Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

ചൈന ലോകത്തിന് വീണ്ടും വെല്ലുവിളിയാവുകയാണ്...അഞ്ച് വർഷത്തിന് ശേഷം വീണ്ടും മനുഷ്യരാശിക്ക് വെല്ലുവിളി ഉയർത്തി, മറ്റൊരു വൈറസ് ചൈനയിൽ വ്യാപിക്കുന്നു...ഹ്യൂമൻ മെറ്റന്യൂമോവൈറസ് (എച്ച്എംപിവി)..

03 JANUARY 2025 01:46 PM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസ് വ്യാപനത്തിന്റെ പ്രഹരത്തിൽ നിന്ന് മുക്തി നേടി ലോകം പിച്ചവെച്ച് നടക്കാൻ ആരംഭിച്ചിട്ട് ഏതാനും മാസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. ചൈനയിൽ നിന്ന് ഉത്ഭവിച്ച കൊവിഡ് മഹാമാരി ഈ ലോകത്തെ മുഴുവൻ പിടിച്ചുകുലുക്കി. അതിന്റെ കഷ്ടപ്പാടുകൾ ജനം നല്ലത് പോലെ അനുഭവിച്ചു. എന്നിട്ടും ചൈന ലോകത്തിന് വീണ്ടും വെല്ലുവിളിയാവുകയാണ് . അഞ്ച് വർഷത്തിന് ശേഷം വീണ്ടും മനുഷ്യരാശിക്ക് വെല്ലുവിളി ഉയർത്തി മറ്റൊരു വൈറസ് ചൈനയിൽ വ്യാപിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

കോവിഡ് മഹാമാരിക്ക് അഞ്ച് വർഷങ്ങൾക്കുശേഷം ചൈനയിൽ വീണ്ടും മറ്റൊരു വൈറസ് വ്യാപനം. ഹ്യൂമൻ മെറ്റന്യൂമോവൈറസ് (എച്ച്എംപിവി) വ്യാപകമായി രോഗബാധ ഉണ്ടാക്കുന്നതാണെന്നാണ് സമൂഹമാധ്യമങ്ങൾ, മറ്റു റിപ്പോർട്ടുകൾ എന്നിവയിൽനിന്ന് വ്യക്തമാകുന്നതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ആശുപത്രികൾ ആളുകളെക്കൊണ്ടു നിറഞ്ഞു. ശ്മശാനങ്ങളും നിറഞ്ഞുവെന്നും റിപ്പോർട്ടുകളുണ്ട്. എച്ച്എംപിവി മാത്രമല്ല, ഇൻഫ്ലുവൻസ എ, മൈകോപ്ലാസ്മ ന്യുമോണിയ, കോവിഡ് തുടങ്ങിയവയും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

 

ചൈനയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുവെന്നും ചില പോസ്റ്റുകൾ അവകാശപ്പെടുന്നു. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. കുട്ടികൾക്കിടയിലും വ്യാപകമായി ന്യൂമോണിയയും മറ്റു രോഗങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ന്യൂമോണിയ പടർന്നുപിടിക്കുന്നതിൽ നിരീക്ഷണ സംവിധാനം ഒരുക്കിയിരിക്കുന്നതായി ചൈനയുടെ രോഗനിയന്ത്രണ വിഭാഗത്തിൽനിന്ന് അറിഞ്ഞതായി രാജ്യാന്തര വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

 

എന്നാൽ ചൈനയോ ലോകാരോഗ്യ സംഘടനയോ ഇക്കാര്യത്തിൽ ഔദ്യോഗികമായി യാതൊരു വിവരവും പുറത്തുവിട്ടിട്ടില്ല. കുട്ടികളെയും പ്രായമുള്ളവരെയുമാണ് ഈ വൈറസ് കാര്യമായി ബാധിക്കുന്നതെന്നാണ് വിവരം. ഫ്ലൂ ആയോ ചുമ, ജലദോഷം, പനി, തുമ്മൽ എന്നിങ്ങനെയോ ആദ്യം ശരീരത്തിൽ കയറുന്ന വൈറസ് രോഗപ്രതിരോധശേഷി കുറവുള്ളവരിൽ പിന്നീട് ബ്രോങ്കൈറ്റിസ്, ന്യുമോണിയ എന്നിവയിലേക്കു കടക്കും. രോഗം വർധിക്കുന്നതിൽ ശൈത്യം ഒരു പ്രധാന ഘടകമാണ്.

