Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

കയ്റോയിയിലെ മധ്യസ്ഥ ചർച്ച വീണ്ടും ചീറ്റി? ഇസ്രയേൽ, ഹമാസ് പ്രതിനിധി സംഘങ്ങൾ പങ്കെടുക്കുന്ന ചർച്ചയിൽ പുരോഗതി ഉള്ളതായി ഈജിപ്തിലെ മാധ്യമ റിപ്പോർട്ട്, ചർച്ചയിൽ യാതൊരുവിധ ധാരണയൊന്നുമായിട്ടില്ലെന്ന് ഹമാസ്...!!!

09 APRIL 2024 03:02 PM IST
മലയാളി വാര്‍ത്ത

More Stories...

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

കയ്റോയിൽ ഈജിപ്റ്റിന്റെ മധ്യസ്ഥയിൽ ഇസ്രയേൽ, ഹമാസ് പ്രതിനിധി സംഘങ്ങൾ പങ്കെടുക്കുന്ന ചർച്ചയിൽ പുരോഗതി ഉള്ളതായി ഈജിപ്തിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് താൽക്കാലിക വെടിനിറുത്തലിൽ വലിയ പ്രതീക്ഷയാണ് ഉടലെടുത്തത്. എന്നാൽ ഇപ്പോൾ മധ്യസ്ഥ ചർച്ചയെ കുറിച്ച് കൂടുതൽ വ്യക്തമാക്കി ഹമാസ് തന്നെ മുന്നോട്ട് വന്നിരിക്കുകയാണ്. ചർച്ചയിൽ യാതൊരുവിധ ധാരണയൊന്നുമായിട്ടില്ലെന്നാണ് ഹമാസ് വ്യക്തമാക്കിയത്.

സ്ഥിരമായ വെടിനിർത്തൽ, ബന്ദികളുടെ മോചനത്തിന് പകരമായി പലസ്തീൻ തടവുകാരുടെ മോചനം, ഇസ്രയേൽ സേനയുടെ പിന്മാറ്റം എന്നീ ആവശ്യങ്ങൾ ഹമാസ് ആവർത്തിച്ചെങ്കിലും ഇസ്രയേൽ ഇത് ചുരുട്ടിക്കൂട്ടി എന്നുവേണം ഹമാസിന്റെ പ്രതികരണത്തിലൂടെ വിലയിരുത്താൻ.ഈജിപ്ത്, ഖത്തർ എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ രണ്ടാം ദിവസത്തിലേക്കു കടന്ന ചർച്ചയിൽ ഹമാസ്, ഇസ്രയേൽ പ്രതിനിധികൾക്കൊപ്പം യുഎസ് ചാരസംഘടനയായ സിഐഎയുടെ മേധാവി വില്യം ബേൺസും പങ്കെടുക്കുന്നുണ്ട്.

ബന്ദികളെ മോചിപ്പിച്ചുകൊണ്ട് അടിയന്തര വെടിനിർത്തൽ ധാരണയ്ക്കാണ് യുഎസ് ശ്രമം. കഴിഞ്ഞ ദിവസം തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ നിന്ന് ബന്ദികളിലൊരാളുടെ മൃതദേഹം ഇസ്രയേൽ സൈന്യം കണ്ടെടുത്തിരുന്നു. ചർച്ചയ്ക്കിടെ നടന്ന ഈ സംഭവം ഇസ്രയേലിനെ കൂടുതൽ പ്രകോപിപ്പിച്ചു. തെക്കൻ ഗാസയിൽ നിന്ന് സേനയെ വൻതോതിൽ ഇസ്രയേൽ പിൻവലിച്ചത് കയ്റോയിൽ നടക്കുന്ന സമാധാനചർച്ച ഇസ്രയേലിന് അനുകൂലമാക്കാനുള്ള തന്ത്രപരമായ നീക്കമെന്നാണ് വിലയിരുത്തലുണ്ടായി.

