Widgets Magazine
02
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരിക്കലും കരുതാത്ത ജയില്‍ വാസം... അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ ജയിലില്‍, ശബരിമല സ്വര്‍ണക്കൊളള കേസില്‍ വീണ്ടും തന്ത്രിമാരുടെ മൊഴികളിലേക്ക് നീളും മുമ്പേ കുടുംബത്തില്‍ നിന്നും മറ്റൊരു കേസില്‍ അറസ്റ്റ്


അന്തരിച്ച കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ ഖബറടക്കം ഇന്ന്... സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും കൊയിലാണ്ടി ടൗൺ ഹാളിലും തലക്കുളത്തൂരിലെ കൺവെൻഷൻ സെൻററിലും ചോയിക്കുളത്തെ വീട്ടിലും പൊതു ദർശന ശേഷം ഖബറടക്കം


മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ വാങ്ങുന്നതിനായി തുക അനുവദിച്ച് ധനവകുപ്പ്... 1.10 കോടി രൂപയാണ് അനുവദിച്ചത്


അതിജീവിതയെ അധിക്ഷേപിച്ചവര്‍ കുടുങ്ങും... രാഹുൽ ഈശ്വര്‍ ഒരു രാത്രിയില്‍ കസ്റ്റഡിയില്‍, ഇന്ന് ജാമ്യം കിട്ടിയില്ലെങ്കില്‍ അകത്ത്, ഫോണിൽ അപ്‍ലോഡ് ചെയ്‌ത വീഡിയോ കണ്ടെത്തി പൊലീസ്, രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താനും ഊര്‍ജിത ശ്രമം

ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടതോടെ ഭയന്നുവിറച്ച് അറബ് രാഷ്ട്രങ്ങള്‍;അടുത്ത കുറി വീഴാന്‍ പോകുന്നത് ഖത്തറിനാണെന്ന് മുന്നറിയിപ്പ്, ഹമാസിനെ ഒളിഞ്ഞും മറഞ്ഞും സംരക്ഷിക്കുന്നത് ഖത്തര്‍,യഹ്യ സിന്‍വറെ മൊസാദിന് വേണം ദോഹയ്ക്ക് മുകളില്‍ വട്ടമിട്ട് പറക്കുന്നു,വരാന്‍ പോകുന്നത് വന്‍ ദുരന്തമെന്ന ഭയം ഉടലെടുക്കുന്നു

23 MAY 2024 03:23 PM IST
മലയാളി വാര്‍ത്ത

ഇബ്രാഹിം റെയ്‌സിയുടേത് കൊലപാതകമെന്ന് അറബ് രാജ്യങ്ങള്‍ വിധിയെഴുതുന്നു. ഇസ്രയേലെന്ന രാജ്യത്തേക്കാള്‍ മൊസാദെന്ന പേര് അറബ് രാഷ്ട്രങ്ങളെ ഭയപ്പെടുത്തുന്നു. അടുത്ത കുറി വീഴാന്‍ പോകുന്നത് ഖത്തറിനാണെന്ന് മുന്നറിയിപ്പ്. ഹമാസിന് ഒളിഞ്ഞും മറഞ്ഞും സഹായങ്ങള്‍ ചെയ്യുന്നത് ഖത്തറാണ്. ഹമാസിന്റെ ഉന്നത നേതാക്കളും അവരുടെ കുടുംബങ്ങളും ഖത്തറില്‍ സുഖവാസത്തിലാണ്. ഈ കൊടുംഭീകരര്‍ക്ക് അഭയം നല്‍കുന്നത് ഖത്തറാണ്. ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രണം ഇബ്രാഹിം റെയ്‌സിയുടെ അറിവോടെയെന്ന വിവരം പുറത്ത് വന്നപ്പോള്‍ റെയ്‌സിക്ക് കുറിവെച്ചതാണ് മൊസാദ്. റെയ്‌സിയുടെ മരണത്തിന് പിന്നില്‍ മൊസാദെന്ന് അറബ് രാജ്യങ്ങള്‍ തറപ്പിച്ച് പറയുന്നത് അതിനാലാണ്. ഹമാസിന്റെ തലവന്‍ യഹ്യ സിന്‍വര്‍ ഖത്തറില്‍ സുരക്ഷതനായി കഴിയുന്നു. ഇയാളെ പൊക്കാന്‍ മൊസാദ് പലതവണ ഖത്തറില്‍ വട്ടമിട്ട് പറന്നു. ഇനിയും യഹ്യയെ വിട്ടുകിട്ടിയില്ലെങ്കില്‍ മൊസാദ് വെറുതെയിരിക്കില്ല.

