂക്ഷിക്കുന്നിടം

ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..

ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ഖത്തറിനെ ഇസ്രായേൽ ഇനി തൊടില്ല, വീണ്ടും പറ്റിച്ച് ട്രംപ്, ദോഹ ഉച്ചക്കോടിക്കു പിന്നാലെയാണ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം. മുഴുവന്‍ ബന്ദികളെയും ഉടന്‍ മോചിപ്പിക്കണമെന്നും ഹമാസിനു ട്രംപ് മുന്നറിയിപ്പ് നല്‍കി..

ഫെബ്രുവരി മാസത്തിന് പുറമേ മാർച്ചിലെ ശമ്പളവും മുടങ്ങും. രണ്ടോ മൂന്നോ ഗഡുക്കളായി ശമ്പളം നൽകാനും സർക്കാർ ആലോചിക്കുന്നുണ്ട്. തന്റെ കൈയിൽ പണം കായ്ക്കുന്ന മരം ഇല്ലെന്നാണ് ധനമന്ത്രി തന്നെ കാണാനെത്തിയ സംഘടനാ നേതാക്കളെ അറിയിച്ചത്.ഇലക്ഷൻ കാലമായതിനാൽ അടിയന്തരമായി ശമ്പളം നൽകണമെന്ന് ആവശ്യപ്പെട്ട് ഇടതുസംഘടന നേതാക്കൾ സിപിഎം സംസ്ഥാന സെക്രട്ടറിയെ കണ്ടു.

എന്നാൽ ധനമന്ത്രിയുമായി സംസാരിച്ച് പരിഹരിക്കണമെന്നാണ് എം.വി. ഗോവിന്ദൻ നൽകിയ നിർദ്ദേശം. അതേസമയം മുഖ്യമന്ത്രി സംഘടന നേതാക്കളെ കാണാൻ സമയം നൽകിയില്ലെന്ന് മനസിലാക്കുന്നു. എന്നാൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ശമ്പളം കിട്ടി. ഇതോടെ ഇടതുസംഘടനാ പ്രവർത്തകർ സംഘടന വിടാൻ തീരുമാനിച്ചു. സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്താനും സർക്കാർ തീരുമാനിച്ചു.

പ്രതിദിനം പിൻവലിക്കാവുന്ന തുകക്ക് പരിധി നിശ്ചയിക്കാൻ ആലോചനകൾ നടക്കുന്നുണ്ട്. തിങ്കളാഴ്ച അക്കൗണ്ടിൽ പണമെത്തിയാലും പ്രതിസന്ധി തീരാൻ സാധ്യതയില്ല. സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു. വൈദ്യുതി മേഖലയിലെ പരിഷ്കാരങ്ങൾക്ക് കിട്ടേണ്ട 4600 കോടി രൂപ കൂടി കിട്ടിയാലേ പിടിച്ച് നിൽക്കാനാകൂവെന്നാണ് വിവരം. കേന്ദ്ര ധനമന്ത്രാലയവുമായി ഉദ്യോഗസ്ഥ തല ചർച്ചക്കും സർക്കാർ ശ്രമം തുടങ്ങിയിട്ടുണ്ട്.

മാർച്ച് മാസം മൂന്നാം തീയതിയായിട്ടും ശമ്പളമെത്തിയത് ചെറിയൊരു വിഭാഗം സർക്കാർ ജീവനക്കാർക്ക് മാത്രമാണ്. ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ട് വഴി ശമ്പളമെത്തുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ളവർക്കും മാസ ശമ്പളം കയ്യിൽ കിട്ടി. ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ട് വഴി പണം പിൻവലിക്കുന്നതിന് തടമില്ലാത്തതാണ് കാരണം. മിക്കവാറും സർക്കാർ ജീവനക്കാർക്കെല്ലാം എംപ്ലോയീസ് ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് ശമ്പളം എത്തുന്നത്. ഈ അക്കൗണ്ട് മരവിപ്പിച്ചതോടെയാണ് പണം കൈകാര്യം ചെയ്യാൻ കഴിയാത്തത്.

