Widgets Magazine
05
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മേയര്‍ ആക്കുമെന്ന ഉറപ്പിലാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്: അവസാന നിമിഷം കേന്ദ്രം ഇടപെട്ടു; കേന്ദ്രനേതൃത്വം ഒരു തീരുമാനം എടുക്കുമ്പോള്‍ എതിര്‍ത്തുനിന്ന് പോടാ പുല്ലേയെന്ന് പറഞ്ഞ് ഇറങ്ങി ഓടാന്‍ പറ്റില്ലല്ലോ... ബിജെപിയെ വെട്ടിലാക്കി ശ്രീലേഖയുടെ പരസ്യപ്രതികരണം...


ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഇന്ന് കോടതിയുടെ നീക്കം.. കടകംപള്ളി ഇന്ന് തിരുവനന്തപുരത്ത് തിരിച്ചെത്തും..ഗണേഷ് കുമാറിന്റെ നീക്കം..പിണറായിക്ക് നെഞ്ചിടിപ്പ് കൂട്ടുമോ..?


തണുപ്പും ചൂടും ചേർന്ന കാലാവസ്ഥ; കേരളത്തിൽ കാലം തെറ്റിയ മഴയ്ക്കും സാധ്യത..


പുനർജനിയിൽ ആദ്യമായി അന്വേഷണം അവശ്യപ്പെട്ടത് ശ്രീ വിജയൻ സർക്കാരാണോ? ബിജെപി ആണോ? അത് ശ്രീ വി.ഡി. സതീശൻ ആണ്: അദ്ദേഹത്തോട് എനിക്കും നിങ്ങൾക്കും യോജിക്കാം, വിയോജിക്കാം, എതിർക്കാം, അനുകൂലിക്കാം: പക്ഷേ അതിന്റെ പേരിൽ പുനർജനി പോലെ മനുഷ്യരെ ചേർത്ത് നിർത്തുന്ന ഒരു പദ്ധതിയെ എതിർക്കുന്നത് ജനവിരുദ്ധം: പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ


ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസം നടപ്പിലാക്കണമെന്നാവശ്യം.... ജനുവരി 27ന് രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടന

സംഘർഷം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ച് പലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് മുസ്തഫ...നരേന്ദ്ര മോദിയെ അഭിനന്ദിച്ച് കൊണ്ട് അയച്ച കത്തിലാണ് സഹായം അഭ്യർത്ഥിക്കുന്നത്..

16 JUNE 2024 01:58 PM IST
മലയാളി വാര്‍ത്ത

More Stories...

അടുത്ത ലക്‌ഷ്യം ഗ്രീൻലാൻഡ് , തുറന്നു പറഞ്ഞു ട്രംപ് ; സൂചിപ്പിച്ച് പോസ്റ്റ് പങ്കുവച്ച് അടുത്ത അനുയായി; "അനാദരവ്" എന്ന് ഗ്രീൻലാൻഡ് പ്രധാനമന്ത്രി; ഭീഷണി നിർത്തണമെന്ന് ഡെൻമാർക്ക് പ്രധാനമന്ത്രി

മഡുറോയെ പിടികൂടിയ ഫ്യൂർട്ടെ ടിയുനയിൽ സൈനിക താവളത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾ ഉപഗ്രഹ ചിത്രങ്ങൾ കാണിക്കുന്നു

കാമുകിയെ കൊന്ന ശേഷം കാണാനില്ലെന്ന് പരാതി നൽകി; പോലീസ് അന്വേഷണം ശക്തമാകുന്നതിനു മുമ്പ് ഇന്ത്യയിലേക്ക് കടന്ന് കാമുകൻ

ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ച് ശക്തി പ്രകടിപ്പിച്ച് ഉത്തരകൊറിയ

എന്താണ് ഡെൽറ്റ ഫോഴ്‌സ്? അമേരിക്കൻ സൈനിക പ്രത്യേക യൂണിറ്റ് മഡുറോയെ 'പിടിച്ചു'..ഉരുക്ക് വാതിലുകൾ പൊളിച്ച് താവളം തകർത്ത് തരിപ്പണമാക്കി..വെനിസ്വേലയെ ഇനി ഞങ്ങൾ നയിക്കും: യുഎസ് സൈനിക നടപടിയെ പ്രശംസിച്ച് ട്രംപ്..

