ആക്രമണത്തിന് ഇരയായത് നിരവധി പേര്‍.... ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ്ഷെയറില്‍ ട്രെയിനില്‍ കത്തിക്കുത്ത്... രണ്ടു പേര്‍ അറസ്റ്റില്‍

ട്രെയിനില്‍ കത്തിക്കുത്ത്.... കിഴക്കന്‍ ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ്ഷെയറില്‍ ട്രെയിനില്‍ യാത്ര ചെയ്തിരുന്ന നിരവധിപ്പേര്‍ക്കു നേരെ കത്തികൊണ്ട് ആക്രമണം .സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു. ആക്രമണത്തിന് പിന്നാലെ പ്രദേശത്തെ ട്രെയിന്‍ സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചു.
ഹണ്ടിങ്ഡണിലേക്ക് പുറപ്പെട്ട ട്രെയിനിലാണ് സംഭവം. ആക്രമണത്തെത്തുടര്‍ന്ന് നിരവധി ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി കേംബ്രിഡ്ജ്ഷെയര്‍ പൊലീസ് പറഞ്ഞു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ നിരവധിപ്പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്്.
ഹണ്ടിങ്ടണ്‍ സ്റ്റേഷനില്‍ ട്രെയിന്‍ പിടിച്ചിട്ടു. ആക്രമണത്തിന് പിന്നിലെ ലക്ഷ്യം അന്വേഷിച്ച് വരികയാണെന്ന് പൊലീസ് . ഇംഗ്ലണ്ടിന്റെയും സ്‌കോട്ട്ലന്‍ഡിന്റെയും കിഴക്ക് ഭാഗത്ത് സര്‍വീസ് നടത്തുന്ന ലണ്ടന്‍ നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേ ഹണ്ടിങ്ടണ്‍ വഴിയുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി അധികൃതര്‍ .
"
https://www.facebook.com/Malayalivartha

