പെൻഷൻ വിതരണത്തിനും നിലവിൽ പ്രതിസന്ധിയില്ല. ട്രഷറിയിൽ നിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് പെൻഷൻ മാറ്റുന്ന കാര്യത്തിലും സാങ്കേതിക തടസമില്ല. ഞായറാഴ്ച ആയതിനാൽ ഇന്നലെ ശമ്പള വിതരണം ഉണ്ടായില്ല. ഇന്ന് ശമ്പള വിതരണം നടന്നില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കാനാണ് ജീവനക്കാരുടെ തീരുമാനം.സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ഫെബ്രുവരി മാസത്തെ ശമ്പള വിതരണം മുടങ്ങിയതിനെതിരെ സമര പരിപാടികളുമായി ജീവനക്കാര്‍ രംഗത്തെത്തി.

 

ശമ്പളം ലഭിക്കാത്തത് ജീവനക്കാരെ കടുത്ത പ്രതിസന്ധിയിലാക്കുകയാണെന്നും ഈ രീതിയില്‍ മുന്നോട്ടുപോകാനാകില്ലെന്നും ഇതിനാല്‍ പ്രത്യക്ഷ സമരമല്ലാതെ മറ്റു മാര്‍ഗമില്ലെന്നുമാണ് ജീവനക്കാര്‍ വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ ഫെബ്രുവരി മാസത്തെ ശമ്പളം അടിയന്തരമായി ലഭ്യമാക്കുക എന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിന്‍റെ നേതൃത്വത്തില്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.

സർക്കാർ ഉദ്യോഗസ്ഥരുടെ കാര്യത്തിൽ ഇടതു മുന്നണി സർക്കാർ പകപോക്കൽ സമീപനമാണ് പിന്തുടരുതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. സ്ഥാപനങ്ങളിലെയും ബയോമെട്രിക്ക് പഞ്ചിംഗ് മെഷീൻ സ്പാര്‍ക്കുമായി ബന്ധിപ്പിച്ചു .ഫയൽ നീക്കം കാര്യക്ഷമമാക്കാനും ഉദ്യോഗസ്ഥരുടെ കാര്യക്ഷമത ഉറപ്പാക്കാനും നടപടിയെടുത്തു. യൂണിയൻ പ്രവർത്തനം ഇല്ലാതാക്കുന്നതിൻ്റെ ആദ്യപടി കെ.എസ്.ഇ.ബി യിൽ നടപ്പാക്കി. രാഷ്ട്രീയ പ്രവർത്തനം കെഎസ്.ഇ.ബിയുടെ പടിക്ക് പുറത്തായി. കെ എസ്.ആർ.ടി സിയിൽ ശുദ്ധികലശം തുടങ്ങി കഴിഞ്ഞു.

ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്ത വര്‍ധിപ്പിക്കാന്‍ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടും സംസ്ഥാന സർക്കാർ ഇതുവരെ അനങ്ങിയിട്ടില്ല. നിലവില്‍ കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 31 ശതമാനമായിരുന്നു ക്ഷാമബത്ത. 3 ശതമാനം വര്‍ധിപ്പിക്കുന്നതോടെ ഇത് 34 ശതമാനത്തിലധികമാവും.2022 ജനുവരി ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ഡിഎ വര്‍ധിപ്പിക്കാനാണ് കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചത്. മാര്‍ച്ചിലെ ശമ്പളത്തോടൊപ്പം ജീവനക്കാർക്ക് പുതുക്കിയ ഡിഎ ലഭിച്ചു. ക്ഷാമമബത്ത ഉയര്‍ത്തിയത് രാജ്യത്തെ 50 ലക്ഷത്തോളം ജീവനക്കാര്‍ക്കും 65 ലക്ഷത്തോളം പെന്‍ഷന്‍ക്കാര്‍ക്കും പ്രയോജനപ്രദമായി.

