സംഭവിച്ചത് ഗുരുതര പിഴവ്.; കേരള സര്‍വകലാശാല പരീക്ഷ റദ്ദാക്കി

കേരള സര്‍വകലാശാല ഇന്നലെ നടത്തിയ പരീക്ഷ റദ്ദാക്കി. ജനുവരി 13 ന് വീണ്ടും പരീക്ഷ നടത്തും. സംഭവിച്ചത് ഗുരുതര പിഴവ്. വീഴ്ചവരുത്തിയ അധ്യാപികയെ ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന ചുമതലയില്‍ നിന്ന് മാറ്റി. BSC ബോട്ടണിയിലെ അഞ്ചാം സെമസ്റ്റര്‍ പരീക്ഷയിലാണ് മുന്‍വര്‍ഷത്തെ ചോദ്യപേപ്പര്‍ ആവര്‍ത്തിച്ച് നല്‍കിയത്. ഇന്നലെ പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ഥികള്‍ക്കാണ് ദുരനുഭവം ഉണ്ടായത്.
എന്‍വയണ്‍മെന്റല്‍ സ്റ്റഡീസ് എന്ന വിഷയത്തിലാണ് 2024 ല്‍ അച്ചടിച്ച അതെ ചോദ്യങ്ങള്‍ തന്നെ ആവര്‍ത്തിച്ചത്. 2024 ഡിസംബറിലെ ചോദ്യപേപ്പറിലെ 35 ചോദ്യങ്ങളും അതേപടി ആവര്‍ത്തിച്ചിട്ടുണ്ട്. പരിശോധിച്ചതിനുശേഷം തുടര്‍നടപടികള്‍ ഉണ്ടാകുമെന്ന് സര്‍വകലാശാല പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം കാലിക്കറ്റ് സര്‍വകലാശാലയിലും മുന്‍വര്‍ഷത്തെ ചോദ്യപേപ്പര്‍ അതേപടി ആവര്‍ത്തിച്ചിരുന്നു. നാലാം വര്‍ഷ സൈക്കോളജി ചോദ്യപേപ്പറാണ് കാലിക്കറ്റ് സര്‍വകലാശാലയില്‍ ആവര്‍ത്തിച്ചത്.
https://www.facebook.com/Malayalivartha


























