Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ഗസ്സയിൽ വെടിനിർത്തൽ പ്രഖ്യാപിക്കുന്നത് വരെ... ഇസ്രായേലിലേക്ക് കയറ്റുമതി നിയന്ത്രിക്കുമെന്ന് തുർക്കിയ..ജെറ്റ് വിമാനങ്ങൾക്കായുള്ള ഇന്ധനം, നിർമാണോപകരണങ്ങൾ, കീടനാശിനികൾ, എന്നിങ്ങനെ 54 തരം ഉത്പന്നങ്ങൾ കയറ്റുമതി നിർത്തിച്ചു...

10 APRIL 2024 11:49 AM IST
മലയാളി വാര്‍ത്ത

More Stories...

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

ഗസ്സയിൽ വെടിനിർത്തൽ പ്രഖ്യാപിക്കുന്നത് വരെ ഇസ്രായേലിലേക്ക് കയറ്റുമതി നിയന്ത്രിക്കുമെന്ന് തുർക്കിയ. ഗസ്സയിലേക്ക് കൂടുതൽ സഹായങ്ങൾ നൽകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഇസ്രയേൽ ആക്രമണം ഗുരുതരമായി ബാധിച്ച പ്രദേശങ്ങളിൽ മാനുഷിക സഹായം എയർഡ്രോപ്പ് ചെയ്യാനുള്ള തുർക്കിയയുടെ ആവശ്യം ഇസ്രായേൽ തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തുർക്കിയയുടെ നടപടി.അതിനിടെ, ഗാസയ്ക്കു കൂടുതൽ സഹായമനുവദിക്കാൻ നിർബന്ധിക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രയേലിന് ഉപരോധമേർപ്പെടുത്തണമെന്ന് ഫ്രാൻസ് ആവശ്യപ്പെട്ടു.ഗാസയ്ക്ക് വ്യോമമാർഗം സഹായം നൽകാനുള്ള ശ്രമം ഇസ്രയേൽ തടഞ്ഞെന്ന് തിങ്കളാഴ്ച തുർക്കി ആരോപിച്ചിരുന്നു. പിന്നാലെയാണ് വ്യാപാരനിയന്ത്രണം കൊണ്ടുവന്നത്.ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിക്കുകയും ഗാസയിലേക്ക് തടസ്സമില്ലാതെ ജീവകാരുണ്യസഹായമെത്തിക്കാനുള്ള വഴിതുറക്കുകയും ചെയ്യുംവരെ നിയന്ത്രണങ്ങൾ തുടരുമെന്ന് തുർക്കി വ്യാപാരമന്ത്രാലയം അറിയിച്ചു.

 

അവ ഘട്ടംഘട്ടമായി നടപ്പാക്കുമെന്നും അതിന് പ്രസിഡന്റ് രജബ് തയ്യിപ് ഉർദുഗാൻ അംഗീകാരം നൽകിയെന്നും തുർക്കി വിദേശകാര്യമന്ത്രി ഹക്കാൻ ഫിദാൻ പറഞ്ഞു.ഇരുമ്പ് ഉരുക്ക് ഉത്പന്നങ്ങൾ, ജെറ്റ് വിമാനങ്ങൾക്കായുള്ള ഇന്ധനം, നിർമാണോപകരണങ്ങൾ, കീടനാശിനികൾ, യന്ത്രങ്ങൾ, ഗ്രാനൈറ്റ്, സിമന്റ്, ഇഷ്ടിക എന്നിങ്ങനെ 54 തരം ഉത്പന്നങ്ങൾ ഇസ്രായേലിലേക്ക് കയറ്റുമതി ചെയ്യുന്നത് നിർത്തുമെന്നാണ് തുർക്കിയ വ്യാപാര മന്ത്രാലയം അറിയിച്ചത്.'അന്താരാഷ്ട്ര സമൂഹത്തെ അവഗണിക്കുകയും അന്താരാഷ്ട്ര നിയമങ്ങളെ നഗ്‌നമായി ലംഘിക്കുകയും ചെയ്യുകയാണ് ഇസ്രായേൽ. ഗസ്സയിൽ വെടിനിർത്തൽ പ്രഖ്യാപിക്കുകയും മാനുഷിക സഹായങ്ങൾ അനുവദിക്കുകയും ചെയ്യുന്നത് വരെ നിയന്ത്രണം തുടരും'-തുർക്കിയ വ്യാപാര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.അവശ്യവസ്തുക്കൾ എയർഡ്രോപ് ചെയ്യാൻ ശ്രമിച്ച തുർക്കിയൻ വിമാനങ്ങളെ തടഞ്ഞതിന് പിന്നാലെയാണ് ഇസ്രായേലിനെതിരെ കർശനനടപടി സ്വീകരിക്കാൻ നിർബന്ധിതരാവുന്നത്.

