ചെര്‍ണോബ് ദുരന്തത്തിന് ഇന്ന് മുപ്പതു ആണ്ട് തികയുന്നു

1986 ഏപ്രില്‍ 26 അര്‍ദ്ധരാത്രി 1:23 നു യുക്രൈനില ചെര്‍ണോബില്‍ നടന്ന ആ ദുരന്തം ലോക ജനതയ്ക്ക് മറക്കാവുന്ന ഒന്നല്ല. ഇന്ന് മുപ്പതു വര്‍ഷം തികയുകയാണ് ആ ആണവ ദുരന്തത്തിന്. മുപ്പത്തിയൊന്നു ജീവനുകളാണ് അന്ന് ആ ആണവ ഫാക്ടറിയില്‍ ശ്വാസ വായു ലഭിക്കാതെ പിടഞ്ഞു വീണു മരിച്ചത്. കൂടാതെ നിരവധി പേര്‍ക്ക് കാന്‍സര്‍ പോലുള്ള മാരക രോഗങ്ങളും ആ ദുരന്തം വരുത്തി വെച്ചു. പഴയ സോവിയറ്റ് യുണിയനിലെ പ്രിപ്യാറ്റ് എന്ന സ്ഥലത്തുള്ള ചെര്‍ണോബില്‍ ആണവോര്‍ജ പ്ലാന്റിലെ നാലാം നമ്പര്‍ റിയാക്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിതെറിയുടെയും തീപിടിത്തത്തിന്റെയും ഫലമായി അന്തരീക്ഷത്തില്‍ റേഡിയോ ആക്റ്റീവ് ആയ ഒരു മേഘപാളി രൂപപ്പെടുകയായിരുന്നു. ദുരന്തത്തില്‍ മരിച്ചവര്‍ക്കായി പ്രിപ്യറ്റിലെ ജനങ്ങള്‍ പൂച്ചെണ്ടുകളും മെഴുകുതിരികള്‍ കത്തിച്ച് പ്രാര്‍ത്ഥനയും നടത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha