Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഇന്ത്യക്കാര്‍ ഇനിയും മരിക്കും' എന്ന തരത്തില്‍ കമന്റ്..സാമൂഹ്യമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധവും മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമായ രീതിയില്‍ വിദ്വേഷ കമന്റ്..ല്‍ മലയാളി യുവാവിനെതിരെ യു.എ.പി.എ ചുമത്തി..


ഭാര്യയെ കൊലപ്പെടുത്തി നേപ്പാളിലേയ്ക്ക് കടന്ന യുവാവും കാമുകിയും പിടിയിൽ..കയ്യിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു..

ഖമേനിയെ ഉടന്‍ വധിക്കുമെന്ന് അന്ത്യശാസനം മുഴക്കി ഇസ്രായേലും അമേരിക്കയും; ഖമേനിക്ക് ചൈന അഭയം കൊടുക്കാനുള്ള സാധ്യതയേറുന്നു

21 JUNE 2025 08:08 AM IST
മലയാളി വാര്‍ത്ത

ഇറാന്റെ ആത്മീയ നേതാവ് ആയത്തുള്ള ഖമേനിക്ക് ചൈന അഭയം കൊടുക്കാനുള്ള സാധ്യതയേറുന്നു. ഖമേനിയെ ഉടന്‍ വധിക്കുമെന്ന് ഇസ്രായേലും അമേരിക്കയും അന്ത്യശാസനം മുഴക്കിയിരിക്കെ ഖമേനിയെ രക്ഷിക്കാന്‍ ചൈന നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.


ഇസ്രയേല്‍- ഇറാന്‍ യുദ്ധം നടക്കുന്നതിനിടെ മൂന്ന് ബോയിംഗ് 747 ചരക്കുവിമാനങ്ങള്‍ ചൈനയില്‍നിന്ന് ഇറാനിലേക്ക് പറന്നത് എന്തിനെന്ന ചോദ്യത്തിനു മുന്നിലാണ് ലോകം. വലിയ സൈനിക ഉപകരണങ്ങള്‍ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന ഈ വിമാനങ്ങളില്‍ ഇസ്രായേലിനെതിരെ ഇറാന് വിന്യസിക്കാന്‍ കഴിയുന്ന ആയുധങ്ങള്‍ ഉണ്ടാകുമോ എന്നതാണ് ആശങ്ക.

മാത്രവുമല്ല ഈ വിമാനം മടങ്ങുമ്പോള്‍ വേഷം മാറി അയത്തുള്ള ഖമേനി ചൈനയിലേക്ക് ഒളിച്ചു കടക്കുമോ എന്നതാണ് കാത്തിരുന്നു കാണേണ്ടത്. ഖമേനിയുടെ ഇറാനിലെ ഒളിത്താവളം അമേരിക്കയും ഇസ്രായേലും കണ്ടെത്തിയ സാഹചര്യത്തില്‍ ഖൊമേനിക്ക് ഇനി മണിക്കൂറുകള്‍ മാത്രമാണ് അവശേഷിച്ചിക്കുന്നത്.

ഭൂമിക്കടിയിലെ ഉരുക്കു ബങ്കറില്‍ കഴിയുന്ന ഖൊമേനിയെ വധിക്കാനുള്ള ബോംബുകളുമായി അമേരിക്കന്‍ വിമാനം ഉടന്‍ പുറപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഇറാന്റെ ആയുധശേഷി നന്നേ കുറഞ്ഞുകൊണ്ടിരിക്കെയാണ്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായാണ് മൂന്ന് വിമാനങ്ങള്‍ ടെഹ്‌റാനില്‍ എത്തിയത്.

ഇറാനിയന്‍ സൈനിക കേന്ദ്രങ്ങളിലും ആണവ കേന്ദ്രങ്ങളിലും ഇസ്രായേലിന്റെ ആക്രമണങ്ങളുടെ പരമ്പരയായ ഓപ്പറേഷന്‍ റൈസിംഗ് ലയണിനെ ചൈന പരസ്യമായി ശക്തമായി അപലപിച്ചതിനു പിന്നാലെയാണ് രഹസ്യ വിമാനങ്ങള്‍ വരുന്നത്.