ഗസ്സയിൽ എയർഡ്രോപ്പ് ചെയ്യാനുള്ള തങ്ങളുടെ ശ്രമം ഇസ്രായേൽ തടഞ്ഞതായി തുർക്കിയ വിദേശകാര്യ മന്ത്രി ഹക്കൻ ഫിദാനാണ് കഴിഞ്ഞ ദിവസം അറിയിച്ചത്. അധികം വൈകാതെ തന്നെ ഇതി​ന് പകരം വീട്ടുമെന്ന് അ​ദ്ദേഹം പറഞ്ഞിരുന്നു. തൊട്ടുപിന്നാലെയാണ് കയറ്റുമതി നിരോധനം പ്രഖ്യാപിച്ചത്."ഇസ്രായേൽ അന്താരാഷ്ട്ര നിയമങ്ങൾ നഗ്നമായി ലംഘിക്കുകയും അന്താരാഷ്ട്ര സമൂഹത്തിന്റെ മുന്നറിയിപ്പ് അവഗണിക്കുകയും ചെയ്യുന്നു. ഇസ്രായേൽ ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കുകയും ഗസ്സയിലേക്ക് മാനുഷിക സഹായം തടസ്സം കൂടാതെ എത്തിക്കാൻ അനുവദിക്കുകയും ചെയ്യുന്നതുവരെ ഈ തീരുമാനം നിലനിൽക്കും’ -അദ്ദേഹം പറഞ്ഞു. ഇസ്രായേലും തുർക്കിയയും തമ്മിലുള്ള വർഷങ്ങൾ നീണ്ട ബന്ധം ഗസ്സ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വഷളായിരുന്നു. തുർക്കിയ പ്രസിഡൻറ് ഉർദോഗൻ ഇസ്രായേലിനെ വംശഹത്യയിൽ ഏർപ്പെട്ട ഭീകര രാഷ്ട്രം എന്നാണ് വിശേഷിപ്പിച്ചത്.

 

അതേസമയം, തുർക്കിയയുടെ നടപടിക്കെതിരെ ഇസ്രായേൽ വിദേശകാര്യമന്ത്രി ഇസ്രായേൽ കാറ്റ്സ് രംഗത്തുവന്നു. ഒരിക്കൽക്കൂടി ഹമാസിനെ പിന്തുണയ്ക്കുക വഴി തുർക്കി ജനതയുടെ സാമ്പത്തിക താൽപര്യങ്ങൾ തകർക്കുകയാണ് ഭരണകൂടമെന്നും കാറ്റ്സ് കൂട്ടിച്ചേർത്തു.തുർക്കിയയുടെ സാമ്പത്തികാവസ്ഥ തകർക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ കാറ്റ്സ്, തുർക്കിയയിലേക്കുള്ള കയറ്റുമതി നിർത്തുമെന്നും അവിടെ നിക്ഷേപം നടത്തുന്നത് അവസാനിപ്പിക്കാനും ഉപരോധങ്ങൾ ഏർപ്പെടുത്താനും അമേരിക്കയോട് ആവശ്യപ്പെടുമെന്നും പറഞ്ഞു.ഗസ്സയിലെ യുദ്ധത്തിന് പിന്നാലെ ഇരുരാജ്യങ്ങളും അവരുടെ പ്രതിനിധികളോട് മടങ്ങിവരാൻ ആവശ്യപ്പെട്ടിരുന്നു. ഇസ്രായേലും തുർക്കിയയും അന്താരാഷ്ട്ര വേദികളിൽ പരസ്പരം ആരോപണ പ്രത്യാരോപണങ്ങൾ നടത്തിവരുന്നുമുണ്ട്.ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 33,175 ആയി. 75,886 പേർക്ക് പരിക്കേറ്റു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (2 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (2 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (3 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (3 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (3 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (5 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (5 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (6 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (6 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (6 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (6 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (6 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (7 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (7 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (7 hours ago)

Malayali Vartha Recommends