റെയ്‌സിയുടെ മരണം അറബ് രാജ്യങ്ങളെ പിടിച്ചുലച്ചിരിക്കുകയാണ്. ഖത്തറിന് ഭയം ഉടലെടുത്തിരിക്കുകയാണ്. യുദ്ധത്തില്‍ സമാധാന ചര്‍ച്ചകള്‍ക്കും മറ്റും മധ്യസ്ഥത വഹിച്ചത് ഖത്തറാണ്. ഹമാസിന്റെ എല്ലാ ആവശ്യങ്ങളും ഇസ്രയേലിന് മുന്നില്‍ എത്തിച്ചതും വെടിനിര്‍ത്തലിന് വേണ്ടി ഇടപെട്ടതും ഖത്തറാണ്. ഇതിനിടയിലും ഹമാസിന് വേണ്ടി തുരങ്കങ്ങള്‍ വഴി ആയുധം ഒഴുക്കിയതും ഖത്തറാണ്. ഇസ്രയേല്‍ഹമാസ് യുദ്ധത്തില്‍ ഡബിള്‍ റോള്‍ കളിക്കുന്നത് ഖത്തറാണ്. 2012 മുതല്‍ ഖത്തര്‍ തലസ്ഥാനമായ ദോഹയിലാണ് ഹമാസ് നേതാക്കള്‍ താമസിക്കുന്നത്. ഗാസയില്‍ പ്രവര്‍ത്തിക്കുന്നുവെങ്കിലും ഹമാസ് ഭീകര നേതൃത്വം തങ്ങളുടെ ഭീകര പ്രവര്‍ത്തനങ്ങള്‍ ആസ്സൂത്രണം ചെയ്തിരുന്നതും ഏകോപിപ്പിച്ചതും ഖത്തര്‍ കേന്ദ്രമാക്കിയായിരുന്നു. മൊസാദിന് വേണ്ടത് യഹ്യ സിന്‍വറിനെയാണ്. ജൂതരാഷ്ട്രത്തിന്റെ സര്‍വ്വനാശം അതാണ് യഹ്യയുടെ ലക്ഷ്യം. ഈ ഭീകരന്‍ ജീവിച്ചിരിക്കുന്നിടത്തോളം ഇസ്രയേലിന് അപകടം തന്നെയാണ്. യഹ്യയെ വിട്ടുകിട്ടണമെന്ന് ഇസ്രയേല്‍ പലതവണ ആവശ്യപ്പെട്ടിട്ടും ഖത്തര്‍ ഒളിച്ച് കളിക്കുകയാണ്. റെയ്‌സിയുടെ തലവീണതോടെ ഖത്തറിന് പേടി തുടങ്ങിയിട്ടുണ്ട്.

