അവസരം കിട്ടിയാല്‍ മലാലയെ വീണ്ടും ആക്രമിക്കുമെന്ന് താലിബാന്‍

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പോരാടുന്ന മലാല യൂസഫ്‌സായിയ്‌ക്ക് വീണ്ടും താലിബാന്‍ ഭീഷണി. മലാല ഇസ്ലാമിനെതിരെ പ്രവര്‍ത്തിക്കുന്നതായും അതിനാല്‍ തന്നെ ഒരു അവസരം ലഭിച്ചാല്‍ മലാലയെ ആക്രമിക്കുമെന്നുമാണ് താലിബാന്‍ വക്താവ് ഷാഹിദുള്ള ഷാഹിദ് പറഞ്ഞത്. മലാലയെ വധിക്കുന്നതില്‍ തങ്ങള്‍ അഭിമാനിക്കുന്നതായും ഷാഹിദുള്ള കൂട്ടിച്ചേര്‍ത്തു.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നിഷേധിച്ച താലിബാന്‍ നിലപാടിനെതിരേ പ്രവര്‍ത്തിച്ചതിന് കഴിഞ്ഞ ഒക്‌ടോബറില്‍ മലാലയെ താലിബാന്‍ തീവ്രവാദികള്‍ ആക്രമിച്ചിരുന്നു. തുടര്‍ന്ന് ഗുരുതരമായ പരിക്കേറ്റ മലാലയെ ചികിത്സക്കായ് ലണ്ടനില്‍ കൊണ്ടുപോയി. തീവ്രവാദ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ആരോഗ്യം വീണ്ടെടുത്ത മലാലയ്‌ക്കും കുടുംബത്തിനും ലണ്ടനില്‍ താമസിക്കാന്‍ അനുമതി ലഭിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha