Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...


നാവിക കമാൻഡ് ആസ്ഥാനത്തുനിന്ന് അതീവ രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി..13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ..


എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം.. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്..

നാല്‍പത്തയ്യായിരം പലസ്തീനികളെ ഒന്നേകാല്‍ വര്‍ഷത്തിനുള്ളില്‍, ഇസ്രായേല്‍ കൊന്നൊടുക്കിയ സാഹചര്യത്തില്‍... പിടിച്ചുനില്‍ക്കാനാവാതെ ഹമാസ് കീഴടങ്ങാനൊരുങ്ങുന്നു...

03 JANUARY 2025 04:33 PM IST
മലയാളി വാര്‍ത്ത

നാല്‍പത്തയ്യായിരം പലസ്തീനികളെ ഒന്നേകാല്‍ വര്‍ഷത്തിനുള്ളില്‍ ഇസ്രായേല്‍ കൊന്നൊടുക്കിയ സാഹചര്യത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ ഹമാസ് കീഴടങ്ങാനൊരുങ്ങുന്നു. ആയുധശേഷിയിലും ആള്‍ശേഷിയിലും തകര്‍ന്നു തരിപ്പണമായതോടെ ഇനി ചെറുത്തു നില്‍ക്കാനും പിടിച്ചു നില്‍ക്കാനും സാധിക്കാതെ വന്നന്നതോടെ ബന്ധികളെ വിട്ടുകൊടുത്ത് ഹമാസ് വൈകാതെ കീഴടങ്ങാനാണ് സാധ്യതകള്‍.

 

ഇക്കാലമത്രയും ഹമാസിന് പിന്‍തുണയും സഹായവും നല്‍കിയിരുന്ന ഹിസ്ബുള്ളയെ ഇസ്രായേല്‍ തകര്‍ത്തു തരിപ്പണമാക്കി. ഒരു വര്‍ഷത്തിനുള്ളില്‍ ഹമാസിന്റെയും ഹിസ്ബുള്ളയുടെയും നേതാക്കളില്‍ 80 ശതമാനവും കൊല്ലപ്പെട്ടുകഴിഞ്ഞിരിക്കുന്നു. യുദ്ധത്തില്‍നിന്ന് പിന്‍മാറാന്‍ ഒരുക്കമല്ലെന്നും ഒരു സമാധാന കരാറിനും തയ്യാറല്ലെന്നും വ്യക്തമാക്കിക്കൊണ്ട് ഇസ്രായേല്‍ പോരാട്ടം തുടരുന്ന സാഹചര്യത്തില്‍ ഹമാസിന് മുന്നോട്ടുപോകാന്‍ ശേഷിയില്ല. ഹമാസിനെ സഹായിക്കുന്ന ഇറാനു നേരേയും ഇസ്രായേല്‍ യുദ്ധത്തിന് ഇറങ്ങുമെന്ന  ഭീതിയില്‍ ഇറാന്‍ പിന്‍മാറിയതും ഹമാസിനു തിരിച്ചടിയായി.

ഗാസയിലെ ഉന്നത ഹമാസ് കമാന്‍ഡര്‍മാരില്‍ ഒരാളായ അബ്ദുള്‍ അല്‍-ഹാദി സഹാബിനെ ഡ്രോണ്‍ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം ഇസ്രായേല്‍ വധിച്ചതും ഹസമാസിന് വലിയ തിരിച്ചടിയായി. ഒരു വര്‍ഷത്തിനുള്ള ഹമാസിന്റെ നാല്‍പത് മുന്‍നിര നേതാക്കളാണ് ഇസ്രായേലിന്റെ കടുത്ത ഒളിയാക്രമണത്തില്‍ കൊല്ലപ്പെട്ടത്. പുതിയൊരു നേതൃനിരയെ വളര്‍ത്തിയെടുക്കാന്‍ സാധിക്കാത്ത വിധം ഹമാസിന്റെ ശക്തി ചോര്‍ന്നു കഴിഞ്ഞു.വിധവകളുടെയും കുഞ്ഞുങ്ങളുടെയും നിലവിളി മാത്രമാണ് ഗാസയില്‍ ഇപ്പോള്‍ കേള്‍ക്കുന്നത്. വീടും വെള്ളവും വെളിച്ചവും വഴിയുമില്ലാത്ത ഒന്നര ലക്ഷം പേരാണ് അഭയാര്‍ഥി ക്യാമ്പുകളില്‍ ജീവിതം വഴിമുട്ടി കഴിയുന്നത്.