1990 കളില്‍ ഖത്തര്‍ ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിച്ചപ്പോള്‍, അക്കാലത്ത് സൗദികളെ അമ്പരപ്പിച്ചെങ്കിലും, മറ്റൊരുവഴിക്കൂടെ ഗാസ നിയന്ത്രിക്കുന്ന ഹമാസിനും പിന്തുണ വാഗ്ദാനം ചെയ്തു. വൈദ്യുതി ആവശ്യങ്ങള്‍, പൊതു ശമ്പളം, പുതിയ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടങ്ങള്‍, സ്‌കൂളുകള്‍ എന്നിവയ്ക്കായി ദോഹ ഗാസയ്ക്ക് ധനസഹായം നല്‍കിയിട്ടുണ്ട്. ഹമാസിനെയും താലിബാനെയും പിന്തുണയ്ക്കുന്നതില്‍ ഖത്തറിന്റെ പങ്ക് വലുതാണ്. ഖത്തറിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയായ അമേരിക്ക വലിയ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ചിലപ്പോഴൊക്കെ ഖത്തറിന്റെ ഇടപെടല്‍ യുഎസ്സിന് ഗുണം ചെയ്തിട്ടുമുണ്ട്. മേഖലയിലെ സംഘര്‍ഷങ്ങളില്‍ ഇടനിലക്കാരന്റെ റോളും യുഎസിനും മറ്റ് പാശ്ചാത്യ രാജ്യങ്ങള്‍ക്കും വിഷയങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയാത്തപ്പോള്‍ കളത്തില്‍ വരുന്നതും ഖത്തറാണ്. മിഡില്‍ ഈസ്റ്റില്‍ മറ്റൊരിടത്തും ഇല്ലാത്ത ഒരു ബാലന്‍സിങ് ആക്ടാണ് ദോഹ കളിക്കുന്നത്. ഇത് മറ്റ് അറബ് രാജ്യങ്ങള്‍ക്ക് ഇഷ്ടപ്പെടാത്തതും ഇറാനോട് അടുത്തതുമാണ്.

ഇന്ന് അറബ് രാഷ്ട്രങ്ങള്‍ക്കുപോലും ഇസ്രയേലിനോട് പഴയ ശത്രുതയില്ല. മൂന്നുതവണ അടിച്ചിട്ടും തോല്‍വിയേറ്റത്തിന്റെ പേടി കൊണ്ട് കൂടിയാവാം, അവര്‍ തങ്ങളുടെ പണി നോക്കി ഒതുങ്ങിക്കൂടുന്നു. പക്ഷേ ഈ ഭൂലോകത്തുനിന്ന് ഇസ്രയേലനെ തുടച്ചു നീക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച രാജ്യമാണ്, ഷിയാ മുസ്ലിം രാഷ്ട്രമായ, ഇസ്ലാമിക മതകാര്‍ക്കശ്യത്തിന്റെ അവസാന വാക്കായ ഇറാന്‍. അതോടെ ഇറാനെ തീര്‍ക്കുമെന്ന് മൊസാദും പ്രഖ്യാപിച്ചു. വലിയ വിലയാണ് ഇറാന്‍ അതിന് കൊടുക്കേണ്ടി വന്നത്. തങ്ങളുടെ കൊച്ചു രാജ്യത്തെ ഒരു മിസൈല്‍ പോലും വീഴാത്ത രീതില്‍ സംരക്ഷിക്കാന്‍ ഇസ്രയേലിന് കഴിഞ്ഞു. പക്ഷേ അവര്‍ നിരന്തരം ഇറാന് പണി കാടുത്തു. ഇസ്രയേല്‍ഹമാസ് യുദ്ധത്തോടെ ഈ പോര് മുറുകി ഒടുവില്‍ റെയ്‌സിയുടെ മരണത്തില്‍ വരെ എത്തി നില്‍ക്കുന്നു. റെയ്‌സി കൊല്ലപ്പെട്ടത് അറബ് രാജ്യങ്ങളുടെ ഉറക്കംകെടുത്തുന്നത് ഏതുനിമിഷവും മൊസാദിന്റെ വേട്ടയാടല്‍ ഉണ്ടാകാമെന്ന ഭയം ഖത്തറിനെ വിഴുങ്ങുന്നു.

