Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

19 മിനിറ്റ് കൊണ്ട് കള്ളന്‍ അടിച്ചുമാറ്റിയത് 111 കോടിയുടെ വജ്രാഭരണങ്ങള്‍

31 DECEMBER 2024 05:46 PM IST
മലയാളി വാര്‍ത്ത

ആഡംബര ബംഗ്ലാവില്‍ നിന്ന് 19 മിനിറ്റ് കൊണ്ട് കള്ളന്‍ അടിച്ചുമാറ്റിയത് 111 കോടിയുടെ വജ്രാഭരണങ്ങള്‍. വാച്ചുകളും ആഭരണങ്ങളും ആഡംബര ബാഗുമാണ് നിമിഷനേരം കൊണ്ട് തട്ടിയെടുത്ത മോഷ്ടാവ് വന്ന വഴിയേ തന്നെയാണ് രക്ഷപ്പെട്ടത്. ബ്രിട്ടനിലെ സെന്റ് ജോണ്‍സ് വുഡിലെ അവന്യൂ റോഡിലെ ആഡംബര ബംഗ്ലാവില്‍ നിന്നാണ് വലിയ രീതിയിലുള്ള മോഷണം നടന്നത്. രണ്ടാം നിലയിലെ ജനലിലൂടെ ബംഗ്ലാവിന് അകത്ത് കയറിയ മോഷ്ടാവ് കഷ്ടിച്ച് അഞ്ച് മിനിറ്റോളം സമയമാണ് മുറികളിലൂടെ അതിവേഗ മോഷണത്തിനായി ചെലവിട്ടത്. വീട്ടില്‍ ആളുകള്‍ ഉള്ള സമയത്തായിരുന്നു മോഷണമെന്നതാണ് അമ്പരപ്പിക്കുന്ന കാര്യം.

യുവാവിന്റെ ആദ്യ മോഷണമല്ല ഇതെന്ന് വ്യക്തമാണ് സിസിടിവിയിലെ ദൃശ്യങ്ങള്‍. ബ്രിട്ടനിലെ ഏറ്റവും സമ്പന്നര്‍ താമസിക്കുന്ന മേഖലയിലാണ് മിന്നല്‍ കൊള്ള നടന്നത്. ആഗോളതലത്തിലുള്ള കോടീശ്വരന്മാരുടെ ആഡംബര വസതികളാണ് ഈ മേഖലയിലുള്ളത്. വന്‍ വിലയുള്ള ആഭരണങ്ങളുടെ നഷ്ടമാകലിനേക്കുറിച്ചും ഇതിനേ തുടര്‍ന്നുള്ള ക്ലെയിം അപേക്ഷകള്‍ കൂടുന്നതായും അടുത്തിടെയാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രതികരിച്ചത്.

ബ്രിട്ടനിലെ ബംഗ്ലാവുകളില്‍ നടക്കുന്ന ഏറ്റവും വലിയ മോഷണമാണ് ശനിയാഴ്ച നടന്നത്. വീട്ടുകാര്‍ ആഭരണങ്ങളും മറ്റും സൂക്ഷിച്ചിരുന്ന സേഫുള്ള മുറിയിലേക്ക് എത്തിയ മോഷ്ടാവ് ആഭരണങ്ങളും വജ്രം പൊതിഞ്ഞ വാച്ചുകളും ഇവ സൂക്ഷിക്കാനായി ആഡംബര ബാഗുമാണ് മോഷ്ടിച്ചത്. ആയുധധാരിയായ ഇയാള്‍ സിസിടിവി ക്യാമറ തകര്‍ക്കുന്ന വീഡിയോ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. 22000 സ്‌ക്വയര്‍ അടി വലുപ്പമുള്ള ബംഗ്ലാവില്‍ നിന്നാണ് ബ്രിട്ടനെ വലച്ച മോഷണം നടന്നത്. ഇയാളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് വലിയ പ്രതിഫലമാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്. ഹോങ്കോംഗ് സ്വദേശികളുടെ ആഡംബര വസതിയിലായിരുന്നു മിന്നല്‍ മോഷണം നടന്നത്. 1,61,15,370 രൂപ വില വരുന്ന ബാഗ്, 16,11,406 രൂപ, 1,11,72,41,840 രൂപയുടെ വജ്ര ആഭരണങ്ങള്‍ എന്നിവയാണ് മോഷണം പോയിട്ടുള്ളത്.

