Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുപ്പതുകാരിക്ക് പാമ്പുകൾ വെറും വിനോദമല്ല, കോടികൾ ലാഭം തരുന്ന ബിസിനസ്സാണ്..നഗരത്തിലെ ആഡംബര ജീവിതം ഉപേക്ഷിച്ച് സ്വന്തം ഗ്രാമത്തിലെത്തി 50,000 പാമ്പുകളെ വളർത്തുന്നു..


ആൽജോയ്ക്ക് അന്ത്യയാത്രയേകാൻ ഒരു നാട് മുഴുവൻ എത്തി.. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സഹോദരൻ അനോഷിന് അവസാനമായി അനിയനെ കാണാൻ വീഡിയോകോളെത്തി. ..


വെടിനിർത്തൽ ധാരണ അവസാനിക്കാൻ മണിക്കൂറുകൾ.. ഇറാൻ ചർച്ചയ്ക്കില്ലെന്ന് ഉറപ്പിച്ചു.. അനുനയിപ്പിക്കാനുള്ള നയതന്ത്ര ഇടപെടലുകൾ നടക്കുന്നു..ടെഹ്‌റാനെ ശവപ്പറമ്പാക്കും..


കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം  സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററടക്കം 6 പേർക്കെതിരെ പോക്സോ , ബാല വിവാഹം, പട്ടിക വർഗ്ഗ അതിക്രമം തടയൽ , ബാലനീതി നിയമം, ഭാരതീയ ന്യായ സംഹിത  വകുപ്പുകൾ ചുമത്തി കേസ് എടുക്കാൻ ഹർജി തിരുവനന്തപുരം പോക്സോ കോടതി ഇന്ന് പരിഗണിക്കും


സങ്കടമടക്കാനാവാതെ.... കുവൈത്തിൽ കൊല്ലം സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു...

ഇന്ത്യക്ക് മുട്ടൻ പണിതരാൻ പാക്കികൾ; ആഞ്ഞടിച്ച് സൗദി, ഗൾഫ് രാജ്യങ്ങൾ കൂട്ടത്തോടെ ഇളകി!!

10 APRIL 2024 06:17 PM IST
മലയാളി വാര്‍ത്ത

ജമ്മു കശ്മീർ വിഷയത്തിൽ ഇന്ത്യയ്‌ക്കെതിരെ മുസ്ലീം രാജ്യങ്ങളെ അണി നിരത്താനുള്ള പാക് നീക്കം മുളയിലേ നുള്ളി സൗദി അറേബ്യ . കശ്മീര്‍ വിഷയത്തില്‍ ഏറെകാലമായി ഇന്ത്യയ്‌ക്കെതിരെ നീക്കങ്ങൾ നടത്തുകയാണ് പാകിസ്ഥാൻ . ഈ വിഷയത്തില്‍ ഗള്‍ഫ് രാജ്യങ്ങളെ കൂടെ നിര്‍ത്താനുള്ള പാകിസ്താന്റെ തന്ത്രം ഇത്തവണയും ഫലിച്ചില്ല.  

 

മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ ഓപറേഷന്‍ (ഒഐസി) ന്റെ പിന്തുണ നേടാനാണ് പാകിസ്ഥാന്റെ ശ്രമം. ഒഐസിയിലെ പ്രബല രാജ്യമാണ് സൗദി അറേബ്യ. ഇന്ത്യയുമായി വളരെ അടുത്ത ബന്ധമാണ് സൗദിക്ക്. അതുകൊണ്ടുതന്നെ ഇന്ത്യാ വിരുദ്ധ നീക്കത്തിന് സൗദി തയ്യാറല്ല. സൗദി മുന്‍കൈയ്യെടുക്കാതെ ഒഐസിയില്‍ കാര്യമായ നടപടിയുണ്ടാകുകയുമില്ല.

നേരത്തെ യുഎഇ സ്വീകരിച്ചതിന് സമാനമായ നിലപാടാണ് ഇപ്പോള്‍ സൗദി അറേബ്യയും സ്വീകരിച്ചത്. ഒഐസിയില്‍ പലപ്പോഴും ഇന്ത്യയ്‌ക്കെതിരായ നിലപാടുകള്‍ വരുന്നതിന് പാകിസ്താന്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ ഇന്ത്യയുമായി ഉടക്കാന്‍ ജിസിസി രാജ്യങ്ങള്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തം.
 


വീണ്ടും പാകിസ്താന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഷഹ്ബാസ് ഷരീഫ് തന്റെ ആദ്യ വിദേശ സന്ദര്‍ശനത്തിന് തിരഞ്ഞെടുത്തത് സൗദി അറേബ്യയാണ്. ഉംറ നിര്‍വഹിച്ച അദ്ദേഹം സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ഈ ചര്‍ച്ചയ്ക്ക് ശേഷം ഇരുനേതാക്കളും ഇറക്കിയ സംയുക്ത പ്രസ്താവയിലാണ് കശ്മീര്‍ വിഷയം പരാമര്‍ശിക്കുന്നത്.


 
ജമ്മു കാശ്മീരിൽ ഇന്ത്യക്കെതിരെ നിൽക്കാൻ ഓർഗനൈസേഷൻ ഒഫ് ഇസ്ലാമിക് കോർപ്പറേഷനെ(ഒ.ഐ.സി) അനുവദിക്കാത്തതിൽ പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി സൗദി അറേബ്യയെ പരസ്യമായി ആക്ഷേപിച്ചിരുന്നു. ഇതിനെത്തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് സൗദി അറേബ്യയ്‌ക്ക് ഒരു ബില്യൺ ഡോളർ വായ്പ തിരികെ അടയ്‌ക്കാൻ പാകിസ്ഥാൻ നിർബന്ധിതരായിരുന്നു. 2018 ൽ 3.2 ബില്യൺ ഡോളർ പാകിസ്ഥാന് വായ്പ സൗദി അറേബ്യ നൽകിയിരുന്നു.


കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് പാകിസ്താന്‍. പുതിയ സഖ്യ സര്‍ക്കാരിന് മുന്നിലുള്ള വെല്ലുവിളി രാജ്യത്തെ സാമ്പത്തികമായി കരുത്തുറ്റതാക്കുക എന്നതാണ്. ഗള്‍ഫ് രാജ്യങ്ങളുടെയും ചൈനയുടെയും സാമ്പത്തിക സഹായത്തോടെയാണ് പാകിസ്താന്റെ പ്രയാണം. നേരത്തെ സൗദി അറേബ്യയും യുഎഇയും പാകിസ്താനെ സഹായിച്ചിരുന്നു. ഇനിയും സഹായം വേണമെന്നാണ് പാകിസ്താന്‍ ആവശ്യപ്പെടുന്നത്.

മുസ്ലീം രാജ്യങ്ങൾ പോലും അംഗീകരിച്ചില്ലെങ്കിൽ മറ്റ് ഏത് രാജ്യം പാകിസ്ഥാന്റെ വാദങ്ങൾ അംഗീകരിക്കുമെന്ന ചോദ്യവും ഉയരുന്നു.ഗൾഫ് അറബ് രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള വർദ്ധിച്ചുവരുന്ന ബന്ധവും പാകിസ്ഥാന് തലവേദന സൃഷ്ടിക്കുന്നുണ്ട്.. ഇന്ത്യയും സൗദി അറേബ്യയും യുഎഇയും അടുത്ത സാമ്പത്തിക ബന്ധം പുലർത്തുന്നുണ്ട്. വർദ്ധിച്ചുവരുന്ന സുരക്ഷയും പ്രതിരോധ ബന്ധവുമാണ് ഈ രാജ്യങ്ങളെ കൂടുതൽ അടുപ്പിച്ചത്.


സൗദിയെ പിണക്കുന്നത് പാകിസ്ഥാന്റെ നിലനിൽപിനെത്തന്നെ അവതാളത്തിലാക്കുമെന്ന് ചില പാക് നിരീക്ഷകർ വിശ്വസിക്കുന്നു. പാകിസ്ഥാൻ തൊഴിലാളികളെ രാജ്യത്തേക്ക് തിരിച്ചയക്കാനും, പകരം ബംഗ്ലാദേശ് തൊഴിലാളികളെ പകരം വയ്‌ക്കാനും സൗദി അറേബ്യ തീരുമാനിച്ചാൽ അത് കനത്ത നഷ്ടമായിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദിയെത്താൻ മണിക്കൂറുകൾ റിഫൈനറി നിന്ന് കത്തി...! വിഷപ്പുക നിറഞ്ഞു..! പാഞ്ഞെത്തി SPG...!CCTV-യിൽ  (24 minutes ago)

SNAKE BUSINESS കോടികൾ കൊയ്ത് മുപ്പതുകാരി;  (39 minutes ago)

SNAKE കുഞ്ഞ് ആൽജോയ്ക്ക് വിടനൽകി നാട്  (46 minutes ago)

വിവരം ചോർത്തിയതാര്?  (4 hours ago)

US - IRAN കരാർ കത്തിയെരിയുന്നു  (4 hours ago)

പാമ്പുകടിയേറ്റ പത്തുവയസ്സുകാരൻ മരിച്ച സംഭവം; മൂത്ത കുട്ടിയുടെ നിലയിൽ പുരോഗതി; പാമ്പുകളെ ഓടിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ വീടിന് ചുറ്റും തീയിട്ടു;അൽജോയുടെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിനു വച്ച സമയത  (5 hours ago)

ആശങ്കയോടെ പ്രദേശവാസികൾ... അതിരപ്പിള്ളിയിൽ ഹോട്ടൽ ആക്രമിച്ച് കാട്ടാന....  (5 hours ago)

മണിപ്പൂരിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി... ഇന്ന് പുലർച്ചെയാണ് ഭൂകമ്പമുണ്ടായത്, കാംജോങ്ങിലാണ് പ്രഭവകേന്ദ്രമെന്ന് അധികൃതർ  (5 hours ago)

സങ്കടക്കാഴ്ചയായി... തിരൂരില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍  (6 hours ago)

സുഹൃത്തുക്കളോടൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു....  (6 hours ago)

  ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്... തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു.  (7 hours ago)

ശബരിമല യുവതി പ്രവേശനം... സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും  (7 hours ago)

വീണ്ടും സംഘര്‍ഷത്തിലേക്ക്... കീഴടങ്ങൽ പ്രതീക്ഷിക്കേണ്ടെന്ന് ഇറാൻ, ചർച്ചയിൽ പങ്കെടുത്തേക്കില്ല, ഒരുപാട് ബോംബുകൾ പൊട്ടും'; വെടിനിർത്തൽ തീരും മുൻപ് കരാറിൽ എത്താൻ ഇറാനെതിരെ ട്രംപിന്‍റെ കടുത്ത ഭീഷണി  (7 hours ago)

സ്കൂളിൽ ഹാൻഡ് ബോൾ പോസ്റ്റ് തലയിൽ വീണ് എട്ട് വയസ്സുകാരന് ദാരുണാന്ത്യം...  (8 hours ago)

പശ്ചിമ ബംഗാളിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലും തമിഴ്നാട്ടിലും പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും...  (8 hours ago)

Malayali Vartha Recommends