Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ഇസ്രായേലിലേക്ക് ബില്യൺ കണക്കിന് ഡോളർ വിലമതിക്കുന്ന, കൂടുതൽ ബോംബുകളും യുദ്ധവിമാനങ്ങളും...മാരകമായ ആക്രമണം ആണ് ലക്ഷ്യം... അന്താരാഷ്ട്ര വിമർശനം നേരിടുന്ന പശ്ചാത്തലത്തിലാണ് പാക്കേജ്...വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടില്ല...

30 MARCH 2024 02:56 PM IST
മലയാളി വാര്‍ത്ത

More Stories...

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

ഗാസയിലെ റഫയിൽ ഇസ്രായേൽ സൈന്യം നടത്തിയ സൈനിക ആക്രമണത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുമ്പോഴും ബില്യൺ കണക്കിന് ഡോളർ വിലമതിക്കുന്ന കൂടുതൽ ബോംബുകളും യുദ്ധവിമാനങ്ങളും ഇസ്രായേലിന് കൈമാറാൻ അമേരിക്ക അനുമതി നൽകിയതായി റിപ്പോർട്ട്. 1,800 MK84 2,000 പൗണ്ട് ബോംബുകളും 500 MK82 500 പൗണ്ട് ബോംബുകളും 25 F-35 ഉം ഉൾപ്പെടെയുള്ള ആയുധങ്ങളാണ് അമേരിക്ക ഇസ്രയേലിന് നൽകുന്നതെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തുന്ന മാരകമായ ആക്രമണത്തിൻ്റെ പേരിൽ അന്താരാഷ്ട്ര വിമർശനം നേരിടുന്ന പശ്ചാത്തലത്തിലാണ് പാക്കേജ്. 2008ലെ പാക്കേജിൻ്റെ ഭാഗമായാണ് ആയുധങ്ങൾ കൈമാറുന്നതെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഇസ്രായേലിന് 3.8 ബില്യൺ ഡോളർ വാർഷിക സൈനിക സഹായമാണ് യുഎസ് നൽകുന്നത്. അതേസമയം, നിലവിലെ ആയുധ കൈമാറ്റത്തോട് വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടില്ല.

 

വാഷിംഗ്ടണിലെ ഇസ്രായേൽ എംബസിയും വിഷയത്തിൽ പ്രതികരിച്ചില്ല. കഴിഞ്ഞ വർഷം ഒക്ടോബർ 7 ന് തെക്കൻ ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിന് മറുപടിയായി ഗാസ മുനമ്പിൽ നടത്തിയ മാരകമായ ആക്രമണത്തിൻ്റെ പേരിൽ ഇസ്രായേൽ അന്താരാഷ്ട്ര വിമർശനം നേരിടുന്ന പശ്ചാത്തലത്തിലാണ് പാക്കേജ്.പ്രസിഡൻ്റ് ജോ ബൈഡൻ്റെ ഡെമോക്രാറ്റിക് പാർട്ടിയിലെ ചില അംഗങ്ങൾ ഇസ്രായേലിനുള്ള യുഎസ് സൈനിക സഹായം വെട്ടിക്കുറയ്ക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു.പലസ്തീൻ ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച് ഗാസയിൽ ഇതുവരെ 32,000-ത്തിലധികം ആളുകൾ മരിച്ചു. ഏറെയും കുട്ടികളും സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്.ഗാസയിൽ ഉടനടി വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയത്തിലെ വോട്ടെടുപ്പിൽ നിന്ന് മാർച്ച് 25 ന് യുഎസ് വിട്ടുനിന്നിരുന്നു.