ഇസ്രായേലിന്റെ ആക്രമണങ്ങളില്‍ ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിന്‍ ജിയാന്‍ ആശങ്ക പ്രകടിപ്പിക്കുകയും സംഘര്‍ഷം രൂക്ഷമാക്കുന്ന നടപടികള്‍ക്ക് എതിരായി ബീജിംഗിന്റെ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഇറാനുനേരെ ഇസ്രായേല്‍ ആദ്യ ആക്രമണം നടത്തിയതിന് തൊട്ടടുത്ത ദിവസം, ശനിയാഴ്ചയാണ് ആദ്യത്തെ വിമാനം ചൈനയില്‍നിന്നുപുറപ്പെട്ടത്. രണ്ടാമത്തേത് ഞായറാഴ്ചയും മൂന്നാമത്തേത് തിങ്കളാഴ്ചയും ഇറാനില്‍ എത്തി. മൂന്നു വിമാനങ്ങളും ഒരേ റൂട്ടിലാണ് പറന്നതെന്നതും ഏറെ ശ്രദ്ധേയമാണ്.

വടക്കന്‍ ചൈനയിലൂടെ പടിഞ്ഞാറോട്ട് കസാക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍ വ്യോമമേഖലകളിലൂടെയാണ് വിമാനം പറന്ന് ടെഹ്‌റാനിലെത്തിയത്. ഈ വിമാനങ്ങളും ഇറാനു സമീപം റഡാറില്‍നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു.

മൂന്നു വിമാനങ്ങളുടെയും അന്തിമ ലക്ഷ്യസ്ഥാനം ലക്‌സംബര്‍ഗ് എന്ന് കാണിച്ചിരുന്നെങ്കിലും വിമാനങ്ങള്‍ ഒരിക്കലും യൂറോപ്പിനടുത്തേക്ക് പോയിട്ടുമില്ലെന്നതാണ് അതിശയകരം. ഇസ്രായേലുമായുള്ള സംഘര്‍ഷം കാരണം ഇറാന്റെ വ്യോമാതിര്‍ത്തി ഔദ്യോഗികമായി അടച്ചിട്ടിരിക്കുന്നതിനാല്‍ ചൈനീസ് കാര്‍ഗോ വിമാനങ്ങള്‍ ഇറാനില്‍ ദുരൂഹ സാഹചര്യത്തില്‍ എവിടോയോ ഇറങ്ങിയതായാണ് റിപ്പോര്‍ട്ട്.

ഇറാനിയന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് വിമാനങ്ങള്‍ അവയുടെ ട്രാന്‍സ്പോണ്ടറുകള്‍ ഓഫാക്കിയതായും ഇത് റഡാറുകള്‍ക്കും വാണിജ്യ ട്രാക്കിംഗ് സംവിധാനങ്ങള്‍ക്കും അദൃശ്യമായതായും ആരോപിക്കപ്പെടുന്നു.

അമേരിക്കന്‍ നേതൃത്വത്തിലുള്ള പാശ്ചാത്യ ക്രമത്തിനെതിരെ ചൈനയും ഇറാനും ഒറ്റക്കെട്ടാണ്. ചൈന ഉപയോഗിക്കുന്ന ഊര്‍ജ്ജത്തിന്റെ ഭൂരിഭാഗവും ഇറാന്‍ നല്‍കുന്നതാണ്. ഒരു ദിവസം ഏകദേശം രണ്ട് ദശലക്ഷം ബാരല്‍ എണ്ണയാണ് ഇറാന്‍ ചൈനയ്ക്ക് നല്‍കുന്നത്. മാത്രവുമില്ല ഇറന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനത്തിലധികവും ചൈനയിലേക്കാണ് അയയ്ക്കുന്നത്.

ഇറാന്റെ അസംസ്‌കൃത എണ്ണ ശുദ്ധീകരണശാലകളെ ഇതുവരെ ലക്ഷ്യമിട്ടിട്ടില്ലെങ്കിലും ഇസ്രയേല്‍ വ്യോമാക്രമണം ആരംഭിച്ചതിന് ശേഷം എണ്ണവില കുതിച്ചുയരുകയും ചെയ്തു. ഇറാനെ ഇല്ലാതാക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ ഇറാന് ചൈന ആണവായുധം നല്‍കാന്‍ നീക്കം നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