മൊസാദിന് വേണ്ട യഹ്യയെ സംരക്ഷിക്കുന്നത് ഖത്തറാണ് എന്നതാണ് ഖത്തറിന്റെ തലതെറിക്കാന്‍ കാരണമാകുന്നത്. സെപ്റ്റമ്പര്‍ 7ന് ഇസ്രയേലിലേക്ക് ഇരച്ചുകയറി ഹമാസ് നടത്തിയ കൂട്ടക്കൊലയുടെ സൂത്രധാരന്‍. ലോകത്തെ ഏറ്റവും സജ്ജമായ സൈനികശേഷിയെന്ന ഖ്യാതിയുള്ള ഇസ്രയേലിനെ നാണം കെടുത്തിയ ആക്രമണമായിരുന്നു അത്. 2017 മുതല്‍ ഹമാസിന്റെ തലപ്പത്തുള്ള ഈ നേതാവാണ് താരതമ്യേന ദുര്‍ബലമായ സംഘത്തെ ഇസ്രയേലിന്റെ ആത്മവിശ്വാസം തകര്‍ക്കുന്ന വിധത്തില്‍ സജ്ജമാക്കിയത്. ഈ ഒരു മനുഷ്യനെ ജീവനോടെയോ അല്ലാതെയൊ കിട്ടിയാല്‍ തീരാവുന്ന ഒരു യുദ്ധത്തിന്റെ പേരില്‍ ഇപ്പോള്‍ 36,000 ത്തോളം ജീവനുകള്‍ ഗസ്സയില്‍ പൊലിഞ്ഞു കഴിഞ്ഞു. നന്നായി ഹീബ്രു ഭാഷ സംസാരിക്കുന്ന യഹിയ സിന്‍വറിന് ഇസ്രയേലികളുമായി അടുത്ത് ഇടപഴകാനുള്ള കഴിവ് അപാരമാണ്. അതുപോലെ തന്നെ അദ്ദേഹം ഹമാസിന്റെ യുവാക്കളെ ഈ ഭാഷ പഠിപ്പിച്ചു. തുടര്‍ന്ന് അയാള്‍ നടത്തിയ കെണിയാണ് ഇസ്രയേലിന് വലിയ ദുരന്തമുണ്ടാക്കിയത്. ഒക്ടോബറിലെ ഹമാസ് ആക്രമണത്തില്‍ നിര്‍ണ്ണായകമായതും അതാണ്.

ഹീബ്രു ഭാഷ പഠിപ്പിച്ച, 18,000 പലസ്തീന്‍ ചെറുപ്പക്കാരെ ഇസ്രയേലി വര്‍ക്ക് പെര്‍മിറ്റ് എടുപ്പിച്ച് സിന്‍വര്‍ ഇസ്രയേലിലേക്ക് അയച്ചു. ഇസ്രയേല്‍ ആകട്ടെ സോഷ്യല്‍ എഞ്ചിനീയറിങ്ങിന്റെ ഭാഗമായി ഇത് സ്വാഗതം ചെയ്തു. കാരണം ഗസ്സയില്‍ കൂലി വളരെ കുറവാണ്. അതിന്റെ ആറിരട്ടിയോളം ഒരു ദിവസം ഇസ്രയേലില്‍ ജോലി ചെയ്താല്‍ കിട്ടും. ഇസ്രയേലില്‍ ആവട്ടെ വീട്ടുജോലി അടക്കമുള്ള കാര്യങ്ങള്‍ ചെയ്യാന്‍, ആളെ ആവശ്യവുമുണ്ട്. അങ്ങനെ പ്രതിദിനം ഇത്രയേറെ ഫലസ്തീനികള്‍ രാവിലെ, ഗസ്സ അതിര്‍ത്തിയില്‍ പാസ് കാണിച്ച് ഇസ്രയേലിലേക്ക് വരികയും അവര്‍ അവിടെ ജോലി ചെയ്ത്, വൈകുന്നേരം ഗസ്സയിലേക്ക് തിരിച്ചുപോവുകയും ചെയ്യും. ഇങ്ങനെ രണ്ട് സമൂഹങ്ങള്‍ തമ്മില്‍ ഇടകലരുമ്പോള്‍, ഫലസ്തീനികളുടെ രോഷം നേര്‍പ്പിക്കപ്പെടുമെന്നായിരുന്നു ഇസ്രയേല്‍ കരുതിയത്. പക്ഷേ ഇത് യഹിയ സിന്‍വറിന്റെ കെണിയാണെന്ന് അവര്‍ അറിഞ്ഞില്ല. ഈ വിവരങ്ങളെല്ലാം ആക്രമണത്തില്‍ പിടിക്കപ്പെട്ടവരെ ചോദ്യം ചെയ്തതോടെയാണ് പിടികിട്ടിയത്. 2023 ഫെബ്രുവരി 13ന് അര്‍ധരാത്രി, ഇസ്രയേല്‍ സൈനിക വക്താവ് ഡാനിയല്‍ ഹെഗരി ഹമാസ് തലവന്‍ യഹിയ സിന്‍വറിനെ ജീവനോടെയോ അല്ലാതെയോ പടികൂടുമെന്ന് പ്രഖ്യാപിച്ചു. തീപ്പൊരി പ്രാസംഗികനും, സംഘാടകനുമായ ഈ ഹമാസ് നേതാവിന്റെ തലക്ക് ഇപ്പോള്‍ മൊസാദ് ലക്ഷങ്ങള്‍ വിലയിട്ടിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ജാഗ്രത ഇന്ന് ആവശ്യമാണ്. ചില ബന്ധങ്ങൾ കാരണം മാനസികമായും സാമ്പത്തികമായും ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യത  (10 minutes ago)

