ജി 7 രാജ്യങ്ങളുടെ ഉച്ചകോടിയിൽ ചർച്ചയായി ഗാസ; തടസങ്ങളെയെല്ലാം അതിജീവിച്ച് സഹായം ഉറപ്പാക്കണമെന്ന് ജി 7 രാജ്യങ്ങൾ; അന്താരാഷ്ട്ര നിയമപ്രകാരമുള്ള എല്ലാ വ്യവസ്ഥകളും പാലിക്കാൻ ഇസ്രായേൽ തയാറാകണം എന്നും യോഗത്തിൽ നിർദേശം

ജി 7 രാജ്യങ്ങളുടെ ഉച്ചകോടിയിലും ചർച്ചയായി ഗാസ. ഗസ്സയിലേക്ക് യാതൊരു തടസവുമില്ലാതെ സഹായം ഉറപ്പാക്കാൻ അടിയന്തര നടപടി വേണമെന്ന കാര്യത്തിലാണ് ഉച്ചകോടിയിൽ ചർച്ച നടന്നത്. തടസങ്ങളെയെല്ലാം അതിജീവിച്ച് സഹായം ഉറപ്പാക്കണമെന്നാണ് ജി 7 രാജ്യങ്ങൾ ആവശ്യപ്പെട്ടിരിയ്ക്കുന്നത്. അന്താരാഷ്ട്ര നിയമപ്രകാരമുള്ള എല്ലാ വ്യവസ്ഥകളും പാലിക്കാൻ ഇസ്രായേൽ തയാറാകണം എന്നും യോഗത്തിൽ നിർദേശമുയർന്നു.
ഉച്ചകോടിയിൽ ഇസ്രായേലിനോട് നിർണായകമായ ഒരു ആവശ്യം കൂടി മുന്നോട്ടു വച്ചിരിക്കുകയാണ് . വെസ്റ്റ് ബാങ്കിൽ ഫലസ്തീൻ ജനതയുടെ സാമ്പത്തിക സാഹചര്യത്തെ ബാധിക്കുമാറുള്ള നടപടികൾ മാറ്റണം എന്നാണ് ആ നിർദേശം. ഉച്ചകോടി ചില മുന്നറിയിപ്പ് കോഡ് നല്കിയിരിക്കുകായണ് . അതായത് ദ്വിരാഷ്ട്ര ഫോർമുല മാത്രമാണ് പശ്ചിമേഷ്യൻ പ്രശ്നപരിഹാരമെന്നാണ് ഒരു മുന്നറിയിപ്പ്. ഗസ്സയിൽ അടിയന്തര വെടിനിർത്തൽ നീളുന്നത് ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്നും മുന്നറിയിപ്പ്.
https://www.facebook.com/Malayalivartha
