മാത്രമല്ല റാഫയിലേക്ക്‌ കരയാക്രമണം വ്യാപിപ്പിക്കാനുള്ള ഇസ്രയേലിന്റെ യുദ്ധതന്ത്രമാണെന്നാണ് നീക്കത്തിനുപിന്നിലെന്നും വിലയിരുത്തലുകളുണ്ട്. ഖാന്‍യൂനിസില്‍നിന്ന് ഒഴിഞ്ഞുപോയവരടക്കം 15 ലക്ഷം പേരാണ് റാഫയില്‍ തിങ്ങിപ്പാര്‍ക്കുന്നത്. എന്നാൽ സേനാപിന്മാറ്റം വിശ്രമത്തിനുള്ള ഇടവേളയായിരിക്കാമെന്ന് യുഎസ് ദേശീയ സുരക്ഷാ വക്താവ് ജോൺ കേർബി പ്രതികരിച്ചത്. സേനയെ പിൻവലിച്ചതിൽ ഇസ്രയേൽ ഇതുവരെ പ്രതികരണം നടത്തിയില്ലെങ്കിലും രാജ്യാന്തര സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു മന്ത്രിസഭായോഗത്തിനു മുന്നോടിയായി വ്യക്തമാക്കിയിരുന്നു.

‘വെടിനിർത്തൽ കരാറിന് ഇസ്രയേൽ തയാറാണ്, ഹമാസിന്റെ അതിരുകടന്ന ആവശ്യങ്ങൾക്ക് കീഴടങ്ങാൻ തയാറല്ല. ഹമാസിനെതിരേ വിജയത്തിന് ഒരുചുവടുമാത്രം അരികെയാണ്. യുദ്ധത്തിന് ഇസ്രയേല്‍ നല്‍കിയവില ഹൃദയഭേദകമാണെന്നു ചൂണ്ടിക്കാട്ടിയ നെതന്യാഹു, ശേഷിക്കുന്ന ബന്ദികളെ ഹമാസ് വിട്ടയക്കാതെ വെടിനിര്‍ത്തലിനില്ലെന്നും നെതന്യാഹു വ്യക്തമാക്കിയിരുന്നു.

അതേസമയം, റഫ ആക്രമിക്കാതെ യുദ്ധം അവസാനിപ്പിച്ചാൽ പിന്തുണ പിൻവലിക്കുമെന്നു ദേശീയ സുരക്ഷാ മന്ത്രിയും തീവ്ര വലതുപക്ഷ കക്ഷി നേതാവുമായ ഇതാമർ ബെൻ ഗിവർ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനു മുന്നറിയിപ്പു നൽകി. റഫ ആക്രമണം ഒഴിവാക്കണമെന്ന് സഖ്യകക്ഷിയായ യുഎസ് ആവശ്യപ്പെടുമ്പോഴും തീവ്രവലതുപക്ഷ കക്ഷികളുടെ പിന്തുണയോടെ ഭരിക്കുന്ന നെതന്യാഹു അതു സ്വീകരിക്കാനാവാത്ത അവസ്ഥയിലാണ്.

റഫ അടക്കം എല്ലായിടത്തുനിന്നും ഹമാസിനെ പൂർണമായി തുടച്ചുനീക്കുമെന്നുമെന്നാണ് നെതന്യാഹു ഞായറാഴ്ച പറഞ്ഞത്. അതിനിടെ, ഇസ്രയേലിന് ആയുധം നൽകുന്ന ജർമനിക്കെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ടു നിക്കരാഗ്വ നൽകിയ പരാതിയിൽ രാജ്യാന്തര കോടതിയിൽ വാദം തുടങ്ങി. ആയുധം നൽകുന്നതിലൂടെ ജർമനി വംശഹത്യയ്ക്കു കൂട്ടുനിൽക്കുന്നുവെന്നും ഇത് ജനീവ കൺവൻഷൻ വ്യവസ്ഥകളുടെ ലംഘനമാണെന്നാണ് നിക്കരാഗ്വയുടെ ആരോപണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (2 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (2 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (3 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (3 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (3 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (5 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (5 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (5 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (6 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (6 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (6 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (6 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (7 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (7 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (7 hours ago)

Malayali Vartha Recommends