തുടക്കം മുതൽ തന്നെ ഇസ്രായേൽ പലസ്‌തീൻ വിഷയത്തിൽ ഇരു രാജ്യങ്ങളെയും പിണക്കാതെയുള്ള നിലപാടുകളാണ് ഇന്ത്യൻ പ്രധനമന്ത്രി മോഡി സ്വീകരിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഇരു രാജ്യങ്ങളിലെയും ഭരണ തലവന്മാരാരുമായും ഇന്ത്യക്ക് സൗഹൃദപരമായിട്ട് ആശയ വിനിമയം നടത്താനുള്ള സ്വാതന്ത്ര്യം നിലനിൽക്കുന്നുണ്ട് . തുടക്കത്തിൽ തന്നെ ഇന്ത്യ രണ്ടു രാജ്യങ്ങളോടും യുദ്ധം നിർത്തുവാനായിട്ട് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സംഘർഷം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ച് പലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് മുസ്തഫ. വെടി നിർത്തലിനും മാനുഷിക സഹായങ്ങൾക്ക് വേണ്ടിയും ഇന്ത്യ ഇടപെടണമെന്നാണ് അദ്ദേ​ഹത്തിന്റെ ആവശ്യം. മൂന്നാമതും പ്രധാനമന്ത്രിയയതിന് പിന്നാലെ നരേന്ദ്ര മോദിയെ അഭിനന്ദിച്ച് കൊണ്ട് അയച്ച കത്തിലാണ് സഹായം അഭ്യർത്ഥിക്കുന്നത്.

 

ഗാസയിലെ സംഘർഷം അവസാനിപ്പിക്കുന്നതിൽ ഇന്ത്യക്ക് ബൃ​ഹത്തായ പങ്ക് വഹിക്കാൻ സാധിക്കുമെന്ന് മുസ്തഫ കത്തിൽ കുറിക്കുന്നു. ആ​ഗോള നേതാവെന്ന നിലയിലും മനുഷ്യാവകാശങ്ങളെയും സമാധാനത്തെയും വിലമതിക്കുന്ന രാഷ്‌ട്രമെന്ന നിലയിലും ​ഗാസയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ കാര്യമായ പങ്ക് വഹിക്കാൻ ഭാരതത്തിന് സാധിക്കും. ​​ഗാസയിലെ ജനങ്ങളെ സഹായിക്കണമെന്നും ഉടനടി വെടിനിർത്തലിന് നയതന്ത്രപരമായി ഇടപെടണമെന്നും പലസ്തീൻ പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.ഗാസയ്‌ക്ക് മാനുഷിക സഹായം വർദ്ധിപ്പിക്കാനും, പലസ്തീൻ പൗരന്മാരുടെ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കാൻ അന്താരാഷ്‌ട്ര സമൂഹവുമായി സഹകരിക്കാനും, ദൃഢനിശ്ചയം ചെയ്യാനും ഇന്ത്യ എല്ലാ നയതന്ത്ര മാർഗങ്ങളും ഉപയോഗിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കത്തിൽ പറയുന്നു.

പലസ്തീൻ ജനതയെ തുടർച്ചയായി പിന്തുണയ്‌ക്കുന്നതിനും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനും പ്രധാനമന്ത്രിയോട് നന്ദി അറിയിക്കുന്നതായും മുസ്തഫ പറഞ്ഞു.പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് വിജയത്തെയും അദ്ദേഹം അഭിനന്ദിച്ചു. രാഷ്‌ട്ര സേവനത്തോടുള്ള അചഞ്ചലമായ സമർപ്പണത്തിനും ആഗോള തലത്തിലെ പുരോഗതിയുടെയും നേട്ടമാണ് മൂന്നാമതും പ്രധാനമന്ത്രി പദത്തിലെത്തിച്ചതെന്നും അദ്ദേഹം കത്തിൽ കൂട്ടിച്ചേർത്തു.അതെ സമയം കേരളത്തിൽ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോക കേരള സഭ പ്രമേയം പാസാക്കി. പലസ്തീനിലെ കൂട്ടക്കുരുതിയില്‍ നിന്ന് ഇസ്രായേല്‍ പിന്‍മാറണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. പലസ്തീന്‍ എംബസി കൈമാറിയ പതാക സ്പീക്കര്‍ എഎന്‍ ഷംസീര്‍ ഏറ്റുവാങ്ങി.പലസ്തീന്‍ എംബസി കൈമാറിയ കഫിയ പ്രമേയാവതാരകന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

 

36000ത്തോളം മനുഷ്യനെ കൂട്ടക്കുരുതി നടത്തിയ യുദ്ധത്തില്‍ നിന്ന് ഇസ്രായേല്‍ പിന്മാറണമെന്ന് പ്രമേയം അവതരിപ്പിച്ച് സഭാംഗം റജീന്‍ പുക്കുത്ത് പറഞ്ഞു. അതേസമയം പലസ്തീന്‍ അടക്കം പത്ത് പ്രമേയങ്ങളാണ് ഇന്ന് ലോക കേരള സഭയില്‍ പാസാക്കിയത്.ലോക കേരള സഭയുടെ നാലാം സമ്മേളനമാണ് തിരുവനന്തപുരത്ത്. ഇന്ന് സമ്മേളനം അവസാനിക്കും. നേരത്തെ കുവൈത്ത് ദുരന്തത്തെ തുടര്‍ന്ന് സമ്മേളനം വെട്ടിച്ചുരുക്കിയിരുന്നു. ദു:ഖസൂചകമായി ഉദ്ഘാടന സമ്മേളനവും ആഘോഷ പരിപാടികളും ഒഴിവാക്കിയാണ് സമ്മാനം ആരംഭിച്ചത്. നിയമസഭയിലെ മുഴുവന്‍ അംഗങ്ങളും എംപിമാരും കേരളത്തിനകത്തും പുറത്തുമുള്ള മലയാളി പ്രതിനിധികളുമാണ് ലോക കേരള സഭയില്‍ പങ്കെടുക്കുന്നത്.

