Widgets Magazine
19
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

DO IT നെതന്യാഹുവിന്റെ ഘോരപ്രഖ്യാപനം..! ലെബനോൻ പിളർന്നു,സിറിയ ചാരം കല്ലിന്മേൽ കല്ലില്ലാതാക്കി..

01 OCTOBER 2024 04:38 PM IST
മലയാളി വാര്‍ത്ത

ഇസ്രയേല്‍ ലെബനനില്‍ കരയുദ്ധം തുടങ്ങി. ഹിസ്ബുള്ളയുടെ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് കരയാക്രമണം. പരിമിത കരയാക്രമണാണ് നടത്തുന്നതെന്ന് ഇസ്രയേല്‍ അറിയിച്ചു. ബെയ്‌റൂട്ടില്‍ വ്യോമാക്രമണവും തുടരുകയാണ്. ബോംബുകള്‍ തുരുരുതാ വര്‍ഷിക്കുകയായിരുന്നു ഇസ്രയേല്‍. അതിര്‍ത്തിയിലെ ജനങ്ങളോട് ഒഴിഞ്ഞു പോകാന്‍ ഇസ്രയേല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ സമാധാന നീക്കവുമായി ഫ്രാന്‍സും രംഗത്തു വന്നു. ഇതിന് ഇസ്രയേല്‍ വഴങ്ങില്ലെന്നാണ് സൂചന. അതിനിടെ കരയുദ്ധത്തിന് തുനിഞ്ഞാല്‍ തിരിച്ചടിക്കാന്‍ പൂര്‍ണസജ്ജരാണെന്ന് ഹിസ്ബുള്ളയുടെ ഉപമേധാവി നയീം ഖാസിം പ്രഖ്യാപിച്ചു. നസ്രുള്ള വധത്തിനുശേഷം ഒരു ഹിസ്ബുള്ള നേതാവ് നടത്തുന്ന ആദ്യ പൊതുപ്രസ്താവനയാണിത്.

ലോകരാജ്യങ്ങളുടെ മുന്നറിയിപ്പ് തള്ളിയാണ് ലെബനോനില്‍ ഇസ്രയേല്‍ കരയുദ്ധം തുടങ്ങിയത്.തെക്കന്‍ ലെബനോനില്‍ ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. വടക്കന്‍ അതിര്‍ത്തി ഇസ്രായേല്‍ യുദ്ധമേഖലയായി പ്രഖ്യാപിച്ചു. ബെയ്‌റൂട്ടിലും ആക്രമണം തുടരുകയാണ് ഇസ്രേയേല്‍. അതിനിടെ ഹിസ്ബുള്ള മേധാവി ഹസന്‍ നസ്രുള്ളയെ വധിച്ചതിനു പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തരമായി യു എന്‍ രക്ഷാസമിതിയുടെ യോഗം വിളിക്കണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടു.

 

 

ഇസ്രയേല്‍ കയധിനിവേശം തുടങ്ങിയാല്‍ തിരിച്ചടിക്കുമെന്നാണ് ഹിസ്ബുള്ള പറഞ്ഞതെങ്കിലും സംഭവിച്ചത് മറിച്ചാണ്. അഞ്ചു കിലോമീറ്റര്‍ അവര്‍ പിന്മാറിയെന്നാണ് റിപ്പോര്‍ട്ട്. പരിമിത കരയുദ്ധമെന്ന് ഇസ്രയേല്‍ പറയുമ്പോഴും അതിശക്തമായ ആക്രമണമാണ് നടത്തുന്നതെന്നാണ് സൂചന. ഹിസ്ബുള്ളയെ തൂത്തെറിയുമെന്ന് പ്രഖ്യാപിച്ചാണ് ഇസ്രയേല്‍ ഇടപെടല്‍.


ഏതുസാധ്യതയെയും നേരിടുമെന്നും യുദ്ധലക്ഷ്യങ്ങള്‍ നേടാന്‍ ഇസ്രയേലിനാകില്ലെന്നും ഹിസ്ബുള്ള നേതാവ് നയീം പറഞ്ഞു. ഇസ്രയേലിന്റെ അടുത്തനീക്കം കരയാക്രമണമായിരിക്കുമെന്ന ആശങ്ക ശക്തമാകുന്നതിനിടെയാണിത്. അതിനുള്ള സൂചനകള്‍നല്‍കി ഇതിനോടകം ഇസ്രയേല്‍ കരുതല്‍സേനാംഗങ്ങളെ തിരിച്ചുവിളിക്കുകയും കൂടുതല്‍ സൈനികരെയും കവചിതവാഹനങ്ങളും ലെബനന്‍ അതിര്‍ത്തിയിലെത്തിക്കുകയും ചെയ്തിരുന്നു. നസ്രുള്ള വധത്തോടെ എല്ലാം കഴിഞ്ഞിട്ടില്ലെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് മുന്നറിയിപ്പുനല്‍കി. അതേസമയം, വെടിനിര്‍ത്തല്‍ക്കരാറിലെത്താന്‍ ഇസ്രയേലിനോടും ഹിസ്ബുള്ളയോടും ലെബനീസ് പ്രധാനമന്ത്രി നജീബ് മികാതി ആവശ്യപ്പെട്ടു. എന്നാല്‍ ഇസ്രയേല്‍ വഴങ്ങില്ല. ഇതിനൊപ്പമാണ് ഫ്രാന്‍സും സമാധാന ശ്രമം നടത്തുന്നത്.