വെളുത്ത വര്‍ഗക്കാരനായ മോഷ്ടാവിന് 20 വയസോളം പ്രായമുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഇരുണ്ട നിറത്തിലുള്ള ഹുഡി ടീ ഷര്‍ട്ടും കാര്‍ഗോ പാന്റ്‌സും ബേസ് ബോള്‍ തൊപ്പിയും അണിഞ്ഞാണ് യുവാവ് വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്. ഗ്യാസ് കട്ടറിന് സമാനമായ ചെറിയ ആയുധമായിരുന്നു യുവാവിന്റെ പക്കലുണ്ടായിരുന്നത്. പുറത്ത് നിന്ന് ശബ്ദം കേള്‍ക്കുന്ന ഓരോ തവണയും യുവാവ് ആയുധത്തില്‍ പിടിമുറുക്കുന്നത് സിസിടിവി ക്യാമറയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. മോഷണം പോയ ആഭരണങ്ങള്‍ ഇതോ രൂപത്തില്‍ വിറ്റഴിക്കുക അസാധ്യമാണെന്നാണ് പൊലീസ് വിശദമാക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'അമ്മ' പിരിച്ചുവിടണമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തനിക്ക് വലിയ വേദനയുണ്ടാക്കുന്നുവെന്ന് നടന്‍ രവീന്ദ്രന്‍  (47 minutes ago)

ശ്വേത മേനോന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി നടി ബീന ആന്റണി  (1 hour ago)

വ്യാജ പ്രചാരണങ്ങള്‍ നടത്തി തന്നെ ഇനിയും ദ്രോഹിക്കരുതെന്ന് രേണു സുധി  (1 hour ago)

ശ്വേതാ മേനോനെതിരെ രൂക്ഷവിമര്‍ശനവുമായി നടി ഉഷ ഹസീന  (1 hour ago)

ഭാഗ്യരാജ് മരിച്ചപ്പോള്‍ കാണാന്‍ പോകാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി ഉര്‍വശി  (1 hour ago)

വനിതാ സെല്ലില്‍ വച്ച് തനിക്ക് മാനസിക പീഡനവും ഭീഷണിയും നേരിടേണ്ടിവന്നെന്ന് നടി അന്‍സിബ ഹസ്സന്റെ പരാതി  (2 hours ago)

സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ 160 കോടിയുടെ സമഗ്ര ശുദ്ധജലപദ്ധതി  (2 hours ago)

KASARGOD ഞെട്ടലോടെ നാട്  (2 hours ago)

ബജറ്റില്‍ പ്രഖ്യാപിച്ച ജ്വല്ലറി പാര്‍ക്ക് ഈ വര്‍ഷം വരുമെന്ന് മുഖ്യമന്ത്രി  (2 hours ago)

പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക  (2 hours ago)

തുരങ്കനിര്‍മാണ സ്ഥലത്തുനിന്ന് മണ്ണ് മാറ്റാത്തതാണ് ദുരന്തമുണ്ടാക്കിയതെന്നു മുഖ്യമന്ത്രി  (2 hours ago)

വീടിന് മുകളില്‍ നാല് നിലയുള്ള കെട്ടിടം ചെരിഞ്ഞു വീണ് 5 കുട്ടികളടക്കം 6 പേര്‍ മരിച്ചു  (2 hours ago)

DELHI വിജനമായ ഫ്‌ലാറ്റിലേക്ക് ആകൃതി എങ്ങനെ എത്തി?  (2 hours ago)

വയനാട്ടില്‍ കനത്ത മഴയില്‍ മണ്ണിടിച്ചില്‍; കാണാതായ ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി, ആളുകള്‍ കുടുങ്ങി കിടക്കുന്നതായി സംശയം  (2 hours ago)

ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ  (3 hours ago)

Malayali Vartha Recommends