ഹിറ്റ്‌ലര്‍ ആത്മഹത്യ ചെയ്തിട്ടില്ല; 95 വയസുവരെ ജീവിച്ചിരുന്നതായി വെളിപ്പെടുത്തല്‍

നേതാജിയുടെ മരണത്തെ തുടര്‍ന്നുള്ള അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കെ ലോകത്തെ ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്ത. ലോകം കണ്ട ഏറ്റവും ക്രൂരനായ സേച്ഛാധിപതി അഡോള്‍ഫ് ഹിറ്റ്‌ലര്‍ രണ്ടാം ലോക മഹായുദ്ധ പരാജയത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്തകള്‍ വ്യാജമെന്ന് റിപ്പോര്‍ട്ട്. ഹിറ്റ്‌ലര്‍ 95 വയസുവരെ ജീവിച്ചതായും ബ്രസീലിലെ ഒരു കൊച്ചു ഗ്രാമത്തില്‍ കറുത്തവര്‍ഗക്കാരിയായ കാമുകിക്കൊപ്പമാണ് ഹിറ്റ്‌ലര്‍ ശിഷ്ടകാലം കഴിച്ചുകൂട്ടിയതെന്നുമാണ് പുതിയ വാദം ഉയര്‍ന്നത്.
സിമോനി റെനേ ഗുവേരെയ്‌രോ ഡിയസ് എഴുതിയ 'ഹിറ്റ്‌ലര്‍ ഇന്‍ ബ്രസീല്‍ഹിസ് ലൈഫ് ആന്‍ഡ് ഹിസ് ഡത്ത്' എന്ന പുസ്തകത്തിലാണ് പുതിയ വാദമുഖങ്ങളുള്ളത്. രണ്ടാം ലോക മഹായുദ്ധം പരാജയപ്പെടുമെന്ന് ഉറപ്പായതോടെ ഹിറ്റ്‌ലര്‍ ജര്‍മനിയില്‍നിന്ന് പരാഗ്വയിലേക്കും, തുടര്‍ന്ന് അര്‍ജന്റീനയിലേക്കും അവിടെനിന്ന് ബ്രസീലിലെ മാട്ടോ ഗ്രോസോ എന്ന ഗ്രാമത്തിലേക്കും കടക്കുകയായിരുന്നു എന്ന് പുസ്തകം അവകാശപ്പെടുന്നു. തന്റെ വാദങ്ങളെ പിന്തുണയ്ക്കുന്നതിനായി ഹിറ്റലര്‍ മരിക്കുന്നതിന് രണ്ടുവര്‍ഷം മുമ്പ് 1984ല്‍ കാമുകി കട്ടിങ്ഗായുമൊത്ത് സമയം ചിലവഴിക്കുന്ന ഒരു ചിത്രവും പുസ്തകത്തില്‍ ഡിയസ് നല്‍കിയിട്ടുണ്ട്.
ഹിറ്റ്‌ലറുടെ മുഖസാദൃശ്യമുള്ളയാളില്‍ ഹിറ്റ്‌ലറിന് സമാനമായ മീശ ഫോട്ടോഷോപ്പിലൂടെ ചേര്‍ത്ത് ഡിയസ് തട്ടിപ്പ് നടത്തുകയാണെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. എഴുത്തുകാരിയുടെ വാദങ്ങളെ ബ്രസീലിലെ ഗവേഷകരും തള്ളിക്കളഞ്ഞു. എന്നാല്‍ ഹിറ്റ്‌ലര്‍ ബര്‍ളിനില്‍നിന്ന് ദക്ഷിണ അമേരിക്കയിലേക്ക് കടന്നതായ ചില വാദങ്ങളും നിലവിലുണ്ട്. എന്നിങ്ങനെയാണെങ്കിലും ഹിറ്റ്‌ലറുടെ മരണത്തില്‍ വ്യക്തമായ വിശദീകരണം നല്‍കാന്‍ ഒരു ചരിത്രകാരനും ഇതുവരെ സാധിച്ചിട്ടില്ല. ഹിറ്റ്‌ലറുടെ മരണം ഉത്തരംകിട്ടാത്ത ചോദ്യമായി തുടരുകയാണ്.
അഡോള്‍ഫ് ലെയ്പ്‌സിഗ് എന്ന പേരാണ് ബ്രസീലില്‍ ഹിറ്റ്‌ലര്‍ ഉപയോഗിച്ചിരുന്നത്. 'പഴയ ജര്‍മന്‍കാരന്‍( ദി ഓള്‍ഡ് ജര്‍മന്‍)' എന്നാണ് പ്രദേശവാസികള്‍ ഹിറ്റ്‌ലറിനെ വിളിച്ചിരുന്നത്. വത്തിക്കാനിലുള്ള സുഹൃത്തുക്കള്‍ നല്‍കിയ ഒരു ഭൂപടത്തിന്റെ അടിസ്ഥാനത്തില്‍ ഒളിച്ചുവച്ചിരിക്കുന്ന ഒരു നിധി കണ്ടെത്തുന്നതിനാണ് ഹിറ്റ്‌ലര്‍ ഇവിടെ എത്തിയതെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്.
1945 ഏപ്രില്‍ 30ന് ലോകമഹായുദ്ധത്തിന് അവസാനം കുറിച്ചുകൊണ്ട് ബര്‍ലിനിലെ ബങ്കറില്‍ ഹിറ്റ്‌ലര്‍ വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തുവെന്ന റിപ്പോര്‍ട്ടുകളെയും ഡിയസ് തള്ളിക്കളഞ്ഞു. അഡോള്‍ഫ് ലെയ്പ്‌സിഗിന്റെ കുഴിമാടത്തില്‍നിന്ന് ശരീര ഭാഗങ്ങള്‍ പുറത്തെടുത്ത് ഡി.എന്‍.എ പരിശോധനയിലൂടെ തന്റെ വാദം വിലയിരുത്തണമെന്നും ഡിയസ് പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha