Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...


നാവിക കമാൻഡ് ആസ്ഥാനത്തുനിന്ന് അതീവ രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി..13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ..


എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം.. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്..

നിമിഷ തൂക്കുകയറിന് മുന്നിൽ എത്തില്ല, വധശിക്ഷ വാർത്ത വിദേശ കാര്യമന്ത്രാലയം സ്ഥിരീകരിച്ചെങ്കിലും മോചനത്തിനായി മുന്നിൽ ആ ഒരേയൊരു വഴി, ഒത്തുതീർപ്പിനുള്ള ചർച്ചകൾ തുടരും, ശിക്ഷ ശരിവച്ചത് സാങ്കേതിക നടപടി മാത്രമാണെന്ന് സർക്കാർ വൃത്തങ്ങൾ

01 JANUARY 2025 10:26 PM IST
മലയാളി വാര്‍ത്ത

വധശിക്ഷ നടപ്പിലാക്കാൻ യെമൻ പ്രസിഡന്റ് റാഷദ് അൽ–അലിമി അനുമതി നൽകിയെങ്കിലും നിമിഷ പ്രിയയുടെ മോചനത്തിനുള്ള സാധ്യത ഇനിയും അവസാനിച്ചിട്ടില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. വധശിക്ഷ വാർത്ത വിദേശ കാര്യമന്ത്രാലയം സ്ഥിരീകരിച്ചെങ്കിലും ഇനി കൊല്ലപ്പെട്ട തലാലിന്റെ കുടുംബം മാപ്പ് നൽകിയാൽ മാത്രം വധശിക്ഷയിൽ നിന്ന് മോചനം ലഭിക്കും. ഇത് മാത്രമാണ് ഇതിൽ ഒരേയൊരു വഴി. കൊല്ലപ്പെട്ട തലാലിൻറെ കുടുംബമാണ് അന്തിമ തീരുമാനം എടുക്കേണ്ടത് ഒത്തുതീർപ്പിനുള്ള ചർച്ചകൾ തുടരുമെന്നും ശിക്ഷ ശരിവച്ചത് സാങ്കേതിക നടപടി മാത്രമാണെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

എന്നാൽ പലതവണ കൊല്ലപ്പെട്ട യെമൻ പൗരന്റെ കൂടുംബാഗങ്ങളുമായും ഗോത്രതലവൻമാരുമായും ചർച്ചകൾ നടത്തി പരാജയപ്പെട്ടതാണ്. നിമിഷയുടെ അമ്മ പ്രേമകുമാരിയും യെമനിൽ നേരിട്ടെത്തി ചർച്ചകൾ നടത്തിയിരുന്നെങ്കിലും നിരശയായിരുന്നു ഫലം. വാർത്ത സ്ഥിരീകരിച്ച വിദേശകാര്യ മന്ത്രാലയം സാധ്യമായ എല്ലാ സഹായവും കേന്ദ്ര സർക്കാർ നൽകുന്നുണ്ടെന്ന് അറിയിച്ചു. 'നിമിഷ പ്രിയയ്ക്ക് യെമനിൽ വധശിക്ഷ വിധിച്ചത് ഞങ്ങൾ അറിഞ്ഞിട്ടുണ്ട്.

നിമിഷയുടെ കുടുംബം മോചനത്തിന് സാധ്യമായ വഴികൾ അന്വേഷിക്കുകയാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. ഇക്കാര്യത്തിൽ സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ട് എന്നാണ് എംഇഎ ഔദ്യോഗിക വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കിയത്. എന്നാൽ നിമിഷപ്രിയയുടെ കാര്യത്തിൽ പ്രതീക്ഷകൾ അസാനിച്ചിട്ടില്ലെന്ന് യെമനിൽ നിമിഷയുടെ മോചനത്തിനായി പ്രവർത്തനം ഏകോപിപ്പിക്കുന്ന സാമൂഹ്യപ്രവർത്തൻ സാമുവൽ ജെറോം പറഞ്ഞു. കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തിന്റെ വിശ്വാസം വീണ്ടെടുക്കാൻ ശ്രമങ്ങൾ തുടരുമെന്നും ഒരു ഇന്ത്യക്കാരിയ യെമൻ മണ്ണിൽക്കിടന്നു മരിക്കാതിരിക്കാൻ, അവസാനം വരെ പ്രവർത്തിക്കുമെന്നും സാമുവൽ ജെറോം പറഞ്ഞു.

