Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ചെങ്കടലിൽ അമേരിക്കയുടെ യുദ്ധക്കപ്പൽ ലക്ഷ്യമിട്ട് ഹൂതി വിമതർ...വിക്ഷേപിച്ച നാല് ഡ്രോണുകൾ തകർത്തുവെന്ന് യുഎസ് സൈന്യം...ഹൂതി വിമതർ തങ്ങൾക്ക് നേരെ തൊടുത്ത നാല് ദീർഘദൂര ഡ്രോണുകൾ നശിപ്പിച്ചതായി യുഎസ് സെൻട്രൽ കമാൻഡ്...

28 MARCH 2024 01:25 PM IST
മലയാളി വാര്‍ത്ത

More Stories...

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

ചെങ്കടലിൽ അമേരിക്കയുടെ യുദ്ധക്കപ്പൽ ലക്ഷ്യമിട്ട് ഹൂതി വിമതർ വിക്ഷേപിച്ച നാല് ഡ്രോണുകൾ തകർത്തുവെന്ന് യുഎസ് സൈന്യം. പ്രാദേശിക സമയം പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഹൂതി വിമതർ തങ്ങൾക്ക് നേരെ തൊടുത്ത നാല് ദീർഘദൂര ഡ്രോണുകൾ നശിപ്പിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് എക്സിൽ കുറിച്ചു.ഇത്തരത്തിൽ ആയുധങ്ങൾ ഉപയോഗിച്ച് നടത്തുന്ന ആക്രമണം മേഖലയിലെ വ്യാപാര കപ്പലുകൾക്കും അമേരിക്കയുടെ നാവികസേനാ കപ്പലുകൾക്കും വലിയ ഭീഷണിയാണെന്നും പ്രസ്താവനയിൽ പറയുന്നു. ചെങ്കടൽ വഴി കടന്നു പോകുന്ന കപ്പലുകൾക്ക് സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കാനും, യുഎസ് നാവികസേനയ്‌ക്കും ചരക്ക് കപ്പലുകൾക്കും അന്താരാഷ്‌ട്ര നിയമങ്ങൾക്കനുസരിച്ച് നീതി ഉറപ്പാക്കാനുമാണ് ഈ നടപടികൾ കൈക്കൊള്ളുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.

 

ചെങ്കടലിൽ ഹൂതികളുടെ ആക്രമണം വർദ്ധിച്ചത് അന്താരാഷ്‌ട്ര ഗതാഗതത്തേയും സാരമായി ബാധിച്ചിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് സഞ്ചാരിക്കാവുന്ന പാതയ്‌ക്ക് പകരമായി, ദക്ഷിണാഫ്രിക്കയെ ചുറ്റിയുള്ള ദൈർഘ്യമേറിയതും ചെലവേറിയതുമായ കടൽമാർഗത്തിലൂടെ സഞ്ചരിക്കാൻ പല കമ്പനികളും ഇപ്പോൾ നിർബന്ധിതരായിരിക്കുകയാണ്.ചെങ്കടലിലെ ആക്രമണത്തിന് പിന്നാലെ ഹൂതികൾക്ക് ശക്തമായ മുന്നറിയിപ്പുമായി അമേരിക്കയും ബ്രിട്ടണും രംഗത്തെത്തിയിരുന്നുവെങ്കിലും, ഇതിനെ അവഗണിച്ചാണ് ചെങ്കടൽ വഴി പോകുന്ന കപ്പലുകളെ ഹൂതി വിമതർ ആക്രമിക്കുന്നത്.ഹമാസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് നവംബർ പകുതി മുതൽ ഇതുവഴി പോകുന്ന കപ്പലുകൾക്ക് നേരെ ഹൂതി വിമതർ ആക്രമണം ആരംഭിച്ചത്.അന്തർദേശീയ സമ്മർദ്ദങ്ങൾ അവഗണിച്ച്​ ഗസ്സയിൽ കൂട്ടക്കരുതി തുടർന്ന്​ ഇസ്രായേൽ.

റഫയിലും ഖാൻ യൂനുസിലും വടക്കൻ ഗസ്സയിലും സ്ഥിതി കൂടുതൽ ഗുരുതരമാണ്. ദക്ഷിണ ലബനാനു നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ഒമ്പത് പേർ കൊല്ലപ്പെട്ടു.റഫക്കു നേരെ കൂടുതൽ ശക്​തമായ ആക്രമണം അനിവാര്യമെന്ന സൂചന നൽകി ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു രംഗത്തെത്തി. ആസൂത്രിത കൂട്ടക്കുരുതി തടയാൻ ഉടൻ ഇടപെടണമെന്ന്​ യു.എന്നിനോടും ​അന്താരാഷ്​ട്ര കോടതിയോടും ഹമാസ്​ ആവശ്യപ്പെട്ടു.ഇസ്രായേൽ സുരക്ഷ ഉറപ്പാക്കാനുതകുന്ന എല്ലാ ലക്ഷ്യങ്ങളും നേടുംവരെ ആക്രമണം തുടരുമെന്ന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു. ഹമാസിനെ അമർച്ച ചെയ്യാൻ റഫക്കു നേരെയുള്ള ആക്രമണം ആവശ്യമാണ്. റഫയിൽനിന്ന്​ ഒഴിഞ്ഞുപോകുന്നവർക്ക്​ ഭക്ഷണവും സുരക്ഷയും നൽകുമെന്നും നെതന്യാഹു അറിയിച്ചു.15 ലക്ഷത്തോളം ഫലസ്തീനികൾ ഞെരുങ്ങിക്കഴിയുന്ന റഫയിൽ കരയാക്രമണം ഉടൻ ആരംഭിക്കാനാണ് ഇസ്രായേൽ നീക്കം.