ഏഴാം ശമ്പള കമ്മിഷന്റെ നിര്‍ദ്ദേശ പ്രകാരമാണ് കേന്ദ്രമന്ത്രിസഭാ യോഗം ക്ഷാമബത്ത ഉയര്‍ത്തിയിരിക്കുന്നത്. 2022 ഒക്ടോബറിലാണ് ഡിഎ 28 ശതമാനത്തില്‍ നിന്ന് 31 ശതമാനമാക്കിയത്. പണപ്പെരുപ്പം ജീവനക്കാരുടെ ശമ്പളത്തിലുണ്ടാക്കുന്ന ആഘാതം നികത്തുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്ത നല്‍കുന്നത്. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഇത് ബാധകമാകും.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കഴിഞ്ഞ കുറെ വർഷങ്ങളായി ഡിഎ അനുവദിച്ചിട്ടില്ല. ഇപ്പോൾ കേന്ദ്ര സർക്കാർ അനുവദിച്ച മൂന്ന് ശതമാനം കൂടിയാവുമ്പോൾ സംസ്ഥാന ജീവനകാർക്ക് 11 ശതമാനത്തിലധികം കുടിശിക വരും. ഇത് എന്ന് കിട്ടുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല. മന്ത്രിമാരുടെ സുഖവാസങ്ങൾക്ക് ഒഴികെ സംസ്ഥാന സർക്കാരിൻ്റെ കൈയിൽ നയാ പൈസ ബാക്കിയില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ.

പതിനൊന്ന് ശതമാനം ക്ഷാമബത്ത സംസ്ഥാന സർക്കാർ ജീവനകാർക്ക് അടുത്ത കാലത്തൊന്നും കിട്ടാൻ പോകുന്നില്ല. കിട്ടിയാൽ തന്നെ പി.എഫിൽ ലയിപ്പിക്കുമെന്നാണ് ധനമന്ത്രാലയത്തിൽ നിന്നും ലഭിക്കുന്ന സൂചനകൾ. ഇക്കാര്യത്തിൽ കോടതി വരെ ഇടപെട്ടു. ജീവനക്കാരുടെ സറണ്ടർ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ തടഞ്ഞുവച്ചിരിക്കുകയാണ്. പെൻഷൻ പ്രായം ഇത്തവണ വർധിപ്പിക്കുമെന്ന് ജീവനക്കാർ കരുതിയിരുന്നെങ്കിലും അതും നടന്നില്ല.

എന്നിട്ടും ജീവനകാർക്കുള്ള ഇടതു സ്നേഹം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. അതിൻ്റെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത് . ഇതിന് പുറമേയാണ് ചെങ്കൊടി ഉൾപ്പെടെയുള്ള കൊടികൾ വിലക്കി സർക്കാർ ഉത്തരവിറക്കിയത്. ചുരുക്കത്തിൽ മുഖ്യമന്ത്രിക്കും സിപിഎമ്മിനും സർക്കാർ ജീവനക്കാരോടുള്ള കലിപ്പ് തീരുന്നില്ല. എത്രയും വേഗം സർക്കാർ സംവിധാനം രാഷ്ട്രീയ മുക്തമാക്കാമോ അത്രയും വേഗം അത് നിർവഹിക്കാനാണ് സർക്കാരിൻ്റെ തീരുമാനം.

സി എം ഡാഷ് ബോർഡ് പോലുള്ള നടപടികൾ അതിൻ്റെ തുടക്കം മാത്രമാണ്. സർക്കാരിനെ കാർന്നു തിന്നുന്ന പുഴുവായി ജീവനക്കാരുടെ യൂണിയനുകൾ മാറിയതോടെയാണ് സർക്കാർ അവർക്ക് എതിരായി മാറിയത്. ഇടതുപക്ഷ ത്തിന് മാത്രമേ ഇത്രയും കർശനമായി നടപടികൾ സ്വീകരിക്കാൻ കഴിയുകയുള്ളു. കാരണം അവർക്കാണ് സർക്കാർ ഓഫീസുകളിൽ മുൻതൂക്കം.