നിമിഷയുടെ മോചന ശ്രമങ്ങൾക്കായി യെമനിലേക്ക് പോയ പ്രേമകുമാരി ഇപ്പോഴും അവിടെ തുടരുകയാണ്. കഴിഞ്ഞ എട്ടുമാസമായി ശ്രമങ്ങള്‍ തുടരുന്ന സാഹചര്യത്തിൽ കൂടിയാണ് എല്ലാവരേയും ആശങ്കയിലാക്കിയ വാർത്ത പുറത്ത് വന്നത്. കഴിഞ്ഞ ദിവസമാണ് വധശിക്ഷക്ക് യെമന്‍ പ്രസിഡന്റ് അനുമതി നല്‍കിയത്. ഇതുപ്രകാരം നിമിഷ പ്രിയയുടെ വധശിക്ഷ ഒരു മാസത്തിനകം നടപ്പാക്കിയേക്കും. 2017ലാണ് യെമൻ പൗരൻ കൊല്ലപ്പെട്ടത്. 2018 ല്‍ നിമിഷയ്ക്ക് വധശിക്ഷ വിധിച്ചു. പിന്നാലെ വിധിക്കെതിരെ നിമിഷപ്രിയ അപ്പീലിന് പോയെങ്കിലും ഇത് തള്ളുകയും പരമോന്നത കോടതി വധശിക്ഷ ശരിവയ്ക്കുകയും ചെയ്തു.

2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. 2012ല്‍ ആണ് നിമിഷ പ്രിയ നഴ്‌സായി യെമനില്‍ എത്തിയത്. സനയിലെ ഒരു ക്ലിനിക്കില്‍ നഴ്‌സായിരുന്ന നിമിഷ 2014 ല്‍ തലാല്‍ അബ്‌ദു മഹ്ദിയുമായി പരിചയത്തിലായി. 2015 ല്‍ നിമിഷയും തലാലിന്റെ സഹായത്തോടെ അവിടെ ഒരു ക്ലിനിക്ക് ആരംഭിച്ചു. ക്ലിനിക്ക് ലാഭത്തിലായതോടെയാണ് തലാലിന്‍റെ ഉപദ്രവം തുടങ്ങി. ക്ലിനിക്കിന്‍റെ വരുമാനം തട്ടിയെടുക്കാന്‍ ഇയാള്‍ ശ്രമിക്കുകയും നിമിഷയെ ശാരീരികമായും ആക്രമിക്കുകയും ചെയ്തിരുന്നു. ഉപദ്രവം സഹിക്കാൻ പറ്റാതായതോടെ തലാൽ അബ്ദു മെഹ്ദിയെ പെൺസുഹൃത്ത് ഹനാനോടൊപ്പം ചേർന്ന് മയക്കുമരുന്ന് കുത്തിവച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. സംഭവ ശേഷം സ്ഥലം വിട്ട നിമിഷപ്രിയ 200 കിലോ മീറ്ററിലധികം ദൂരെ മറ്റൊരു ആശുപത്രിയിൽ ജോലിക്കു ചേർന്നിരുന്നു. അവിടെ നിന്നാണ് നിമിഷ പ്രിയയെ പൊലീസ് അറസ്റ്റ് ചെയ്തത്.

2018-ല്‍ യെമനിലെ വിചാരണക്കോടതിയാണ് നിമിഷ പ്രിയയെ വധശിക്ഷയ്‌ക്ക് വിധിച്ചത്. തലാൽ തന്നെ ശാരീരികമായി പീഡിപ്പിച്ചുവെന്നും സ്വയരക്ഷയ്‌ക്ക് വേണ്ടിയാണ് കൊലപ്പെടുത്തിയതെന്നും നിമിഷ പ്രിയ കോടതിയെ അറിയിച്ചുവെങ്കിലും ഇത് പരിഗണിക്കപ്പെട്ടില്ല. വധശിക്ഷയ്‌ക്കെതിരായ നിമിഷ പ്രിയയുടെ അപ്പീൽ യെമൻ സുപ്രീംകോടതി തള്ളിയതിനെത്തുടർന്നാണ് പ്രസിഡന്റിന് ദയാഹർജി നൽകിയത്. ഇതും തള്ളിയതോടെയാണ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാനൊരുങ്ങുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (8 minutes ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (9 minutes ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (21 minutes ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (1 hour ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (1 hour ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (1 hour ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (3 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (4 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (4 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (5 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (5 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (5 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (5 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (5 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (6 hours ago)

Malayali Vartha Recommends