കോവിഡിനു ശേഷമുള്ള ശാരീരിക അവസ്ഥയും പ്രധാനമാണ്. നിലവിൽ എച്ച്എംപിവിക്ക് പ്രത്യേക ആന്റി–വൈറൽ തെറപ്പിയോ മുൻകരുതൽ വാക്സീനോ ഇല്ല.ഹ്യൂമൻ മെറ്റന്യൂമോവൈറസാണ് (HMPV) ചൈനയിൽ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. വൈറസ് അതിവേഗം പടരുന്നതായി സോഷ്യൽ മീഡിയ പോസ്റ്റുകളും മറ്റ് മാദ്ധ്യമറിപ്പോർട്ടുകളും സൂചിപ്പിക്കുന്നു, ആശുപത്രികളും ശ്മശാനങ്ങളും നിറഞ്ഞതായും ചില റിപ്പോർട്ടുകളുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'അമ്മ' പിരിച്ചുവിടണമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ തനിക്ക് വലിയ വേദനയുണ്ടാക്കുന്നുവെന്ന് നടന്‍ രവീന്ദ്രന്‍  (44 minutes ago)

ശ്വേത മേനോന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി നടി ബീന ആന്റണി  (1 hour ago)

വ്യാജ പ്രചാരണങ്ങള്‍ നടത്തി തന്നെ ഇനിയും ദ്രോഹിക്കരുതെന്ന് രേണു സുധി  (1 hour ago)

ശ്വേതാ മേനോനെതിരെ രൂക്ഷവിമര്‍ശനവുമായി നടി ഉഷ ഹസീന  (1 hour ago)

ഭാഗ്യരാജ് മരിച്ചപ്പോള്‍ കാണാന്‍ പോകാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി ഉര്‍വശി  (1 hour ago)

വനിതാ സെല്ലില്‍ വച്ച് തനിക്ക് മാനസിക പീഡനവും ഭീഷണിയും നേരിടേണ്ടിവന്നെന്ന് നടി അന്‍സിബ ഹസ്സന്റെ പരാതി  (2 hours ago)

സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളില്‍ വെള്ളമെത്തിക്കാന്‍ 160 കോടിയുടെ സമഗ്ര ശുദ്ധജലപദ്ധതി  (2 hours ago)

KASARGOD ഞെട്ടലോടെ നാട്  (2 hours ago)

ബജറ്റില്‍ പ്രഖ്യാപിച്ച ജ്വല്ലറി പാര്‍ക്ക് ഈ വര്‍ഷം വരുമെന്ന് മുഖ്യമന്ത്രി  (2 hours ago)

പ്രവാസി ഭാർത്താവ് നാട്ടിൽ നിൽക്കുന്നത് കാമുകനെ കാണാൻ തടസ്സം. ഭർത്താവിനെ കൊലപ്പെടുത്തി യുവതിയുടെ കൊടും ക്രൂരത.. അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന പ്രശാന്തിന്റെ ശരീരത്തിലേക്ക് കാനുലയിലൂടെ ഹാർപ്പിക്ക  (2 hours ago)

തുരങ്കനിര്‍മാണ സ്ഥലത്തുനിന്ന് മണ്ണ് മാറ്റാത്തതാണ് ദുരന്തമുണ്ടാക്കിയതെന്നു മുഖ്യമന്ത്രി  (2 hours ago)

വീടിന് മുകളില്‍ നാല് നിലയുള്ള കെട്ടിടം ചെരിഞ്ഞു വീണ് 5 കുട്ടികളടക്കം 6 പേര്‍ മരിച്ചു  (2 hours ago)

DELHI വിജനമായ ഫ്‌ലാറ്റിലേക്ക് ആകൃതി എങ്ങനെ എത്തി?  (2 hours ago)

വയനാട്ടില്‍ കനത്ത മഴയില്‍ മണ്ണിടിച്ചില്‍; കാണാതായ ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി, ആളുകള്‍ കുടുങ്ങി കിടക്കുന്നതായി സംശയം  (2 hours ago)

ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ  (3 hours ago)

Malayali Vartha Recommends