ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍

കൊല്ലം ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ നിന്നും അസ്ഥികൂടത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തി. ടാങ്ക് വൃത്തിയാക്കുകയായിരുന്ന തൊഴിലാളികളാണ് ഇത് കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചു. പിന്നാലെ നടത്തിയ പരിശോധനയില്‍ ഇത് ഏതോ മൃഗത്തിന്റെ ശരീരഭാഗമെന്ന് സംശയം തോന്നി. എന്നാല്‍ വീണ്ടും തെരച്ചില്‍ നടത്തിയപ്പോള്‍ തലയോട്ടി കണ്ടെത്തി.
വെറ്ററിനറി സര്‍ജനെ വരുത്തി അസ്ഥി ഭാഗങ്ങള്‍ പരിശോധിച്ചപ്പോള്‍ മൃഗത്തിന്റേതല്ലെന്ന് മനസിലാക്കി. അസ്ഥി മനുഷ്യന്റേത് തന്നെയോ എന്ന് തെളിയാന്‍ ശാസ്ത്രീയ പരിശോധന വേണ്ടിവരും. കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളിയതാണോ എന്ന സംശയം പൊലീസിനുണ്ട്. കൂടുതല്‍ പരിശോധനയിലൂടെയേ ഇക്കാര്യം വ്യക്തമാകൂ.
https://www.facebook.com/Malayalivartha


