മുഖ്യമന്ത്രിയുടെ ഓഫീസിൽ അദ്ദേഹത്തെ കാണാനെത്തിയ സി പി എം യൂണിയൻ നേതാക്കളെ മുഖ്യമന്ത്രി ആട്ടി പുറത്താക്കിയിട്ട് അധികനാളായിട്ടില്ല. ഇനി ഇത്തരക്കാർക്കെതിരെ നടപടിയും വരും. സർക്കാർ പരിപാടികൾക്ക് വ്യാസായികളിൽ നിന്നും പിരിച്ചെടുത്തത് കോടികളാണ്. പിരിവ് ഒരു അംഗീകൃത വ്യവസായമായി സർക്കാർ മാറ്റിയിരിക്കുകയാണ്. അതിനാൽ ഉദ്യോഗസ്ഥർക്ക് പേടിക്കേണ്ട. സർക്കാരിലേക്ക് പണം കണ്ടെത്തേണ്ട ഉദ്യോഗസ്ഥർ സ്വന്തം പോക്കറ്റും സർക്കാരിന്റെ പോക്കറ്റും വീർപ്പിക്കുന്ന തിരക്കിലാണ്. ഇക്കാര്യം സർക്കാരിനും അറിയാം.

കേളീയവും നവകേരള സദസുമൊക്കെ നടത്താൻ കേരളത്തിലെ പ്രമാണിമാരായ ബിസിനസുകാർ കോടികളാണ് മുടക്കിയിരിക്കുന്നത്. നാളെ ഇവരോട് കൃത്യമായി നികുതി അടയ്ക്കാൻ പറയാൻ സർക്കാരിന് എന്താണ് അധികാരം. ഇക്കാര്യം ധനവകുപ്പിലെ ഉദ്യോഗസ്ഥർ ധനമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നെങ്കിലും ഫലമുണ്ടായില്ല.ചുരുക്കത്തിൽ സർക്കാർ മാത്രമല്ല പ്രജകളും ബുദ്ധിമുട്ടിലാകും. സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ ഒരു ഭാഗം സർക്കാർ പിടിച്ചെടുക്കുമെന്ന വിവരം പുറത്തുവന്നതോടെ നവകേരള സദസിന്റെ പേരിൽ ലക്ഷങ്ങൾ പിരിച്ചെടുക്കാൻ ഉദ്യോഗസ്ഥർ രംഗത്തിറങ്ങി.

നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങൾ പണം നൽകണമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതോടെയാണ് വ്യവസായികളിൽ നിന്നും നകേരള സദസിന് പിരിവ് തുടങ്ങിയത് . പഞ്ചായത്ത് ഭരണ സമിതി തീരുമാനത്തിന് വിരുദ്ധമായി സെക്രട്ടറിമാർ ഫണ്ട് അനുവദിക്കരുതെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ നൽകിയ ഹർജിയിലാണ് നിർദേശം വന്നത് .

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മണ്ഡല പര്യടന പരിപാടിയായ നവകേരള സദസിനായി ഓരോ സംഘാടക സമിതിയും കണ്ടെത്തേണ്ടത് ശരാശരി 20 ലക്ഷം രൂപയായിരുന്നു. ഇതിൽ 5 ലക്ഷം രൂപയോളം പ്രദേശത്തെ തദ്ദേശ സ്ഥാപനങ്ങൾ വഴി സമാഹരിക്കാനായിരുന്നു പദ്ധതി. ഇതാണ് ഹൈക്കോടതി മുടക്കിയത് . ബാക്കിവരുന്ന 15 ലക്ഷം രൂപ സ്പോൺസർഷിപ്പ് വഴിയാണ് കണ്ടെത്തേണ്ടത്. ജില്ലയിലെ പ്രധാന സർക്കാർ ഉദ്യോഗസ്ഥൻ കൺവീനറായ സംഘാടക സമിതി വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ പണം കണ്ടെത്തണമെന്നാണ് നിർദേശം.

