Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒമാന്‍ തീരത്ത് കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം; ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

02 MARCH 2026 05:41 PM IST
മലയാളി വാര്‍ത്ത

ഒമാന്‍ സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്ത് ചരക്ക് കപ്പലിന് നേരെ നടന്ന ഡ്രോണ്‍ ബോട്ട് ആക്രമണത്തില്‍ കപ്പല്‍ ജീവനക്കാരനായ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. ഒമാനിലെ ബിസ്‌ക്കറ്റ് തീരത്ത് നിന്ന് ഏകദേശം 52 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് സംഭവം. മാര്‍ഷല്‍ ഐലന്‍ഡ്‌സ് പതാക വഹിച്ച 'എം.കെ.ഡി വ്യാം' എന്ന കപ്പലിന് നേരെയാണ് സ്‌ഫോടകവസ്തുക്കള്‍ നിറച്ച ആളില്ലാ ബോട്ട് ഉപയോഗിച്ച് ആക്രമണം ഉണ്ടായത്.

ഒമാന്‍ മാരിടൈം സെക്യൂരിറ്റി സെന്റര്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം, ആക്രമണത്തെത്തുടര്‍ന്ന് കപ്പലിന്റെ പ്രധാന എഞ്ചിന്‍ റൂമില്‍ ശക്തമായ സ്‌ഫോടനവും തുടര്‍ന്ന് വന്‍ തീപിടുത്തവും ഉണ്ടായി. ഏകദേശം 59,463 മെട്രിക് ടണ്‍ ചരക്കുമായി പോവുകയായിരുന്നു കപ്പല്‍. സ്‌ഫോടനത്തില്‍ കപ്പലിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

ആകെ 21 ജീവനക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇതില്‍ 16 പേര്‍ ഇന്ത്യക്കാരാണ്. ബാക്കിയുള്ളവരില്‍ നാല് പേര്‍ ബംഗ്ലാദേശ് സ്വദേശികളും ഒരാള്‍ ഉെ്രെകന്‍ സ്വദേശിയുമാണ്. കൊല്ലപ്പെട്ട ഇന്ത്യക്കാരനെ കൂടാതെ ബാക്കിയുള്ള എല്ലാ ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. പനാമ പതാകയുള്ള 'എം.പി സാന്‍ഡ്' എന്ന കപ്പലിന്റെ സമയോചിതമായ ഇടപെടലാണ് ബാക്കി ജീവനക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചത്.

സംഭവം നടന്ന ഉടന്‍ തന്നെ ഒമാന്‍ റോയല്‍ നേവിയുടെ കപ്പല്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. തകരാര്‍ സംഭവിച്ച കപ്പലിനെ നിരീക്ഷിച്ചു വരികയാണ്. ഈ മേഖലയിലൂടെ കടന്നുപോകുന്ന മറ്റ് കപ്പലുകള്‍ക്ക് ഒമാന്‍ മാരിടൈം അധികൃതര്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താപനിലയിൽ വർദ്ധനവ്.... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (20 minutes ago)

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ നാലാം പരാജയം.....  (31 minutes ago)

ശബരിമല യുവതിപ്രവേശനം... സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും  (43 minutes ago)

എസ്എസ്എൽസി ഫലം മെയ് മൂന്നാംവാരം... ഹയർസെക്കണ്ടറി പരീക്ഷാഫലം മെയ് 25 ന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി  (1 hour ago)

കൊല്ലം അഞ്ചലിൽ കരാട്ടെ പരിശീലനത്തിനിടെ പതിനൊന്നുകാരി കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

കേരളത്തില്‍ ഗതാഗത നിയമലംഘനത്തിന് ചുമത്തിയ ചെല്ലാനുകളുടെ ഫൈന്‍ 50 ശതമാനമായി കുറയ്ക്കുന്ന ആംനസ്റ്റി സ്‌കീമിന്റെ സമയ പരിധി ഏപ്രില്‍ 30 ന് അവസാനിക്കും  (1 hour ago)

മീനം രാശി: വിഷുഫലം 2026  (1 hour ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ ചികിത്സ കിട്ടാതെ മരിച്ചെന്ന് പരാതി...  (1 hour ago)

വനിതാ സംവരണ ബില്ലിന്മേൽ വോട്ടെടുപ്പ് ഇന്ന്...  (2 hours ago)

യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന്മാര്‍ അറസ്റ്റില്‍  (6 hours ago)

എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്  (7 hours ago)

ഇറാനെ സഹായിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് യുഎസ്  (7 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്  (7 hours ago)

പശ്ചിമ ബംഗാള്‍ എസ്‌ഐആര്‍: ഒഴിവാക്കപ്പെട്ടവര്‍ ട്രൈബ്യൂണലിന്റെ അനുകൂല ഉത്തരവ് നേടിയാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് സുപ്രിംകോടതി  (7 hours ago)

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന്  (7 hours ago)

Malayali Vartha Recommends