 

വിമാനക്കൂലി മുതല്‍ എന്‍ആര്‍ഐ ക്വാട്ടയിലെ ചൂഷണം വരെ സമ്മേളനത്തില്‍ ചര്‍ച്ചയായി. പ്രവാസി ക്ഷേമ പദ്ധതികള്‍ തങ്ങള്‍ക്കും ലഭ്യമാക്കണമെന്ന് ഇതര സംസ്ഥാന മലയാളികളും ആവശ്യപ്പെട്ടു. മടങ്ങിവരുന്ന പ്രവാസികളുടെ നിക്ഷേപങ്ങള്‍ക്ക് ഗ്രീന്‍ ചാനല്‍ ഒരുക്കണം, മൃതദേഹങ്ങള്‍ കൊണ്ടുവരുന്നതിന് എംബാം സര്‍ട്ടിഫിക്കറ്റ് മുന്‍കൂര്‍ വേണമെന്ന നിബന്ധന ഒഴിവാക്കണമെന്നും പ്രവാസി അദാലത്ത് സംഘടിപ്പിക്കണമെന്നും ആവശ്യം ഉയര്‍ന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മേയര്‍ ആക്കുമെന്ന ഉറപ്പിലാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്: അവസാന നിമിഷം കേന്ദ്രം ഇടപെട്ടു; കേന്ദ്രനേതൃത്വം ഒരു തീരുമാനം എടുക്കുമ്പോള്‍ എതിര്‍ത്തുനിന്ന് പോടാ പുല്ലേയെന്ന് പറഞ്ഞ് ഇറങ്ങി ഓടാന്‍ പറ  (8 minutes ago)

'നിങ്ങള്‍ ദൈവത്തെപ്പോലും വെറുതെ വിട്ടില്ല... കെ പി ശങ്കരദാസിന്റെ ഹര്‍ജി തള്ളി സുപ്രീംകോടതി  (8 minutes ago)

ശബരിമലയിൽ വമ്പൻ ട്വിസ്റ്റ്! ഐ.ബി. അന്വേഷണം തുടങ്ങി എസ്. ഐ.ടി. സംശയനിഴലിൽ  (15 minutes ago)

മോദി പറഞ്ഞാലും കേൾക്കില്ല ശാസ്തമംഗലം വിട്ടില്ല...!ശ്രീലേഖ നിയമസഭയിൽ മത്സരിക്കില്ല ഉറപ്പിച്ച് നീക്കം..!വീട് കയറി രാജീവ്  (22 minutes ago)

സൗജന്യ ലാപ് ടോപ് വിതരണത്തിന് ഇന്ന് തുടക്കമാവും... എം.കെ. സ്റ്റാലിൻ പദ്ധതിയുടെ ഉദ്ഘാട  (31 minutes ago)

900 ബസ്‌ സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ...  (42 minutes ago)

പരുക്കേറ്റ് കർഷകൻ മരിച്ചു പിന്നാലെ പുലിയും ...  (51 minutes ago)

പിണറായിയുടെ നെഞ്ചത്ത് റീത്ത് വച്ച് അച്ചു ഉമ്മൻ ഇറങ്ങി..! ഗെയിം ചേഞ്ചർ അച്ചു തന്നെ തൃപ്പൂണിത്തുറയിൽ ട്വിസ്റ്റ്...!  (58 minutes ago)

സി.യു.ഇ.ടി യു.ജി 2026 പരീക്ഷയുടെ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു  (1 hour ago)

കൂമ്പുഴ പാലത്തിനടുത്ത് കാറുകൾ കൂട്ടിയിടിച്ച് ഒരു മരണം, നാലു പേർക്ക് പരുക്ക്  (1 hour ago)

പിണറായിയുടെ മാസ്റ്റർ പ്ലാൻ  (1 hour ago)

2036-ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ പൂർണശക്തിയോടെ തയ്യാറെടുക്കുകയാണെന്ന് പ്രധാനമന്ത്രി  (1 hour ago)

തണുപ്പും ചൂടും ചേർന്ന കാലാവസ്ഥ; കേരളത്തിൽ കാലം തെറ്റിയ മഴയ്ക്കും സാധ്യത..  (1 hour ago)

സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 1160 രൂപയുടെ വർദ്ധനവ്  (2 hours ago)

ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ ...  (2 hours ago)

Malayali Vartha Recommends