സംഘര്‍ഷം രൂക്ഷമായതോടെ വഷളായിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യങ്ങളും ഇസ്രായേലി വ്യോമാതിര്‍ത്തി അടച്ചതും ചൂണ്ടിക്കാട്ടി ചൈനീസ് പൗരന്മാര്‍ക്ക് തെല്‍ അവീവിലെ ചൈനീസ് എംബസി ഒഴിപ്പിക്കല്‍ നിര്‍ദേശവും നല്‍കിയിരുന്നു. ഇസ്രായേല്‍ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇരു രാജ്യങ്ങളില്‍നിന്നും പൗരന്‍മാരെ ഒഴിപ്പിക്കുന്ന നടപടികള്‍ വിവിധ രാജ്യങ്ങള്‍ ആരംഭിച്ചു. ഇന്ത്യ, ചെക് റിപ്പബ്ലിക്, ന്യൂസീലന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഓസ്‌ട്രേലിയ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ പൗരന്‍മാരെ ഒഴിപ്പിക്കുന്ന നടപടികള്‍ വേഗത്തിലാക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

G SUDHAKARAN കടുത്ത വിമർശനവുമായി ജി. സുധാകരൻ  (22 minutes ago)

Anti-national-comments കരിപ്പൂർ വിമാനത്താവളത്തിൽ അറസ്റ്റിൽ  (1 hour ago)

ആമയിഴഞ്ചാൻ തോട്ടിൽ അനധികൃതമായി മാലിന്യം തള്ളുന്നത് തടയാനെത്തിയ കോർപ്പറേഷന്റെ ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം; ഇത് ആദ്യത്തെ സംഭവമല്ലെന്ന് ജീവനക്കാരൻ; നേരത്തെയും ആക്രമണമുണ്ടായി  (1 hour ago)

ആമയിഴഞ്ചാൻ തോട്ടിൽ അനധികൃതമായി മാലിന്യം തള്ളാൻ ഇരുട്ടിന്റെ മറവിലെത്തി; തടയാൻ ശ്രമിച്ച കോർപ്പറേഷൻ ഉദ്യോഗസ്ഥനെ മർദിച്ചു  (1 hour ago)

ഞെട്ടിക്കുന്ന കൊലപാതകം  (1 hour ago)

പാര്‍ട്ടിയിലെ കരുത്തന്‍മാരായ ആറോളം നേതാക്കള്‍ പാര്‍ട്ടി വിട്ടു പോയപ്പോള്‍ അവരെ വര്‍ഗവഞ്ചകരെന്നു വിളിച്ചയാളാണ് എം വി ഗോവിന്ദൻ; എംവി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് രാജിവയ്ക്കും, ഇ  (1 hour ago)

ഭർത്താവ് വൈകിട്ട് വന്നിട്ടാണോ പരിപാടി...??? ശ്വേത മേനോനോട് ദ്വയാർത്ഥവുമായി രമേശ് പിഷാരടി; ഞാൻ ഭയങ്കര സ്ട്രെയ്റ്റ് ഫോർവേഡായ വ്യക്തിയാണെന്ന് ശ്വേതയുടെ മറുപടി; പിഷാരടിക്കെതിരെ സോഷ്യൽ മീഡിയ  (1 hour ago)

ഇ ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിനു നേരെ ഉണ്ടായ ആക്രമണം; അറ്റകുറ്റപ്പണിക്കുള്ള 1.85 ലക്ഷം രൂപലഭിക്കാത്തതിനാൽ ഉടമയായ ശ്രീകാര്യം സ്വദേശി ആർ.ശ്യാംരാജ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; വാഹനം നേരെയാക്കാമെ  (2 hours ago)

RAIN ALERT വലിയ തിരമാലകൾക്ക് സാദ്ധ്യത  (2 hours ago)

ബാലഗോപാൽ ചെയ്തത് ശരിയാണെന്ന് സി പി എം  (3 hours ago)

  ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി, നിഫ്റ്റി 24,400 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിൽ  (3 hours ago)

എമിറേറ്റ്സ് റോഡ് ദുരന്തം: ഇന്ത്യക്കാരുൾപ്പെടുന്ന പ്രവാസി തൊഴിലാളികളുടെ കുടുംബങ്ങൾക്കുള്ള 2.6 കോടിയുടെ സഹായം വീടുകളിലെത്തിച്ച് ഡോ. ഷംഷീർ വയലിൽ  (4 hours ago)

തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി....  (4 hours ago)

V D SATHEESHAN അമിതസുരക്ഷയുമായി പൊലീസ്;  (4 hours ago)

വനിതാ ട്വന്റി20 ലോകകപ്പിൽ ഓസ്‌ട്രേലിയയെ ഏഴാം കിരീടത്തിലേക്ക് നയിച്ച ഓപ്പണർ ബെത്ത് മൂണിക്ക് ചരിത്ര റെക്കോഡ്....  (4 hours ago)

Malayali Vartha Recommends