വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു; ലൈനുകൾ അപകടാവസ്ഥയിൽ താഴ്‌ന്നു കിടക്കുന്നത് ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയെടുക്കാതെ ഉദ്യോഗസ്ഥർ

താഴ്ന്നു കിടന്ന വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു. സീതത്തോട് കക്കി പുൽമേടിനു സമീപമാണ് സംഭവം. തിങ്കളാഴ്ച സന്ധ്യയോടെയാണ് ജഡം കണ്ടെത്തിയത്. കാട്ടാനയ്ക്കു ഏകദേശം 35 വയസ്സ് ഉണ്ടെന്നാണ് നിഗമനം . ഗൂഡ്രിക്കൽ റേഞ്ച് ഓഫിസർ എ.എസ്.അശോകന്റെ നേതൃത്വത്തിൽ ആനയുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ആനയുടെ പോസ്റ്റ്മോർട്ടം നടത്തിയാൽ മാത്രമേ കൂടുതൽ വ്യക്തത വരികയുള്ളൂ . ഇലക്ട്രിക് ഇൻസ്പെക്‌ടറുടെ നേതൃത്വത്തിൽ പരിശോധന നടത്തി.
ലൈനുകൾ അപകടാവസ്ഥയിൽ താഴ്‌ന്നു കിടക്കുന്നുണ്ടായിരുന്നു. ഈ വിവരം വനപാലകർ വൈദ്യുതി ബോർഡ് അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ നടപടി ഉണ്ടായില്ലെന്ന ആരോപണം ശക്തമാണ്.
.
ഈ അപകടത്തിൽ ഈ ഒരു വാർത്ത മാത്രമാണുണ്ടായതെന്നും സംരക്ഷിക്കേണ്ടവർ ശമ്പളം വാങ്ങിയിട്ട് അവിടെ സുഖവാസ ജീവിതം നയിക്കുന്നു എന്നതടക്കമുള്ള വിമർശനമാണ് ഉയരുന്നത് . കാടായത് കൊണ്ട് ആരും കയറി ചെല്ലില്ല . ജോലി സമയത്തും മദ്യപിക്കാമെന്ന സ്ഥിയാണുള്ളത്. ഉദ്യോഗസ്ഥർക്ക് പാതിരാ വരേ ചീട്ടും കളിക്കാമെന്നതടക്കമുള്ള വിമർശനം ശക്തമാകുകയാണ്.
https://www.facebook.com/Malayalivartha


