 

തിങ്കളാഴ്ച ബെകാ വാലിയിലുണ്ടായ ആക്രമണത്തില്‍ ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആറ്് ആരോഗ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. സംഘര്‍ഷം തുടങ്ങിയശേഷം ആദ്യമായി മധ്യ ബയ്റുത്തിലും ഇസ്രയേല്‍ ആക്രമണം നടത്തി. പാര്‍പ്പിടസമുച്ചയം തകര്‍ന്ന് ഒരാള്‍ മരിച്ചു. 16 പേര്‍ക്ക് പരിക്കേറ്റു. ഇവിടത്തെ കോല പട്ടണത്തിലുണ്ടായ ആക്രമണത്തില്‍ പലസ്തീന്‍ അനുകൂല സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദ ലിബറേഷന്‍ ഓഫ് പലസ്തീന്റെ (പി.എഫ്.എല്‍.പി.) മൂന്നുനേതാക്കള്‍ കൊല്ലപ്പെട്ടു.

അതിന് മുമ്പുള്ള ദിവസങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടു. രണ്ടാഴ്ചത്തെ ആക്രമണങ്ങളില്‍ രാജ്യത്ത് ആയിരത്തിലേറെപ്പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ആറായിരത്തിലേറെപ്പേര്‍ക്ക് പരിക്കേറ്റു. ഹിസ്ബുള്ളയുടെ പ്രധാന കമാന്‍ഡര്‍മാരെയെല്ലാം ഇസ്രയേല്‍ വധിച്ചു. 10 ലക്ഷം പേര്‍ അഭയാര്‍ഥികളായി. ഒരാഴ്ചകൊണ്ട് ലെബനനില്‍നിന്ന് സിറിയയിലേക്ക് ഒരുലക്ഷംപേര്‍ പലായനം ചെയ്‌തെന്ന് യു.എന്‍. അറിയിച്ചു.


നസ്രുള്ളയെ വധിക്കാന്‍ കഴിഞ്ഞത് ചരിത്രപരമായ വഴിത്തിരിവാണെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചത്. ഇസ്രയേല്‍ ആക്രമണങ്ങളെ തുടര്‍ന്ന് ലെബനോനില്‍ നിന്നും പലായനം ചെയ്തവരുടെ അന്‍പതിനായിരം കടന്നു.

 

കരയാക്രമണത്തിന് ഒരുങ്ങുകയാണെങ്കിൽ അതിനെ നേരിടാൻ തങ്ങൾ പൂർണ സജ്ജരാണെന്ന് ഹിസ്ബുല്ല ഉപമേധാവി ശൈഖ് നഈം ഖാസിം വ്യക്തമാക്കിയിരുന്നു. പുതിയ നേതൃത്വത്തെ സംഘടന ചട്ടപ്രകാരം ഉടൻ തെരഞ്ഞെടുക്കുമെന്നും ലബനാനിലെ സാധാരണക്കാരെയാണ് ഇസ്രായേൽ കൂട്ടക്കൊല ചെയ്യുന്നതെന്നും ശൈഖ് നഈം ഖാസിം പറഞ്ഞു. മേഖലാ യുദ്ധം ഒഴിവാക്കാൻ ഇരുപക്ഷവും വെടിനിർത്തലിനു തയാറാകണമെന്ന് യു.എസ്പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു. അതേസമയം കൂടുതൽ എഫ് 16, എഫ് 15 പോർവിമാനങ്ങളും മറ്റു യുദ്ധോപകരണങ്ങളും മേഖലയിലേക്ക് അയക്കാൻ പെന്‍റഗൺ തീരുമാനിച്ചു. പശ്ചിമേഷ്യയിൽ യു.എസ് സൈനികരുടെ സുരക്ഷ മുൻനിർത്തിയാണ് തീരുമാനമെന്നും പെന്‍റഗൺ. ഇസ്മാഈൽ ഹനിയ്യയുടെയും ഹസൻ നസ്റുല്ലയുടെയും കൊലക്ക് പ്രതികാരം ഉറപ്പാണെന്ന് ഇറാന്‍ താക്കീത് നല്‍കി. ഹുദൈദ ആക്രമണത്തിന് ഇസ്രായേലിനെതിരെ കണക്കുതീർക്കുമെന്ന് യെമനിലെ ഹൂതികളും വ്യക്തമാക്കി. തങ്ങളുടെ ഡ്രോൺ ഞായറാഴ്ച ഹൂതികൾ വെടിവെച്ചിട്ടതായി അമേരിക്ക സ്ഥിരീകരിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎഇയിൽ പ്ലാസ്റ്റിക് നിരോധനം 2026 മുതൽ ഡിസ്‌പോസിബിൾ ഉൽപ്പന്നങ്ങൾക്ക് പൂർണ്ണ വിലക്ക്  (6 hours ago)