 

ഇത് അംഗീകരിക്കാനാകില്ലെന്ന് യു.എസ് ഉൾപ്പെടെ ലോകരാജ്യങ്ങൾ അറിയിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ ഗസ്സയിലുടനീളം നടത്തിയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് 76 പേർ.ഇതോടെ, ഗസ്സയിൽ മരണസംഖ്യ 32,490 ആയി.ഗസ്സയിലേക്ക്​ മുടക്കം കൂടാതെ സഹായം എത്തിക്കണണെന്ന യു.എൻ അഭ്യർഥനയും ഇസ്രായേൽ നടപ്പാക്കിയില്ല. ആകാശമാർഗം എത്തിച്ച സഹായം ശേഖരിക്കാൻ ശ്രമിച്ച 12 ഫലസ്​തീനികൾ കഴിഞ്ഞ ദിവസം മുങ്ങി മരിച്ചത്​ ലോകത്തിന്റെ മുഴുവൻ നോവായി മാറി.തെക്കൻ ലബനാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒമ്പതുപേർ കൊല്ലപ്പെട്ടു. ഇതിനു പിന്നാലെ ഹിസ്ബുല്ല നടത്തിയ റോക്കറ്റ് ആക്രമണത്തിൽ വടക്കൻ ഇസ്രായേലിൽ ഒരാളും മരിച്ചു. ലെബനൻ-ഇസ്രായേൽ അതിർത്തിയിൽ ഇസ്രായേൽ സൈന്യവും ഹിസ്ബുല്ലയും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെയാണ് വ്യോമാക്രമണം.ഇസ്‍ലാമിക് എമർജൻസി ആൻഡ് റിലീഫ് കോർപ്സിന്റെ ഓഫിസിന് നേരെയാണ് ആക്രമണം നടന്നത്. ലബനാൻ, ഇസ്രായേൽ യുദ്ധത്തിന്റെ വ്യാപ്​തി ഏറെ ആശങ്കയോടെയാണ്​ ലോകം വീക്ഷിക്കുന്നത്​. രക്ഷാസമിതി പാസാക്കിയ പ്രമേയം തള്ളി ഫലസ്​തീൻ ജനതക്കെതിരെ കൊടിയ ക്രൂരതകൾ തുടരുന്ന ഇസ്രായലിനെ അമർച്ച ചെയ്യാൻ ഉടൻ ഇടപെടണമെന്ന്​ ഹമാസ്​ ആവശ്യപ്പെട്ടു.അമേരിക്കയിലേക്ക്​ ഇസ്രായേൽ സംഘത്തെ അയക്കുന്ന കാര്യത്തിൽ തീരുമാനമായില്ലെങ്കിൽ കൂടി ബൈഡൻ ഭരണകൂടവുമായി ഏറ്റുമുട്ടലിനില്ലെന്ന സൂചന നൽകി നെതന്യാഹു.

 

അത്യന്തം സങ്കീർണമായ ഈ ഘട്ടത്തിൽ റിപ്പബ്ലിക്കൻ, ഡെമോക്രാറ്റ്​ പിന്തുണ ഇസ്രായേലിന്​ ഏറെ അനിവാര്യമെന്നും നെതന്യാഹു പറഞ്ഞു.റഫ ആക്രമണം ഉൾപ്പെടെയുള്ള കാര്യങ്ങൾ അമേരിക്കൻ നേതൃത്വവുമായി ചർച്ച ചെയ്​തെന്ന്​ ഇസ്രായേൽ പ്രതിരോധ മ​ന്ത്രി യോവ്​ ഗാലൻറ് അറിയിച്ചു​.ഗസയില്‍ അടിയന്തര വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയം യുഎന്‍ രക്ഷാസമിതി പാസാക്കി. അമേരിക്ക വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നതോടെയാണ് പ്രമേയം പാസായത്. റമദാനില്‍ വെടിനിര്‍ത്താനും ഹമാസ് തടവിലാക്കിയ എല്ലാ ബന്ദികളെയും അടിയന്തരമായി വിട്ടയക്കാനും പ്രമേയം ആവശ്യപ്പെടുന്നു. ഇസ്രായേലിന് അനുകൂലമായി ഇതുവരെയും തുടര്‍ന്ന നിലപാട് മാറ്റി യുഎസ് വീറ്റോ ചെയ്യാതെ വിട്ടുനില്‍ക്കുകയായിരുന്നു. ഇതോടെയാണ് 15 സ്ഥിരാംഗങ്ങളില്‍ 14 പേരുടെയും പിന്തുണയോടെ ഗസ വെടിനിര്‍ത്തല്‍ പ്രമേയം ആദ്യമായി രക്ഷാസമിതി കടന്നത്.അഞ്ച് മാസത്തിലേറെ നീണ്ട യുദ്ധത്തിനിടെ ഇതാദ്യമായാണു യു.എസിന്റെ തടസവാദങ്ങളില്ലാതെ പ്രമേയം പാസാകുന്നത്. ഇതുവരെ ഇസ്രായേലിനു ഹിതകരമല്ലാത്ത പ്രമേയങ്ങള്‍ യു.എസ് വീറ്റോ അധികാരം ഉപയോഗിച്ചു തടയുകയായിരുന്നു. വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമാകുന്നതിനു തടസം ഹമാസിന്റെ നിലപാടാണെന്ന് യു.എസ്. അഭിപ്രായപ്പെട്ടു.

