ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം ഡി.സി.സി ഓഫീസ് ആക്രമണക്കേസിലെ പ്രതികളെ തിരിച്ചറിഞ്ഞു. അഡ്വ. പ്രദീപ്, ശ്രീലാല്‍ എന്നിവരാണ് ഓഫീസ് ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. ബി.ജെ.പി തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡന്റിനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് ഡി.സി.സി ഓഫീസാക്രമണം. നെടുമങ്ങാട് കോടതിയിലെ അഭിഭാഷകനാണ്. കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ബി.ജെ.പി ഓഫീസ് ഏറ്റുമുട്ടലിനിടെയാണ് തലസ്ഥാനത്ത് ഡി.സി.സി ഓഫീസിനും ആനാവൂരില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേര്‍ക്കും ആക്രമണം ഉണ്ടായത്.
അതേസമയം കുറ്റവാളികള്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസ് ഓഫീസുകള്‍ ആക്രമിച്ച കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. ഡി.സി.സി ഓഫീസിലേക്ക് കല്ലേറ് നടത്തുകയും ആനാവൂര്‍ മണ്ഡലം കമ്മിറ്റ് ഓഫീസിന് തീയിടുകയും ചെയ്ത ക്രിമിനലുകളുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ആനാവൂരിലെ മണ്ഡലം കമ്മിറ്റി ഓഫീസ് തീയിട്ട കേസില്‍ ബി.ജെ.പി പ്രവര്‍ത്തകനാണ് പിടിയിലായത്.
നാട്ടിലെ ക്രമസമാധാനം തകര്‍ക്കാന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണ്. അത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കുന്നത് ശരിയായ രീതിയല്ല. കേരളീയ പൊതുസമൂഹം ഒരുകാലത്തും ഇത്തരം രാഷ്ട്രീയ അതിക്രമങ്ങളെ അംഗീകരിക്കില്ല. കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിച്ച് ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha


