കരട് വോട്ടർ പട്ടിക 16ന്  (16 minutes ago)

ജയിലിലെ രാഹുലിനെക്കാൾ പുറത്തെ ദീപ കാട്ടുതീ..! ദീപയെ അറസ്റ്റ് ചെയ്യാൻ പോലീസ് രാഹുൽ ഇപ്പോഴും ACTIVE...!  (40 minutes ago)

ഒരിക്കലും കരുതാത്ത ജയില്‍ വാസം... അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ ജയിലില്‍, ശബരിമല സ്വര്‍ണക്കൊളള കേസില്‍ വീണ്ടും തന്ത്രിമാരുടെ മൊഴികളിലേക്ക് നീളും മുമ്പേ കുടുംബത്തില്‍ നിന്നും മറ്റൊരു  (47 minutes ago)

സനൽ പോറ്റി കൊച്ചിയിൽ നിര്യാതനായി...  (1 hour ago)

ദീപയെ അറസ്റ്റ് ചെയ്യാൻ രാത്രിക്ക് രാത്രി വീട്ടിൽ പോലീസ്..? സെല്ലിൽ നിരാഹാരം തുടങ്ങി രാഹുൽ ദീപാ ജോസഫ് റോമിലേക്ക്..ഉടൻ അറസ്റ്റ്  (1 hour ago)

കാച്ചാണിയിൽ റോഡരികിൽ നിന്ന കൂറ്റൻ മാവിന്റെ കൊമ്പൊടിഞ്ഞു  (1 hour ago)

സൂറത്തിൽ മലയാളി വിദ്യാർഥി ആത്മഹത്യ ചെയ്തു  (1 hour ago)

മൂന്ന് പേരെ കണ്ടെത്തി  (1 hour ago)

നടന്നത് ഒരു മണിക്കൂർ നീണ്ട വാദപ്രതിവാദം...ഒടുവിൽ പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നിലനിൽക്കുമെന്ന് കോടതി...രാഹുലിന്റെ റിമാൻഡ് റിപ്പോർട്ടിലെ വിശദാംശങ്ങൾ ഇങ്ങനെ  (1 hour ago)

സന്ദീപ് വാര്യര്‍ മുൻകൂർ ജാമ്യഹർജി സമർപ്പിച്ചു  (1 hour ago)

എംഎൽഎ കാനത്തിൽ ജമീലയുടെ ഖബറടക്കം ഇന്ന്  (2 hours ago)

സ്പൂഫിംഗ് 10 മിനിറ്റിൽ റിപ്പോർട്ട് ചെയ്യണം  (2 hours ago)

ഡിജിറ്റൽ തെളിവുകൾ മുദ്ര വെച്ച കവറിൽ കോടതിയിൽ സമർപ്പിച്ചു  (2 hours ago)

വിനാശകരമായ വീര്യം  (2 hours ago)

Malayali Vartha Recommends