അറബ് ബ്ലോക്കില്‍ നിലവില്‍ യു.എന്‍. രക്ഷാകൗണ്‍സില്‍ അംഗത്വമുള്ള അള്‍ജീരിയയാണു പ്രമേയം കൊണ്ടുവന്നത്. റഷ്യ, ചൈന, സ്ലൊവേനിയ, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പിന്തുണച്ചു. വെടിനിര്‍ത്തലിനു മുമ്പ് നടന്ന ശ്രമങ്ങളെ അമേരിക്ക വീറ്റോ ചെയ്യുകയായിരുന്നു.എന്നാല്‍, തെക്കന്‍ നഗരമായ റാഫയിലേക്ക് സൈനിക പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ഇസ്രായേല്‍ നീക്കത്തോട് അവര്‍ വിയോജിപ്പ് അറിയിച്ചിരുന്നു.പ്രമേയത്തെ തള്ളി ഇസ്രായേല്‍ രംഗത്ത് വന്നു. യുദ്ധം നിര്‍ത്തില്ലെന്നും ഹമാസിനെ തുരത്തുംവരെ യുദ്ധം തുടരുമെന്നും ഇസ്രായേല്‍. അവസാന ബന്ദിയും തിരിച്ചെത്തും വരെ സൈനിക നടപടി തുടരുമെന്നും ഇസ്രായേല്‍ ദേശീയ സുരക്ഷാ മന്ത്രി ബെന്‍ ഗവീര്‍ പറഞ്ഞു. ആക്രമണം വ്യാപിപ്പിക്കണമെന്നാണ് ഇസ്രായേലിന്റെ നിലപാട്. വീറ്റോ ചെയ്യാതിരുന്ന അമേരിക്ക രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് കീഴടങ്ങിയെന്നും ബെന്‍ ഗവീര്‍ പറഞ്ഞു.ഗസ്സയിൽ അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന യു.എൻ രക്ഷാ സമിതി പ്രമേയം അമേരിക്ക വീ​റ്റോ ചെയ്യാത്തതിൽ പ്രതിഷേധിച്ച് യു.എസിലേക്കുള്ള ഇസ്രായേൽ പ്രതിനിധി സംഘത്തെ നെതന്യാഹു റദ്ദാക്കിയതായി റിപ്പോർട്ട്.

 

ഇസ്രായേൽ, അമേരിക്കൻ മാധ്യമങ്ങളാണ് ഇക്കാ​ര്യം പുറത്തുവിട്ടത്.വോട്ടെടുപ്പിൽ നിന്ന് അമേരിക്ക വിട്ടുനിന്നതിനെത്തുടർന്ന് ഇസ്രായേൽ പ്രതിനിധിസംഘത്തിന്റെ യു.എസ് സന്ദർശനം നെതന്യാഹു നിർത്തിവച്ചതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. ഗസ്സയിലെ റഫയിൽ ഇസ്രായേൽ സേന കരയാക്രമണം നടത്താൻ ഒരുങ്ങുന്ന പശ്ചാത്തലത്തിൽ യു.എസ് പ്രസിഡൻറ് ജോ ബൈഡന്റെ ക്ഷണപ്രകാരമാണ് സംഘം യു.എസിലേക്ക് പോകാനിരുന്നത്.നിലവിൽ റഫയിൽ അഭയം പ്രാപിച്ച 1.5 ദശലക്ഷം മനുഷ്യർക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താതെ ഇസ്രായേൽ അധിനിവേശത്തെ പിന്തുണയ്ക്കില്ലെന്ന് യു.എസ് പ്രഖ്യാപിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (4 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (4 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (5 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (5 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (5 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (7 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (7 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (8 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (8 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (8 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (8 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (8 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (9 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (9 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (9 hours ago)

Malayali Vartha Recommends