കേരളീയവും നവകേരള സദസുമൊക്കെ കഴിഞ്ഞതോടെ സംസ്ഥാനത്തെ നിയുതി വരുമാനം പൂർണമായി നിലച്ചു കഴിഞ്ഞു. ജിഎസ്ടി, വിൽപനനികുതി, നികുതി ഇതര വരുമാനം, വിതരണം ചെയ്ത വായ്പകളുടെ പലിശ എന്നിവ പിരിച്ചെടുക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയമെന്നു കൺട്രോളർ‌ ആൻഡ് ഓഡിറ്റർ ജനറലിന്റെ കണക്ക്. ഇക്കാര്യം കേന്ദ്ര മന്ത്രി നിർമലാ സീതാരാമൻ പാർലെമെൻ്റിൽ പറഞ്ഞത് വലിയ ഒച്ചപ്പാടുകൾക്ക് കാരണമായി.

കഴിഞ്ഞ ഏപ്രിൽ മുതൽ നവംബർ വരെയുള്ള കണക്കുകൾ പ്രകാരം ബജറ്റിൽ ലക്ഷ്യമിട്ടതിന്റെ പകുതിയോളം മാത്രമേ പിരിച്ചെടുക്കാൻ കഴിഞ്ഞിട്ടുള്ളൂ. ജിഎസ്ടി വരുമാനത്തിലാണ് ഏറ്റവും മോശം പ്രകടനം. 42,636 കോടി രൂപ ഈ വർഷം പിരിച്ചെടുക്കാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും 23,113 കോടി രൂപയേ സമാഹരിക്കാൻ കഴിഞ്ഞിട്ടുള്ളൂ. ജിഎസ്ടി നഷ്ടപരിഹാരം കേന്ദ്രം നിർത്തലാക്കിയതിനാൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണ്ടത് ജിഎസ്ടി വരുമാനം ഉറപ്പാക്കുന്നതിലാണ്. പിരിവ് തരുന്നവരോട് ഇനിയെങ്ങനെ നികുതി ചോദിക്കും?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വന്‍ ആയുധശേഖരം പിടിച്ചെടുത്തു.. വീട്ടുടമസ്ഥന്‍  അറസ്റ്റില്‍  (12 minutes ago)

രാജ്യത്ത് ഉടനീളം പ്രദർശിപ്പിക്കും  (17 minutes ago)

വകുപ്പുതല അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി... സസ്‌പെന്‍ഷന്‍  (20 minutes ago)

അപൂര്‍വ്വമായ രോഗം കേരളത്തില്‍ തുടര്‍ച്ചായി റിപ്പോര്‍ട്ട് ചെയ്യുന്നതും  (39 minutes ago)

അടുത്ത തലമുറ നക്ഷത്രങ്ങൾ  (39 minutes ago)

സാമ്പത്തികമായി അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാകാം  (51 minutes ago)

ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ  (57 minutes ago)

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്... ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യത  (1 hour ago)

ആഘോഷവുമായി രാജ്യം  (1 hour ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി...  (1 hour ago)

അഫ്ഗാനിസ്താനെ എട്ടു റണ്‍സിന് കീഴടക്കി ബംഗ്ലാദേശ്...  (1 hour ago)

ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഇന്നു മുതല്‍ രണ്ടാഴ്ച രാജ്യമെമ്പാടും 'സേവ പഖ്വാഡ' (സേവന വാരം) ആചരിക്കും  (1 hour ago)

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (8 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (8 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (8 hours ago)

Malayali Vartha Recommends