Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

ഖമനേയി മുട്ടുമടക്കി ട്രംപുമായി ചർച്ചയ്ക്ക് തയ്യാർ ഇസ്താംബൂളിൽ നിർണ്ണായക കൂടിക്കാഴ്ചയ്ക്ക് സാധ്യത ഇറാനും അമേരിക്കയും നേർക്കുനേർ

03 FEBRUARY 2026 08:15 PM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..



അമേരിക്കയുമായി ആണവ ചർച്ചകൾ പുനരാരംഭിക്കുന്നതിൽ താത്പര്യം അറിയിച്ച് ഇറാൻ. ചർച്ചകൾ പുനരാരംഭിക്കാൻ ഇറാൻ പ്രസിഡൻ്റ് ഉത്തരവിട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കടുത്ത നയതന്ത്ര പ്രതിസന്ധികൾക്കിടയിലും തങ്ങളുടെ ആണവ പദ്ധതിയെക്കുറിച്ച് അമേരിക്കയുമായി ചർച്ചകൾ പുനരാരംഭിക്കാൻ തയ്യാറാണെന്ന് ഇറാൻ അറിയിച്ചു. ഈ ആഴ്ച അവസാനം ഇസ്താംബൂളിൽ ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇതോടെ ഗൾഫ് മേഖലയിൽ ഉരുണ്ടുകൂടിയ യുദ്ധഭീതിക്ക് ആണ് താൽക്കാലിക ആശ്വാസം ഉണ്ടാകുന്നത് . ചര്‍ച്ചകളെ പ്രതീക്ഷയോടെയാണ് ഇറാന്‍ നോക്കുന്നത്. അമേരിക്കയുമായുള്ള സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി വിവിധ നയതന്ത്ര മാർഗങ്ങൾ പരിശോധിച്ചുവരികയാണെന്ന് ഇറാൻ വ്യക്തമാക്കി.

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫുമായി വെള്ളിയാഴ്ച ഇസ്താംബൂളിൽ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് അമേരിക്കൻ വാർത്താ സൈറ്റായ 'ആക്‌സിയോസ്' റിപ്പോർട്ട് ചെയ്തു. ഖത്തർ, സൗദി അറേബ്യ, യുഎഇ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഈ ചർച്ചയിൽ പങ്കെടുത്തേക്കും. ചർച്ചകൾ നടന്നാൽ കഴിഞ്ഞ ഏപ്രിലിന് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ട് നടത്തുന്ന ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയാകും ഇത്

 

 



അമേരിക്കയുമായി സംഘർഷം ഒഴിവാക്കാൻ നയതന്ത്ര തലത്തിൽ ശ്രമം തുടരുന്നതായി ഇറാൻ ഇന്ന് വ്യക്തമാക്കി. സൈനിക നടപടികളിൽ നിന്ന് അമേരിക്കയും ഇറാനും പിന്നോട്ട് പോകുന്നതിനെ പ്രതീക്ഷയോടെയാണ് ലോകരാഷ്ട്രങ്ങൾ ഉറ്റുനോക്കുന്നത്. ആദ്യം പശ്ചിമേഷ്യയിലേക്ക് സൈന്യത്തെ വിന്യസിച്ച് ഇറാനെ സമ്മർദ്ദത്തിലാക്കിയ ശേഷം ട്രംപ് ആവശ്യപ്പെട്ടതും ആണവ കരാറിൽ ചർച്ച തുടരണമെന്നാണ്. ഇതിലേക്കാണ് ഇപ്പോൾ കാര്യങ്ങൾ എത്തുന്നതെന്നാണ് വ്യക്തമാകുന്നത്.

ഇറാനും അമേരിക്കയും തമ്മിൽ അനൗദ്യോഗികമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ഇരാൻ്റെ വിദേശകാര്യ വക്താവ് ഇസ്മയിൽ ബഗായ് പറഞ്ഞിരുന്നു. സൗദി, ഈജിപ്‌ത്, തുർക്കി രാജ്യങ്ങളിലെ ഭരണാധികാരികളുമായി ഇറാൻ്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാ‌ഗ്‌ചി ചർച്ച നടത്തുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഇറാൻ്റെ പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയാൻ അമേരിക്കയുമായി ആണവ ചർച്ച തുടരാൻ നിർദ്ദേശം നൽകിയതെന്നാണ് വിവരം. ഇതിനായി പെസഷ്‌കിയാൻ നേരിട്ട് അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിനെ കാണുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇക്കാര്യം ഇറാനോ അമേരിക്കയോ സ്ഥിരീകരിച്ചിട്ടില്ല.

 ഇറാൻ യുറേനിയം സമ്പുഷ്ടീകരണം നിർത്തണമെന്നും ബാലിസ്റ്റിക് മിസൈൽ പദ്ധതികൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നുമാണ് ട്രംപിന്റെ പ്രധാന ആവശ്യം. ഇറാനിലെ ഇസ്ഫഹാൻ, നടാൻസ് ആണവ കേന്ദ്രങ്ങളിൽ ഇസ്രായേലും അമേരിക്കയും നേരത്തെ നടത്തിയ വ്യോമാക്രമണങ്ങളെത്തുടർന്ന് അവിടെ അറ്റകുറ്റപ്പണികൾ നടക്കുന്നതായാണ് ഉപഗ്രഹ ചിത്രങ്ങൾ സൂചിപ്പിക്കുന്നത്.

രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും നാണയപ്പെരുപ്പവുമാണ് ഇറാനെ ചർച്ചകളിലേക്ക് നയിക്കുന്ന പ്രധാന ഘടകമെന്നാണ് വിലയിരുത്തൽ. ഉപരോധങ്ങൾ മൂലമുള്ള സാമ്പത്തിക തകർച്ച ഇറാനിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. അതേസമയം, അമേരിക്ക ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കം നടത്തിയാൽ തിരിച്ചടിക്കുമെന്നും ഇസ്രായേലിനെ ലക്ഷ്യം വെക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏത് സാഹചര്യത്തെയും നേരിടാൻ തയ്യാറാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും വ്യക്തമാക്കി

 

 



 ഇറാനിൽ ഭരണമാറ്റം അനിവാര്യമാണെന്നും പുതിയ നേതൃത്വം വരേണ്ട സമയമായെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിലെ പരമാധികാര നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ദീർഘകാല ഭരണത്തിന് അറുതി വരുത്തണമെന്നാണ് ട്രംപ് ആഹ്വാനം ചെയ്തത്. ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങൾക്ക് പിന്നിൽ അമേരിക്കയാണെന്ന ഖമേനിയുടെ ആരോപണങ്ങൾക്ക് പിന്നാലെയാണ് ട്രംപിന്റെ ഈ കടുത്ത പ്രതികരണം.

ഇറാനിലെ പ്രക്ഷോഭങ്ങളിൽ ഉണ്ടായ മരണങ്ങൾക്കും നാശനഷ്ടങ്ങൾക്കും ഉത്തരവാദി അമേരിക്കൻ പ്രസിഡന്റാണെന്ന് ഖമേനി നേരത്തെ ആരോപിച്ചിരുന്നു. ഇതിനെതിരെ പ്രതികരിക്കവേ, ഇറാനിലെ ഭരണാധികാരികൾ ഭയവും ബലപ്രയോഗവും ഉപയോഗിച്ചാണ് ഭരിക്കുന്നതെന്ന് ട്രംപ് കുറ്റപ്പെടുത്തിയത് . 'ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്നതിന് പകരം അവരെ നേരാംവണ്ണം ഭരിക്കാനാണ് ഖമേനി ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  പ്രതിഷേധക്കാർക്ക് നേരെ ഇറാൻ ഭരണകൂടം നടത്തുന്ന അടിച്ചമർത്തലുകളെ ട്രംപ് രൂക്ഷമായി വിമർശിച്ചു. ഇറാനിലെ സ്ഥിതിഗതികൾ കണക്കിലെടുത്ത് സൈനിക നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പ് ട്രംപ് ആവർത്തിച്ചിട്ടുണ്ട്. ഇറാൻ ജനത പ്രതിഷേധം തുടരണമെന്നും സഹായം ഉടൻ എത്തുമെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

 അതേസമയം ആണവ വിഷയത്തിൽ മാത്രമായി ചർച്ച പരിമിതപ്പെടുത്തണം എന്ന ഉപാധിയാണ് ഇറാൻ മുന്നോട്ടുവെക്കുന്നത്. തങ്ങളുടെ ദേശീയ താൽപര്യങ്ങൾ ബലികഴിച്ചുള്ള വിട്ടുവീഴ്ചകൾ ഉണ്ടാകില്ലെന്നും മധ്യസ്ഥ രാജ്യങ്ങൾ വഴി ഇറാൻ അമേരിക്കയെ അറിയിച്ചതായും
റിപ്പോര്‍ട്ടുകളുണ്ട്

മേഖലയിൽ ഒരു യുദ്ധം ഒഴിവാക്കാൻ മധ്യേഷ്യൻ രാജ്യങ്ങൾ ശ്രമിക്കുന്നുണ്ട്. ഇറാനെ ആക്രമിച്ചാൽ മധ്യഷ്യയിലാകെ യുദ്ധം പടരുമെന്ന് കഴിഞ്ഞ ദിവസം രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി പ്രസ്താവിച്ചിരുന്നു. നയതന്ത്ര ശ്രമങ്ങളിലൂടെ സംഘർഷാവസ്ഥ ലഘൂകരിക്കാൻ വിവിധ രാജ്യങ്ങൾ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി കഴിഞ്ഞ ആഴ്ച തുർക്കി, ഈജിപ്ഷ്യൻ, സൗദി പ്രതിനിധികളെ കണ്ടിരുന്നു

 

 



സാമ്പത്തിക ഞെരുക്കത്തെ തുടർന്ന് ജനുവരി ആദ്യം ആരംഭിച്ച പ്രക്ഷോഭങ്ങളിൽ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇറാൻ പ്രസിഡന്റ് ഞായറാഴ്ച 2,986 പേരുടെ പേരുകൾ പ്രസിദ്ധീകരിച്ചിരുന്നു. കൊല്ലപ്പെട്ടവരെല്ലാം ഇറാന്റെ മക്കളാണെന്ന് ഔദ്യോഗിക പ്രസ്താവന പറഞ്ഞു. അതെസമയം യുഎസ് ആസ്ഥാനമായുള്ള ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസി പറയുന്നത് ഇറാനിൽ 6,842 മരണങ്ങൾ നടന്നുവെന്നാണ്. മനുഷ്യാവകാശ ഗ്രൂപ്പുകൾ മരണസംഖ്യ ഇതിലും കൂടുതലായിരിക്കാം എന്നും പറയുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...  (1 hour ago)

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (1 hour ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (2 hours ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (2 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (3 hours ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (3 hours ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (3 hours ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (3 hours ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (4 hours ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (4 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (4 hours ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (4 hours ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (5 hours ago)

സങ്കടമടക്കാനാവാതെ... സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (5 hours ago)

Malayali Vartha Recommends