പ്രമേയത്തെ എതിർക്കാത്തതിന്റെ പേരിൽ ഇസ്രായേൽ അമേരിക്കക്കെതിരെ രം​ഗത്തെത്തി. അമേരിക്ക യുഎന്നിലെ തങ്ങളുടെ നയം ഉപേക്ഷിച്ചുവെന്ന ഇസ്രയേൽ കുറ്റപ്പെടുത്തി. ഡെമോക്രാറ്റിക് പാർട്ടിയിലെ ചില അംഗങ്ങൾ ഇസ്രായേലിനുള്ള യുഎസ് സൈനിക സഹായം വെട്ടിക്കുറയ്ക്കണമെന്ന് പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 7 ന് തെക്കൻ ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിന് മറുപടിയായാണ് ഇസ്രയേൽ ആക്രമണം തുടങ്ങിയത്. ഹിസ്ബുല്ലയുടെ റോക്കറ്റ് ആൻഡ് മിസൈൽ യൂണിറ്റിന്റെ ഡെപ്യൂട്ടി കമാൻഡറെ കൊലപ്പെടുത്തിയെന്ന് ഇസ്രായേൽ. വെള്ളിയാഴ്ച തെക്കൻ ലബനനിലെ ടയറിന് സമീപം നടത്തിയ ആക്രമണത്തിൽ കൊലപ്പെടുത്തിയ അലി അബ്ദുൽ ഹസൻ നായിം ഹിസ്ബുല്ലയുടെ റോക്കറ്റ് ആൻഡ് മിസൈൽ യൂണിറ്റിന്റെ ഡെപ്യൂട്ടി കമാൻഡറാണെന്ന് ഇസ്രായേൽ അവകാശവാദം. മിഡിൽ ഈസ്റ്റ് ഐയടക്കമുള്ള മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

 

ഹിസ്ബുല്ല സംഘത്തിലെ പ്രധാന തന്ത്രജ്ഞനായി നായിം കണക്കാക്കപ്പെടുന്നുവെന്നുംഹെവി വാർഹെഡ് റോക്കറ്റ് വെടിവയ്പ്പിന്റെ നേതാക്കളിൽ ഒരാളാണ് ഇദ്ദേഹമെന്നും ഇസ്രായേലി സൈന്യം പറഞ്ഞു. ഇസ്രായേലി പൗരന്മാർക്കെതിരെ ആക്രമണം നടത്തുന്നതിനും ആസൂത്രണം ചെയ്യുന്നതിനും ഉത്തരവാദിയാണെന്നും സൈന്യം പറഞ്ഞു.സംഘത്തിലുള്ള അദ്ദേഹത്തിന്റെ സ്ഥാനം വ്യക്തമാക്കാതെ വെള്ളിയാഴ്ച ഹിസ്ബുല്ല നയീമിന്റെ മരണം പുറത്തുവിട്ടിരുന്നു. ഹിസ്ബുല്ല ഇന്ന് അനുശോചനമറിയിക്കുന്ന ആറാമത്തെ അംഗമായിരുന്നു അദ്ദേഹം. ഇന്ന് അഞ്ച് അംഗങ്ങൾ കൊല്ലപ്പെട്ടതായി ഹിസ്ബുല്ല വ്യക്തമാക്കിയിരുന്നു. ഒക്‌ടോബറിൽ ഇസ്രായേലുമായി ഏറ്റുമുട്ടൽ ആരംഭിച്ച ശേഷം 230 ലേറെ അംഗങ്ങൾ കൊല്ലപ്പെട്ടതായും പറഞ്ഞു. സിറിയയിലെ ആലെപ്പോയിൽ ഇസ്രായേൽ ആക്രമണത്തിൽ 38 പേർ കൊല്ലപ്പെട്ടതായി വിവരം പുറത്തുവന്നിരുന്നു. അതിന് ശേഷമാണ് ഹിസ്ബുല്ല തങ്ങളുടെ അംഗങ്ങൾ കൊല്ലപ്പെട്ട വിവരം സ്ഥിരീകരിച്ചത്.

 

അതേസമയം, ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 32,623 ആയി. 24 മണിക്കൂറിനിടെ 71 ഫലസ്തീനികൾ കൊല്ലപ്പെട്ടതായാണ് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്. അതിനിടെ, ഗസ്സ സിറ്റിയിലെ ഷുജാഇയ്യയിലെ സ്‌പോർട്‌സ് സെൻററിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടതായി അൽ അഹ്‌ലി ബാപ്റ്റിസ്റ്റ് ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. ഗസ്സ സിറ്റിയിൽ ഓടുന്ന കാറിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ അഞ്ച് കുഞ്ഞുങ്ങളടക്കം എട്ടുപേർ കൊല്ലപ്പെട്ടു.ഗസ്സ സിറ്റിയിലെ ഷുജയക്ക് സമീപമുള്ള സലാഹുദ്ദീൻ സ്ട്രീറ്റിലൂടെ സഞ്ചരിക്കുകയായിരുന്ന കാറിന് നേരെയാണ് വ്യോമാക്രമണം ഉണ്ടായതെന്ന് വഫ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.ആക്രമണത്തിൽ രണ്ട് സ്ത്രീകളും അഞ്ച് കുട്ടികളും ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