 

2023 ഒക്ടോബര്‍ 7ന് ഇസ്രയേലിലുണ്ടായ ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയവരില്‍ പ്രധാനിയാണ് കൊല്ലപ്പെട്ട സഹാബ്.  ചൊവ്വാഴ്ച തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസില്‍ വച്ചാണ് ഇയാളെ കരുതുക്കൂട്ടി വധിച്ചതെന്ന് ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഇവിടെ ഒരു അഭയാര്‍ത്ഥി കേന്ദ്രത്തില്‍ നിന്നാണ് ഇയാള്‍ ഹമാസിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്നത്. പാലസ്തീനിയന്‍ ഇസ്ലാമിക് ജിഹാദിന്റെ റോക്കറ്റ് യൂണിറ്റ് കമാന്‍ഡര്‍ അനസ് മുഹമ്മദ് മസ്രിയേയും കഴിഞ്ഞ ദിവസം  ഇസ്രയേല്‍ വധിച്ചു. പുതുവത്സര ദിനത്തില്‍  അല്‍-ബുറെയ്ജ് അഭയാര്‍ത്ഥി ക്യാമ്പിലും ജബലിയ പട്ടണത്തിലും ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 17 പേരാണ്  കൊല്ലപ്പെട്ടു.

 

ഇതോടെ ഒന്നേകാല്‍ വര്‍ഷത്തിനുള്ളില്‍ ഗാസയിലെ ആകെ മരണം 45,550 കടക്കുകയും ചെയ്തു.അതേ സമയം അഗതിമന്ദിരങ്ങള്‍ക്കും ആശുപത്രികള്‍ക്കും നേരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങള്‍ പലസ്തീന്‍കാരുടെ ആരോഗ്യസംവിധാനം പാടേ തകര്‍ത്തതായി യുഎന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.  ഇസ്രയേല്‍ ആക്രമണം രാജ്യാന്തര നിയമങ്ങള്‍ ലംഘിക്കുന്നതാണെന്നും ആരോപിച്ചു. 2023 ഒക്ടോബറിനും 2024 ജൂണിനും ഇടയില്‍ ഗാസയിലെ 20 ആശുപത്രികള്‍ക്കു നേരെ നടന്ന ആക്രമണങ്ങളില്‍ പന്തീരായിരം പേരാണ് കൊല്ലപ്പെട്ടത്.

 

ഹമാസ് പോരാളികളെ ഉന്മൂലനം ചെയ്തതായി ഇസ്രായേല്‍ സൈന്യം  കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു.2023 ഒക്ടോബര്‍ ഏഴിന് രാത്രി  ഹമാസ് തെക്കന്‍ ഇസ്രായേലില്‍ ആക്രമണം നടത്തി 1,200 പേരെ കൊല്ലപ്പെടുത്തുകയും  250 പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തതോടെയാണ് ഇസ്രായേലും പലസ്തീനും തമ്മില്‍ ഭീകരമായ യുദ്ധം ആരംഭിച്ചത്. രാത്രി ഒരു മണിയോടെ ഹമാസ് നടത്തിയ ആക്രമണത്തിനുള്ള ശക്തമായ തിരിച്ചടി പിറ്റേന്ന് രാവിലെ ഏഴിനു തന്നെ ഇസ്രായേല്‍ ആരംഭിച്ചിരുന്നു.

