ഇറാന്‍ - ഇസ്രായേല്‍ സംഘര്‍ഷം പുതിയ വഴിത്തിരിവിലേക്ക്.. 2,000 കിലോമീറ്ററോളം മാത്രമാണ് ഇറാന്റെ മിക്ക സൈനിക താവളങ്ങളും ആണവ കേന്ദ്രങ്ങളും..ആ മാരകായുധങ്ങൾ ഏതു നിമിഷവും പ്രയോഗിക്കാം...

ഇറാന്‍ - ഇസ്രായേല്‍ സംഘര്‍ഷം പുതിയ വഴിത്തിരിവിലേക്ക് പോവുകയാണ്. സിറിയയില്‍ ഇസ്രയേല്‍ കോണ്‍സുലേറ്റിന് നേരെ ഉണ്ടായ വ്യോമാക്രമണത്തിന് മറുപടിയെന്നോളം ഇസ്രയേല്‍ ഇറാനിലെ ഇസ്ഫഹാനില്‍ വ്യോമാക്രമണം പശ്ചിമേഷ്യയെ കൂടുതല്‍ ആശങ്കയിലാക്കുകയാണ്. ആക്രമണത്തിന് ഉടനെ തിരിച്ചടിയില്ലെന്ന് ഇറാന്‍ പറഞ്ഞിട്ടുണ്ടെങ്കിലും ആശങ്ക കെട്ടടങ്ങിയിട്ടില്ല.നിലവില്‍ ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇറാന്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ ഇസ്രയേല്‍ ആക്രമണം ആരംഭിച്ചതായി യുഎസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നയതന്ത്രചര്‍ച്ചകളോടെ ആക്രമണങ്ങള്‍ ഏത്രയും പെട്ടന്ന് അവസാനിച്ചില്ലെങ്കില്‍ ഇറാന്‍ - ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ ഗതിയെന്താവും? എന്തൊക്കെ ആയുധങ്ങളായിരിക്കും ഇറാനെതിരെ ഇസ്രയേല്‍ ഉപയോഗിക്കുക ?
പതിറ്റാണ്ടുകളായി സംഘര്‍ഷ ബാധിതമായ ഇറാനിലെ പല പ്രദേശങ്ങളിലും ആക്രമണം നടത്താനാണ് ഇസ്രയേല്‍ പദ്ധതിയിടുന്നത്. ചര്‍ച്ചകള്‍ പരാജയപ്പെടുകയാണെങ്കില്‍ പൂര്‍ണ സംഘര്‍ഷത്തിലേക്ക് ഇരുരാജ്യങ്ങളും കടന്നേക്കാം. ഇത്തരത്തില്‍ ആക്രമണത്തിലേക്ക് കടക്കുകയാണെങ്കില്‍ ഇസ്രയേല്‍ ഇറാനെതിരെ ഏറ്റവും കൂടുതല്‍ നടത്തുക വ്യോമാക്രമണമായിരിക്കും.ഇസ്രയേലില്‍ നിന്ന് 2,000 കിലോമീറ്ററോളം മാത്രമാണ് ഇറാന്റെ മിക്ക സൈനിക താവളങ്ങളും ആണവ കേന്ദ്രങ്ങളും നിലനില്‍ക്കുന്നത്.ഇരു രാജ്യങ്ങളിലെയും ഏറ്റവും അടുത്ത പ്രദേശങ്ങള്‍ തമ്മിലുള്ള ദൂരം 900 കിലോമീറ്റര്‍ മാത്രമാണ്. എന്നാല്‍ ഇസ്രയേലിന്റെ കൈവശമുള്ള ജെറ്റ് വിമാനങ്ങളില്‍ പ്രധാനപ്പെട്ട രണ്ടെണ്ണമായ F-15i Ra'am, F-35i Adir എന്നിവയായിരിക്കും ഉപയോഗിക്കുക. എന്നാല്‍ ഇറാനിലെ ദീര്‍ഘ ദൂരത്തിലേക്ക് പറക്കുന്ന ഈ വിമാനങ്ങളില്‍ ഇന്ധനം നിറയ്ക്കുക എന്നതാണ് ഇസ്രയേല്‍ നേരിടുന്ന പ്രധാന വെല്ലുവിളി.