പ്രവാസികളേ 2026 ൽ നാട്ടിലേയ്ക്ക് വരുന്നുണ്ടോ ? യുഎഇയിൽ നീണ്ട അവധി വിമാനടിക്കറ്റ് ഇപ്പോഴേ എടുക്കൂ !!  (6 hours ago)

കള്ളൻ...കള്ളൻ....ജീവൻ പോയി...കള്ളനാണെന്ന് ആരോപ്പിച്ച് ആൾക്കൂട്ട മർദനം...ഇതരസംസ്ഥാന തൊഴിലാളി മരിച്ചു...ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണനാണ് മരിച്ചത്  (7 hours ago)

സംസ്ഥാനത്തിന് കനത്ത ആഘാതമേൽപ്പിച്ചു കേന്ദ്രസർക്കാർ...വായ്പാ പരിധിയിൽ 5900 കോടി രൂപയുടെ കുറവ് വരുത്തിയെന്ന് ധനമന്ത്രി  (7 hours ago)

ഇതാണോ ഹേ..നിങ്ങളുടെ സ്ത്രീ സുരക്ഷ..! ഇനിയും ദൃശ്യങ്ങളും തെളിവുകളും പുറത്തുവരാതെ എത്രയെത്ര നിരപരാധികളെയായിരിക്കും പൊലീസിലെ ക്രിമിനലുകള്‍ ആക്രമിച്ചിട്ടുണ്ടാകുക...വി ഡി സതീശൻ  (7 hours ago)

'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'..വനിത ഉദ്യോഗസ്ഥരെ അടക്കം യുവതി കയ്യേറ്റം ചെയ്തു...എല്ലാം പെട്ടെന്നുണ്ടായ പ്രതികരണം...പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ  (7 hours ago)

മുഖ്യമന്ത്രിയുടെ ഇടപെടൽ, സ്ത്രീയെ പൊലീസ് മർദ്ദിക്കുന്നതിന്റെ സിസി‌ടിവി ദൃശ്യം പുറത്ത്...അടിയന്തര നടപടിയെടുക്കാൻ ഡിജിപിക്ക് നിർദേശം നൽകി പിണറായി വിജയൻ....സംഭവം നടന്നത് 2024ൽ  (7 hours ago)

എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ അക്രമണം..കൂടുതൽ വിവരങ്ങൾ പുറത്ത്..'നിയമപാലകർ ഇങ്ങനെ ചെയ്താല്‍ എന്ത് ചെയ്യും? സ്റ്റേഷനിലെ ആക്രമണം കണ്ട് കുട്ടികൾ പേടിച്ചു, നിയമപോരാട്ടം തുടരും  (7 hours ago)

സി പി എം മടങ്ങുന്നു... 2019 ജനുവരിയിലേക്ക്... വീണ്ടും ബിന്ദു അമ്മിണിയും സംഘവും നടേശ - നായർ കളിക്ക് കർട്ടൻ  (7 hours ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമുള്ള വിബി ജി റാം ജി ബില്‍ ലോക്‌സഭ പാസ്സാക്കി  (8 hours ago)

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു  (8 hours ago)

കുട്ടികളെ പഠിപ്പിക്കാന്‍ വന്ന അധ്യാപകനൊപ്പം ഒളിച്ചോടിയ ഭാര്യയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഭര്‍ത്താവ്  (9 hours ago)

ഗര്‍ഭിണിയാണെന്ന് പറഞ്ഞിട്ടും യുവതിക്ക് പൊലീസ് സ്‌റ്റേഷനില്‍ ക്രൂര മര്‍ദനം  (9 hours ago)

ബസില്‍ കടത്താന്‍ ശ്രമിച്ച 8 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി  (11 hours ago)

അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപിന്റെ കോടതിയലക്ഷ്യ ഹര്‍ജി  (11 hours ago)

Malayali Vartha Recommends