കെനിയയുടെ പടിഞ്ഞാറന്‍ താഴ്‌വരയിലുണ്ടായ മണ്ണിടിച്ചിലില്‍ 21 മരണം.... മുപ്പതോളം പേരെ കാണാതായി...

കെനിയയുടെ പടിഞ്ഞാറന്‍ താഴ്‌വരയിലുണ്ടായ മണ്ണിടിച്ചിലില്‍ 21 മരണം. 30 പേരെ കാണാതായി. കഴിഞ്ഞ ദിവസങ്ങളായി കെനിയയില്‍ പെയ്ത കനത്ത മഴയിലാണ് അപകടം സംഭവിച്ചത്. പടിഞ്ഞാറന്‍ കെനിയയിലെ എല്‍ഗെയോ മറാക്വെറ്റ് കൗണ്ടിയിലെ ചെസോങ്കോച്ചിലെ കുന്നിന്‍ പ്രദേശത്തുണ്ടായ മണ്ണിടിച്ചിലില്‍ 1,000ത്തിലധികം വീടുകള്‍ തകര്‍ന്നു.
നിരവധി റോഡുകളും തകര്‍ന്നനിലയിലാണ്. ഇതോടെ രക്ഷാദൗത്യം ദുഷ്‌കരമായി. മണ്ണിടിച്ചിലില്‍ ഗുരുതരമായി പരിക്കേറ്റ 20 പേരെ എയര്‍ലിഫ്റ്റ് ചെയ്ത് എല്‍ഡോറെറ്റ് സിറ്റിയിലുള്ള ആശുപത്രിയിലേക്ക് മാറ്റി. കനത്ത മഴയ്ക്കിടയിലും അവശിഷ്ടങ്ങള്‍ക്കിടയില്‍ ദുരന്ത നിവാരണ സേന തിരച്ചില്‍ തുടരുന്നു.
ചെസോങ്കോച്ചിലെ കുന്നിന്‍ പ്രദേശം മണ്ണിടിച്ചിലിന് ഏറെ സാധ്യതയുള്ള പ്രദേശമാണ്.
https://www.facebook.com/Malayalivartha



























