Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...


നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം..കണ്‍മുന്നില്‍ വീടുകള്‍ താണുപോകവെ ജീവ രക്ഷാര്‍ത്ഥം നിലവിളിച്ചുകൊണ്ട് ഓടുന്ന കുടുംബങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു...


മാധ്യമപ്രവര്‍ത്തകര്‍ മൈക്കുമായി പ്രതികരണത്തിനായി ചുറ്റുംകൂടുന്ന രീതിക്ക് തടയിടാന്‍ ഒരുങ്ങി..കർശന നിയന്ത്രണം വരും.. വാര്‍ത്താസമ്മേളനം മനഃപൂർവം കുളമാക്കാൻ വരുന്നു..


വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്

ഓണ്‍ലൈന്‍ വഴി രാജ്യവ്യാപകമായി കഞ്ചാവ് വിതരണം ചെയ്തിരുന്ന സംഘത്തെ പിടികൂടി

03 JULY 2026 05:03 PM IST
മലയാളി വാര്‍ത്ത

More Stories...

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി

രാജ്യത്ത് കഴിഞ്ഞ ആറ് മാസമായി റേഷൻ കാർഡ് ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങൾ വാങ്ങാത്ത 1.58 കോടി ഗുണഭോക്താക്കളുടെ റേഷൻ ആനുകൂല്യങ്ങൾ അടുത്ത മാസം മുതൽ മരവിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

ആറളത്ത് ഭീതി പരത്തിയ കണ്ണൂർ മഖ്‌ന മോഴയാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം തുടരുന്നു...

യു.പി.ഐ. ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ കേന്ദ്രത്തോടും ആര്‍.ബി.ഐയോടും വിശദീകരണം തേടി സുപ്രീം കോടതി

ഇരുപത്തിമൂന്നുകാരിയായ ഐടി എന്‍ജിനീയര്‍ ജീവനൊടുക്കിയ നിലയില്‍

ഓണ്‍ലൈന്‍ വഴി രാജ്യവ്യാപകമായി കഞ്ചാവ് വിതരണം ചെയ്തിരുന്ന വന്‍ അന്തര്‍സംസ്ഥാന സംഘത്തെ ഹൈദരാബാദ് നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് വിംഗ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് റാക്കറ്റിന്റെ പ്രധാന സൂത്രധാരനായ ജാര്‍ഖണ്ഡ് ഗിരിദിഹ് സ്വദേശി സത്യം മിശ്രയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ നാല് കൂട്ടാളികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ജാര്‍ഖണ്ഡ് കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന ഈ സംഘം തെലങ്കാന, മഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണാടക, ഡല്‍ഹി ഉള്‍പ്പെടെ രാജ്യത്തെ 21 സംസ്ഥാനങ്ങളിലേക്കാണ് കഞ്ചാവ് വിതരണം ചെയ്തിരുന്നതെന്ന് ഹൈദരാബാദ് സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി.

വാട്‌സാപ്പും മറ്റ് സമൂഹമാധ്യമങ്ങളും വഴിയാണ് സംഘം ആവശ്യക്കാരെ കണ്ടെത്തിയിരുന്നത്. ദിവസേന 80 മുതല്‍ 100 വരെ ഓര്‍ഡറുകള്‍ കൈകാര്യം ചെയ്തിരുന്ന ഇവര്‍ക്ക് പ്രതിമാസം 30 മുതല്‍ 35 ലക്ഷം രൂപ വരെയാണ് ഇതിലൂടെ വരുമാനം ലഭിച്ചിരുന്നത്. പ്രാദേശികമായി കൃഷി ചെയ്തും മറ്റും ശേഖരിക്കുന്ന കഞ്ചാവ് ചെറിയ അളവുകളിലാക്കി പാക്ക് ചെയ്ത ശേഷം, പാക്കറ്റില്‍ മരുന്നെന്ന് എന്ന് വ്യാജമായി രേഖപ്പെടുത്തിയാണ് ഇവര്‍ പോസ്റ്റ് ഓഫീസുകള്‍ വഴി അയച്ചിരുന്നത്. ഓരോ പാഴ്‌സലിലും 50 ഗ്രാം മുതല്‍ 250 ഗ്രാം വരെ കഞ്ചാവാണ് അടങ്ങിയിരുന്നത്. ഒരു ദിവസം എട്ട് മുതല്‍ പത്ത് വരെ സ്പീഡ് പോസ്റ്റ് പാഴ്‌സലുകള്‍ ഇവര്‍ അയച്ചിരുന്നു.