 

ആദ്യ ദിവസത്തെ ആക്രമണത്തില്‍ മാത്രം ആയിരത്തോളം പാലസ്തീനികളാണ് കൊല്ലപ്പെട്ടത്.നൂറ്  ബന്ദികള്‍ ഇപ്പോഴും ഗാസയില്‍ ഉണ്ട്. ബന്ദികളില്‍  കുറഞ്ഞത് മൂന്നിലൊന്നെങ്കിലും മരിച്ചതായി കരുതപ്പെടുന്നു. ഹമാസിന്റെ ഒളിത്താവളങ്ങളിലും  ഭൂമിക്കടയിലെ തുരങ്കങ്ങളിലുമാണ് ബന്ദികളെ പാര്‍പ്പിച്ചിരിക്കുന്നതെന്ന് സംശയിക്കുന്നു.ശേഷിക്കുന്ന ബന്ദികളെ ഉടന്‍ മോചിപ്പിക്കുകയും ഇസ്രായേലിന് നേരെ വെടിയുതിര്‍ക്കുന്നത് അവസാനിപ്പിക്കുകയും ചെയ്തില്ലെങ്കില്‍ ഹമാസില്‍ ഒരാളും അവശേഷിക്കില്ലെന്നാണ് ഇസ്രായേലിന്റെ മുന്നറിയിപ്പ്.

ഇതോടകം പാലസ്തീനില്‍ കൊല്ലപ്പെട്ടവരില്‍ പകുതിയിലധികം സ്ത്രീകളും കുട്ടികളും ഉണ്ടെന്ന് പറയുന്നുണ്ടെങ്കിലും കൊല്ലപ്പെട്ടവരില്‍ പ്രമുഖ ഹമാസ് നേതാക്കളും ഉള്‍പ്പെടുന്നു. തങ്ങളുടെ പോരാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പാര്‍പ്പിട പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഹമാസിനെ സിവിലിയന്‍ മരണങ്ങള്‍ക്ക് കുറ്റപ്പെടുത്തുന്നത് തീവ്രവാദികളെ മാത്രമാണ് ലക്ഷ്യമിടുന്നതെന്നും ഇസ്രായേല്‍ സൈന്യം പറയുന്നു. 17,000 തീവ്രവാദികളെ വധിച്ചതായി സൈന്യം തെളിവുകള്‍ നല്‍കാതെ പറയുന്നു.
ഖത്തര്‍, ഈജിപ്ത്, അമേരിക്ക എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകള്‍ ഒരു വര്‍ഷത്തിലേറെയായി നടക്കുന്നുണ്ടെങ്കിലും പോരാട്ടത്തിനും കൊലകള്‍ക്കും യാതൊരു അന്ത്യവുമുണ്ടായിട്ടില്ല.

 

ബന്ദികളെ ഉടന്‍ മോചിപ്പിക്കുന്നതിനുള്ള കരാറിന് ഹമാസ് സമ്മതിച്ചില്ലെങ്കില്‍ ഗാസയില്‍ ഇസ്രയേല്‍ സൈനിക നടപടികള്‍ ശക്തമാക്കുമെന്ന് പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ബന്ദികളെ മോചിപ്പിച്ച് ഹമാസിനെ ഉന്മൂലനം ചെയ്യുന്നതുവരെ ഗാസയിലെ തീവ്രവാദ ശക്തി കേന്ദ്രങ്ങള്‍ക്കെതിരായ ഇസ്രയേലി സൈന്യത്തിന്റെ ശ്രമങ്ങള്‍ ശക്തമാക്കുമെന്നും  അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (8 minutes ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (9 minutes ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (21 minutes ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (1 hour ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (1 hour ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (1 hour ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (3 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (4 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (4 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (5 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (5 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (5 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (5 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (5 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (6 hours ago)

Malayali Vartha Recommends