മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍

പൈലറ്റ് വാഹനവും എസ്‌കോര്‍ട്ടും ഇല്ലാതെ വരികയായിരുന്ന മന്ത്രി കെ.എം. ഷാജിയെ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ വഴിയിയില്‍ തടഞ്ഞ് ഇറക്കി വിട്ടു. വാഹനത്തില്‍ നിന്ന് ഇറങ്ങി മന്ത്രി ഓട്ടോയില്‍ കയറി പോകാന്‍ ശ്രമിച്ചെങ്കിലും ഓട്ടോയും തടഞ്ഞതോടെ മന്ത്രി ഇറങ്ങി നടന്നു. പാളയത്തിന് സമീപം വാന്റോസ് ജംഗ്ഷന് സമീപമാണ് സംഭവം.
പൈലറ്റ് വാഹനവും എസ്‌കോര്‍ട്ടും ഇല്ലാതെ വരികയായിരുന്ന മന്ത്രിയുടെ വാഹനമാണ് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍, തടഞ്ഞത്. വാഹനത്തിന് മുന്നില്‍ മുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകര്‍ നിരന്നതോടെ മന്ത്രി ഇറങ്ങി ഓട്ടോയില്‍ കയറി. എന്നാല്‍ മന്ത്രി കയറിയ ഓട്ടോയും യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ തടഞ്ഞു. പിന്നാലെ ഓട്ടോയില്‍ നിന്നും ഇറങ്ങി മന്ത്രി നടന്നുപോയി. സംഭവം ഗുരുതര സുരക്ഷാ വീഴ്ചയായാണ് കണക്കാക്കുന്നത്.
https://www.facebook.com/Malayalivartha


