കഞ്ചാവിന്റെ അളവും തരവും തിരിച്ചറിയാന്‍ മാംഗോ, സ്റ്റിക്ക്, ഫ്‌ലവര്‍ തുടങ്ങിയ രഹസ്യ കോഡ് വാക്കുകളാണ് സംഘം ഉപയോഗിച്ചിരുന്നത്. പണം കൈപ്പറ്റിയിരുന്നത് വിവിധ യുപിഐ അക്കൗണ്ടുകള്‍ വഴിയായിരുന്നു. മുംബൈ പോലുള്ള നഗരങ്ങളില്‍ ട്രെയിന്‍ മാര്‍ഗ്ഗം വന്‍തോതില്‍ കഞ്ചാവ് എത്തിച്ച ശേഷം പ്രാദേശിക ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് നേരിട്ട് എത്തിച്ചു നല്‍കുന്ന ശൃംഖലയും ഇവര്‍ക്കുണ്ടായിരുന്നു.

ജാര്‍ഖണ്ഡില്‍ നിന്ന് ഹൈദരാബാദിലേക്ക് വന്ന സംശയാസ്പദമായ ഒരു പാഴ്‌സല്‍ ഹൈദരാബാദ് നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് വിംഗ് തടഞ്ഞുവെച്ച് പരിശോധിച്ചതോടെയാണ് ഈ വലിയ ലഹരി ശൃംഖല പുറത്തുവരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഹൈദരാബാദിലെ പ്രാദേശിക കച്ചവടക്കാരായ സുശാന്ത് വ്യാസ്, ലഡ്ഡു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ഇവരില്‍ നിന്ന് രണ്ട് കിലോഗ്രാം കഞ്ചാവ് പിടിച്ചെടുക്കുകയും ചെയ്തു. ഇവരെ ചോദ്യം ചെയ്തതിലൂടെയാണ് ജാര്‍ഖണ്ഡിലെ പ്രധാന പ്രതിയിലേക്ക് പോലീസ് എത്തിയത്. തപാല്‍ വകുപ്പ് വഴിയുള്ള ഇത്തരം പാഴ്‌സലുകള്‍ കൃത്യമായ സ്‌കാനിംഗിന് വിധേയമാകാതെ വിമാനങ്ങളിലും ട്രെയിനുകളിലും യാത്ര ചെയ്യുന്നു എന്നത് വലിയൊരു സുരക്ഷാ വീഴ്ചയായി പോലീസ് ചൂണ്ടിക്കാണിക്കുന്നു. തപാല്‍ പാഴ്‌സലുകള്‍ കര്‍ശനമായി സ്‌ക്രീന്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈദരാബാദ് പോലീസ് ബന്ധപ്പെട്ട കേന്ദ്ര അധികാരികള്‍ക്ക് കത്തയച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വന്യമൃഗ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ പ്രഖ്യാപനങ്ങളുമായി വനംമന്ത്രി ഷിബു ബേബി ജോൺ  (22 minutes ago)

കോട്ടയത്ത് ആൾമറയില്ലാത്ത കിണറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം...  (1 hour ago)

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സെമിഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും....  (1 hour ago)

സങ്കടക്കാഴ്ചയായി... ജോലി കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

Nepal നേപ്പാളില്‍ വീണ്ടും പ്രകൃതിയുടെ താണ്ഡവം;  (2 hours ago)

V D SATHEESHAN പത്രസമ്മേളനം കുളമാക്കുന്ന ചാനലുകൾ പുറത്ത്  (2 hours ago)

കേരളത്തിൽ നാളെ മുതൽ ഒക്ടോബർ മൂന്ന് വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന ഉപതിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകൾ പുറത്ത്... യുഡിഎഫ് മുന്നേറ്റം  (2 hours ago)

ഓഹരി വിപണി... തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത ഇടിവ്... സെന്‍സെക്‌സ് 500ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

സിവിൽ പൊലീസ് ഓഫീസർ നിയമന നടപടികളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ..  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയിടിവ് തുടരുന്നു... പവന് 200 രൂപയുടെ കുറവ്  (3 hours ago)

പവർകട്ടിന് പിന്നാലെ... കേരളത്തിൽ വൈദ്യുത ചാർജ്ജ് വർദ്ധിപ്പിക്കാനൊരുങ്ങുന്നു  (3 hours ago)

വിവാദങ്ങൾ ഉയരുമ്പോൾ ഏറ്റവും വ്യക്തതയോടെ മറുപടി പറയുന്നവരിൽ ഒരാളാണ് ഷിബു ബേബി ജോൺ; മന്ത്രിയെ പ്രശംസിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (4 hours ago)

കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധ ബയോമെട്രിക് വിവരങ്ങൾ പുതുക്കുന്നത് ഒരുവർഷത്തേക്കു കൂടി ആധാർ അതോറിറ്റി സൗജന്യമാക്കി  (4 hours ago)

വിപിൻ ആറ്റ്ലിയുടെ സ്റ്റീവ് ആൻഡ് പോളി ആരംഭം കുറിച്ചു!!!  (4 hours ago)

Malayali Vartha Recommends