ഇതിന് പുറമെ ഇറാനെ ആക്രമിക്കാന്‍ തങ്ങളുടെ വ്യോമാതിര്‍ത്തിയിലൂടെ പറക്കാന്‍ സൗദി അറേബ്യയോ ജോര്‍ദാനോ ഇസ്രയേലിന് അനുമതി നല്‍കാന്‍ സാധ്യതയുമില്ല.ഈ രാജ്യങ്ങളുടെ അകത്ത് നിന്ന് തന്നെ പലസ്തീന്‍ എതിരായ ഇസ്രായേലിന്റെ നടപടികള്‍ക്കെതിരെ ശബ്ദമുയരുന്നുണ്ട്. ഇതിനിടെ ഇസ്രയേലിന് വ്യോമപാത തുറന്നുകൊടുക്കുക കൂടി ചെയ്താല്‍ ഇത് രാജ്യത്തിന് അകത്ത് തന്നെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് സൗദിക്കും ജോര്‍ദാനും അറിയാം.ഇനി സൗദിയെയും ജോര്‍ദാനെയും ഒഴിവാക്കി തെക്കന്‍ ഇറാനിലേക്ക് ആക്രമണത്തിനായി ചെങ്കടലിലൂടെയും യെമന്‍, ഒമാന്‍ എന്നീ രാജ്യങ്ങളിലൂടെയും വിമാനം പറത്തുകയാണെങ്കില്‍ തന്നെ ഇസ്രയേലി ജെറ്റുകകല്‍ക്ക് ഇറാനിയന്‍ തീരപ്രദേശത്ത് എത്തുന്നതിനുമുമ്പ് 4,700 കിലോമീറ്റര്‍ (2,920 മൈല്‍) യാത്ര ചെയ്യെണ്ടതുണ്ട്.വടക്കന്‍ ഇറാനെ ആക്രമിക്കാനുള്ള ഏറ്റവും വേഗതയേറിയ പാത സിറിയ, ഇറാഖ് എന്നിവയിലൂടെയാണ്. 2007-ല്‍ സിറിയയില്‍ നിര്‍മിക്കുന്ന ആണവ റിയാക്ടര്‍ ഇസ്രായേല്‍ നശിപ്പിച്ചതുപോലെ, ജാമിംഗിലൂടെയോ സൈബര്‍ ആക്രമണത്തിലൂടെയോഇസ്രയേല്‍ വ്യോമസേന സിറിയയുടെ വ്യോമ പ്രതിരോധത്തെ ഇല്ലാതാക്കിയാല്‍ മാത്രമേ ഈ മേഖലയിലൂടെ ഇസ്രയേല്‍ ജെറ്റുകള്‍ക്ക് പറക്കാന്‍ സാധിക്കു.
സിറിയയുടെ വ്യോമ പ്രതിരോധ റഡാര്‍ ശൃംഖലയുടെ വലിയൊരു ഭാഗം ഇസ്രായേല്‍ നേരത്തെ തന്നെ 'സ്വിച്ച് ഓഫ്' ചെയ്തിട്ടുണ്ട്.വലിയ വ്യോമാക്രമണം നടക്കുകയാണെങ്കില്‍ ആക്രമണത്തിന്റെ തുടക്കത്തില്‍ മാത്രമേ ഇത്തരത്തില്‍ സൈബര്‍ സാങ്കേതികത ഇസ്രയേലിന് ഉപയോഗിക്കാന്‍ സാധിക്കുകയുള്ളു. യുദ്ധവിമാനങ്ങളില്‍ ചേര്‍ക്കുന്ന ബാഹ്യ ഇന്ധന ടാങ്കുകള്‍ക്ക് വിമാനങ്ങളുടെ യാത്രാദൂരം ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ കഴിയും, എന്നാല്‍ ഇവ അവയെ ശത്രു റഡാറില്‍ എളുപ്പത്തില്‍ കാണാന്‍ കഴിയും.ഇസ്രയേല്‍ രൂപകല്പന ചെയ്ത ഇന്ധന ടാങ്കുകള്‍ അവരുടെ എ35 വിമാനങ്ങളില്‍ ഘടിപ്പിക്കാന്‍ കഴിയുന്നതായി റിപ്പോര്‍ട്ടുകളുണ്ട്, അത് ഇപ്പോഴും റഡാറിന് അദൃശ്യവും മിതമായ രീതിയില്‍ ഒളിഞ്ഞുകിടക്കാന്‍ അനുവദിക്കുന്നതുമാണ്. ഇവ ഇറാനിലേക്ക് എത്താന്‍ ഇസ്രയേല്‍ വിമാനങ്ങളെ സഹായിക്കും.
റാഡാറുകളില്‍ പെടാതെ സ്വന്തം എയര്‍ബേസുകളിലേക്ക് വൈമാനികര്‍ക്ക് മടങ്ങാനും റഡാറുകളെ നശിപ്പിക്കാനും മറ്റ് യുദ്ധവിമാനങ്ങളില്‍ നിന്ന് ജെറ്റ് വിമാനങ്ങളെ സംരക്ഷിക്കാനും ഇത്തരം ജെറ്റുകളെ അനുഗമിക്കുന്ന മറ്റുവിമാനങ്ങള്‍ ഇല്ലാതെ തന്നെ ഈ യുദ്ധവിമാനങ്ങള്‍ക്ക് ബാഹ്യ ഇന്ധന ടാങ്കുകള്‍ ഉള്‍പ്പെടുത്തുന്നതിലൂടെ സാധിക്കും.എന്നാല്‍ അപ്പോഴും ഇസ്രയേലിന് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല. നിലവില്‍ ഇറാന്റെ കൈവശമുള്ള റഡാറുകള്‍ എത്തരത്തില്‍ ഉള്ളതാണെന്നും എവിടെയൊക്കെ ഉണ്ടെന്നും ഇറാന്‍ വെളിപ്പെടുത്തിയിട്ടില്ല.
https://www.facebook.com/Malayalivartha