 

അതിനിടെ, ഗസ്സ സിറ്റിയിലെ ഷുജയ്യക്ക് സമീപം പൊലീസ് സ്റ്റേഷന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു. ഒരുപൊലീസ് ഉദ്യോഗസ്ഥനും 16 സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്.ഗസ്സയിൽ ഇതിനകം കൊല്ലപ്പെട്ടവരുടെ എണ്ണം 32,623 ആയി. 75,092 പേർക്ക് പരിക്കേറ്റതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 71 പേർ കൊല്ലപ്പെടുകയും 112 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി മന്ത്രാലയം കൂട്ടിച്ചേർത്തു.ഗാസയിലെ ഉപേക്ഷിക്കപ്പെട്ട പലസ്തീനികളുടെ വീടുകളിൽ കാണപ്പെട്ട അടിവസ്ത്രങ്ങളുമായി പോസ് ചെയ്ത് ചിത്രങ്ങളും വീഡിയോകളും പകർത്തിയ ഇസ്രായേൽ സൈനികർക്കെതിരെ വ്യാപക വിമർശനം ഉയരുന്നു. സ്ത്രീകളുടെ അടിവസ്ത്രങ്ങളുമായി പോസ് ചെയ്യുന്ന സൈനികരുടെ വീഡിയോ പുറത്ത് വന്നതോടെയാണ് ആ​ഗോള തലത്തിൽ വലിയ പ്രതിഷേധങ്ങൾ ഉയർന്നിട്ടുള്ളത്. ഈ ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് വ്യാജമല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇസ്രായേൽ സൈനികരുടെ ചിത്രങ്ങളും വീഡിയോകളും പലസ്തീൻ സ്ത്രീകളെയും എല്ലാ സ്ത്രീകളെയും അപമാനിക്കുന്നതാണെന്ന്യുഎൻ മനുഷ്യാവകാശ ഓഫീസ് വക്താവ് രവിന ഷംദസാനി പറഞ്ഞു. അതേസമയം, സൈനികർ ഉത്തരവുകളും മൂല്യങ്ങളും പാലിക്കണമെന്നും നിയമങ്ങളിൽ നിന്ന് വ്യതിചലിച്ച സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകളും ഫോട്ടോകളും അന്വേഷിക്കുമെന്നും ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് വക്താവ് പറഞ്ഞു.എന്നാൽ, ഇസ്രായേലി സൈനികരുടെ വൈറലായ ചിത്രങ്ങളും ഫോട്ടോകളും പരാമർശിക്കുകയാണോ അതോ സൈനികർക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് ഐഡിഎഫ് വ്യക്തമാക്കിയിട്ടില്ല. അതേസമയം, ഗാസയില്‍ അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ഇസ്രയേലിന് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ നിര്‍ദേശം ലഭിച്ചിട്ടുണ്ട്.

 

ഗാസ പട്ടിണിയിലായി കഴിഞ്ഞെന്നും ഉടന്‍ നടപടി വേണമെന്നുമാണ് ഉത്തരവ്. ഇസ്രയേല്‍ നടത്തുന്നത് വംശഹത്യയെന്ന ആരോപണവുമായി ദക്ഷിണാഫ്രിക്കയാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്. സ്വീകരിച്ച നടപടികള്‍, ഒരു മാസത്തിന് ശേഷം വിശദീകരിക്കണമെന്നും ഇസ്രയേലിന് നിര്‍ദേശമുണ്ട്. അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ജഡ്ജിമാര്‍ ഏകകണ്ഠമായാണ് ഇസ്രയേലിനോട് ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (4 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (4 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (5 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (5 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (5 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (7 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (7 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (8 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (8 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (8 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (8 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (8 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (9 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (9 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (9 hours ago)

Malayali Vartha Recommends